Related Posts
None found
വീട് എത്രയപ്പോൾ അമൃത എണിറ്റു അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു…
വൈകി ആണ് വീട്ടിൽ എത്തിയത്…
ഞാൻ അവളെ വിളിച്ചു…
“അമൃത.. വാ ഇറങ്ങു.. “
അവൾ : മ്മ്…
അവൾ വെളിയിലോട്ടു നോക്കി പറഞ്ഞു…ഞാൻ സീറ്റിനു എണിറ്റു നടന്നു…. നല്ല ക്ഷീണം ഉണ്ടാരുന്നു ഞാൻ വീട് ലേഷയമാക്കി നടന്നു…അവൾ പുറകെ നടന്നു വരുന്നുണ്ടാരുന്നു.. അവളുടെ മുഖം മൂടികെട്ടിയപോലെ ആരുന്നു…ഞാൻ സ്റ്റൈർ കയറി അവളെ നോക്കി നിന്നു..
അവൾ എന്നെ മൈൻഡ് ചെയ്യാതെ എന്നെ കിടന്നു പോയി…
അമൃത : നമ്മക്ക് നാളെ സംസാരിക്കാം…
അവൾ ഒരു ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞിട്ട് റൂമിലേക്ക് കയറി ഡോർ അടച്ചു
ഇവൾക്ക് ഇത് എന്താ സംഭവിച്ചേ..
എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു റൂമിലേക്ക് നടന്നു..ഡ്രസ്സ് മാറാൻ ഒന്നും മനസ്സ് അനുവദിച്ചില്ല…നേരെ ബെഡിൽ കയറി കിടന്നു…
ഞാൻ രാവിലേ വൈകി ആണ് എണീറ്റെ….ശേ…ഇന്നലെ എന്താ ഉണ്ടായേ…മോശം ആയി പോയി…ഇത്ര പെട്ടന്ന് ഇതൊക്കെ ചെയ്തപ്പോൾ അവൾ എന്ത് വിചാരിച്ചു കാണും.. അവൾ ഇടക്ക് എതിർത്തെങ്കിലും എന്റെ ആവേശം കൊണ്ടാണ്…. എനിക്ക് എന്തോ ഒരു ചമ്മൽ പോലെ..വണ്ടിയിൽ ഉണ്ടാരുന്ന ആരേലും കണ്ടുകാണുവോ…?? ഓരോ ആലോചിച്ചു കിടന്നു…
ഇന്ന് ആരും എന്നെ വിളിക്കാൻ വന്നില്ലല്ലോ…എല്ലാരും എന്തിയെ.. ഒന്ന് പോയി നോക്കാം
ഞാൻ എണിറ്റു ബാത്‌റൂമിൽ കേറി ഫ്രഷ് ആയി വന്നു…
സ്റ്റൈർ ഇറങ്ങി താഴേക്ക് ചെന്നു…
“അമ്മേ വിശക്കുന്നു…”
താഴെ സോഫയിൽ ഇരുന്ന അമ്മയെ നോക്കി ഞാൻ പറഞ്ഞു..
അമ്മ അടുക്കളയിലേക്ക് നടന്നു…ഞാൻ അമ്മയുടെ പുറകെയും…
“എല്ലാരും എന്തിയെ അമ്മേ…”
അമ്മ : ഇവിടേക്കെ ഉണ്ട്…. അച്ഛനൊക്കെ പുറത്ത് പന്തൽ ഒകെ അഴിക്കുന്ന അവിടെ കാണും …പിന്നെ അമ്മായി ഒകെ പത്രവും തുണിയൊക്കെ കഴുകുന്നു…
അമ്മ എല്ലാരുടേം വിശേഷം പറയുന്നുണ്ടാലും ഞാൻ ചുറ്റും അവളെ നോക്കുവാരുന്നു..അപ്പോളേക്കും അമ്മ കഴിക്കാനുള്ളതും ആയി വന്നു…ഞാൻ കഴിക്കാൻ തുടങ്ങി..
എന്നാലും അവൾ എന്തിയെ…ഇന്നലെ അവളുടെ മുഖത്തു ഒരു വിഷമം ആരുന്നു…ശേ എന്നാലും ഞാൻ ചെയ്തേ ശെരിയായില്ല.. ഇനി അവൾക് എന്നോടു ദേഷ്യം ആണോ…
“ ഡാ നീ എന്താ ആലോചിക്കുന്നേ…”
ഞാൻ ഒന്നും ഇല്ലാ എന്ന് ആംഗ്യം കാണിച്ചു…
അമ്മ : ഇന്ന് കൂടെ ഇവിടെ നിന്നിട്ട് നാളെ നമ്മക്ക് പോകാം…
ഞാൻ തിരിച്ചു ഒന്നും മിണ്ടിയില്ല…അമ്മ നടന്നു അടുക്കളയിലേക്ക് പോയി.
അവളെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ മനസ്സിൽ ഓർത്തു…. എനിക്ക് എന്തെന്നില്ലാത്ത ടെൻഷൻ…ഇരുന്നിട്ട് ഇരുപ്പ് ഉറക്കത്തപോലെ…ഞാൻ വേഗം കഴിച്ചു എണിറ്റു.. അടുക്കളയിൽ അമ്മായി ഉണ്ടായിരുന്നു..
“അമൃത എന്തിയെ അമ്മായി…”
അമ്മായി : അവൾ ഇവിടെ ഉണ്ടാരുന്നല്ലോ…പുറത്ത് വെല്ലം കാണും..
ഞാൻ അവിടുന്നു പയ്യെ വീടിനു പുറത്ത് ഇറങ്ങി അവളെ തപ്പാൻ തുടങ്ങി…വീട് മൊത്തം ചുറ്റി നടന്നു നോക്കിയിട്ടും അവളെ കാണുന്നില്ല….
ഞാൻ ഫോൺ എടുത്ത് അവളുടെ നമ്പറിൽ വിളിച്ചു…എടുക്കുന്നില്ല…വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മെസ്സേജ് ഇട്ടു.
“ഡി നീ എവിടെയാ….”
ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു പന്തൽ അഴിക്കുന്ന സ്ഥലത്തു പോയി കുറച്ചു നേരം അമ്മാവന്റെ കൂടെ ഇരുന്നു…അവിടെ ഇരുന്നിട്ടും ഒരു സമാധാനം ഇല്ലാത്തപോലെ…ഞാൻ തിരിച്ചു റൂമിലോട്ട് നടന്നു…
ഹാളിൽ ചെന്നപ്പോൾ അമ്മായി, അമ്മയോട് പറയുന്നേ കേട്ടു…
“അവൾക് വയ്യാതെ ആയി …റൂമിൽ കിടക്കുവാ…ഹരിത പോയതിന്റെ വിഷമം കാരണം ആണ് എന്ന് തോന്നുന്നു ഇന്നലെ മുതൽ മിണ്ടാട്ടം ഒന്നും ഇല്ലാ ”
അമ്മ : രണ്ടു പേരും ഇപ്പോളും ഒന്നിച്ചു നടന്നത് അല്ലെ..
“അപ്പോൾ റൂമിൽ ഉണ്ട്.. “
ഞാൻ മനസ്സിൽ ഓർത്തു
ഞാൻ സ്റ്റൈർ കയറി അവളുടെ അടുത്തേക്ക് നടന്നു…. അവളുടെ റൂമിനു മുന്നിൽ നിന്ന് അകത്തേക്ക് നോക്കി. അവൾ അകത്തു കിടപ്പുണ്ട്…ഞാൻ ഡോറിൽ തട്ടി അവളെ വിളിച്ചു…അവൾക്ക് അനക്കം ഒന്നും ഇല്ലാ….
“ ഡാ അവൾ കിടന്നോട്ടെ…“
