അവൾ 1

Aval | Author : Jithuz

” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മോന്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു.. ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ..

മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

” അപ്പോൾ നമ്മൾ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ… നമ്മുടെ കല്യാണം..വീട്..കുട്ടികൾ.. അതൊക്കെ??? ”

” അതൊക്കെ പണ്ടല്ലേ.. ഇന്നെന്നിക്ക് അതിനെ പറ്റിയൊന്നും ആലോചിക്കാനേ സമയമില്ല… ”

” എന്താ പൊന്നൂസേ ഇങ്ങനെ…?? നമ്മൾ തമ്മിൽ എപ്പോഴും ഉണ്ടാവാറുള്ളതല്ലേ ഇതൊക്കെ?? ”

” അതെ.. എനിക്കിനി അതൊന്നും അനുഭവിക്കാൻ വയ്യ.. ആവശ്യത്തിൽ കൂടുതൽ ഞാൻ സഹിച്ചു..”

” എന്താടീ ഇത്.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു പോയതല്ലേ… നിനക്കെന്നെ അറിയില്ലേ.. ക്ഷമിക്കെടീ….”

അൽപനേരം അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നിട്ട് അവൾ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി.ഒരല്പനേരം മിണ്ടാതെ ഇരുന്നു അവൻ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു.അതെ സമയം തന്നെ ടേബിളിൽ വെച്ചിരുന്ന അവളുടെ മൊബൈൽ ബെല്ലടിച്ചു. അപ്പുറത്തു നിന്നും പറയുന്നത് കേൾക്കാൻ ആവില്ല..എങ്കിലും അവളുടെ മറുപടി മറുവശത്തു നിന്നുമുള്ള ചോദ്യം എന്താണെന്നു മനസ്സിലാക്കാൻ പോന്നതായിരുന്നു.

” ഇല്ലെടീ.. ഒരു പത്തു മിനുട്ട്.. ഞാൻ എലൈറ്റിലേക്ക് വന്നോളാ.. നീ ബില് അടിക്കാൻ നിൽക്കുമ്പോ ഒരു മിസ് അടിച്ചാൽ മതി.. ” പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്‌തു..

” നിനക്കപ്പോൾ എന്റെ കൂടെ ഇരിക്കാൻ പോലും കുറച്ചു സമയം ഇല്ലല്ലേ… ?? “, അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു..

” എന്താണ് ഞാൻ ഇനി പറയേണ്ടത്???അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു..
” എന്താണ് ഞാൻ ഇനി പറയേണ്ടത്??? നമ്മൾ ഇതെല്ലാം പറഞ്ഞു തീർത്തതല്ലേ.. കഴിഞ്ഞ രണ്ടു മൂന്നു ദിവസം ആയിട്ട് ഞാൻ എത്ര തവണ ആയി ഇതൊക്കെ പറയുന്നു??? ഇനിയും കേൾക്കണോ.. എന്നാൽ കേട്ടോ.. എനിക്കിനി ഈ റിലേഷൻ തുടർന്നോണ്ട് പോവാൻ പറ്റില്ല… എനിക്ക് മതിയായി.. ഇനിയും ഓരോന്ന് സഹിക്കാനും കരയാനും എനിക്ക് വയ്യ… ”

” അപ്പൊ നീ എന്നെ തേക്കാൻ തീരുമാനിച്ചതാണല്ലേ ?? “, ഇത്ര നേരം ദൈന്യത നിറഞ്ഞു കെഞ്ചിക്കൊണ്ടിരുന്ന ശബ്ദത്തിനു മാറ്റം വന്നിരിക്കുന്നു, വാക്കുകൾക്ക് മൂർച്ച ഉള്ള പോലെ..

” കുറേ ദിവസം ആയി ഞാനീ സെന്റൻസ് കേൾക്കാൻ തുടങ്ങീട്ട്.. ഞാൻ തേച്ചെന്നു.. നിന്റെ കൂട്ടുകാരും, നമ്മുടെ ഫ്രൻഡ്‌സും എല്ലാം.. ഞാൻ എന്ത് തേച്ചെന്നാ ഈ പറയുന്നത് ?? എനിക്ക് നിന്റെ കൂടെ ഇനി അഡ്‌ജസ്‌റ് ചെയ്തു പോവാൻ പറ്റില്ല എന്നുറപ്പായപ്പോൾ മാന്യമായിട്ട് നമുക്ക് പിരിയാം എന്ന് പറഞ്ഞതാണോ ഈ തേപ്പ്? അതോ ഇത്ര ഒക്കെ നീയെന്നോട് ചെയ്തിട്ടും ഞാൻ ഇനിയും ഈ റിലേഷൻഷിപ്‌ കൊണ്ട് പോവാത്തതോ?? രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതെ… ഞാൻ തേച്ചു എന്ന് തന്നെ നീ കരുതിക്കോ.. ..എനിക്കൊന്നും ഇല്ല..എനിക്ക് നന്നായിട്ട് അറിയാം, നീ ഞാൻ കൂടെ ഉണ്ടാവണംഎന്ന് വിചാരിച്ചതിനേക്കാൾ ഒരു നൂറു മടങ്ങ്, ഞാൻ നമ്മൾ തമ്മിലുള്ള ബന്ധം തകരാതിരിക്കാൻ സാക്രിഫൈസ് ചെയ്തിട്ടുണ്ട്.. അന്ന് ഞാൻ നിന്നോട് യെസ് പറഞ്ഞതിന് ശേഷം ഇന്ന് വരെ എന്റെ ജീവിതത്തിൽ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ… നിനക്ക് അങ്ങനെ ആണോ?? ഞാൻ കൂടെ ഇല്ലാത്തപ്പോൾ എത്ര പെമ്പിള്ളേർ നിന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്??? ഞാൻ ഉള്ളപ്പോൾ പോലും ഒരാൾ ഉണ്ടായിരുന്നില്ലേ??? ”” എടീ..അതൊക്കെ പണ്ടല്ലേ.. ഞാൻ അതൊക്കെ നിന്നോട് പറഞ്ഞതല്ലേ… എന്റെ ലൈഫിൽ നീ അറിയാത്ത കാര്യങ്ങൾ ഒന്നും ഉണ്ടാവരുത് എന്ന് വെച്ചല്ലേ ഞാൻ അതൊക്കെ പറഞ്ഞത്…?? ”

” ഹോ.. എന്തൊരു ഔദാര്യം?? അല്ലാതെ നിന്റെ ഫോണിൽ അവളുടെ മെസേജ് ഞാൻ കണ്ടത് കൊണ്ടല്ല അല്ലേ.. ഇനിയും പറഞ്ഞു എന്നെ വിശ്വസിപ്പിക്കാൻ ഒരു കള്ളക്കഥയും ഇല്ലാഞ്ഞിട്ടല്ലല്ലേ… ?? ”
” സോറി ടീ.. അത് അന്ന്..പറ്റിപ്പോയി.. ക്ഷമിക്ക്..ഈ പ്രാവശ്യത്തേക്ക് കൂടി.. ഒരു ചാൻസ് കൂടി താ.. ”

Leave a Reply

Your email address will not be published. Required fields are marked *