” എന്താ ഈ ആലോചിക്കുന്നത്?? “, അവളുടെ ശബ്ദം ആണ്..
” ഏയ്.. നിനക്ക് വല്ലതും ടൈപ്പ് ചെയ്യാനോ മറ്റോ ഉണ്ടോ?? ഞാൻ വേണമെങ്കിൽ ഹെല്പ് ചെയ്യാം…”
” ദൈവമേ.. ഇന്ന് വെള്ളക്കാക്ക മലർന്നു പറക്കും.. ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്.. “, അവൾ പൊട്ടിച്ചിരിച്ചു.. അത് കേട്ടാവും രണ്ടു ടേബിളിനു അപ്പുറം ഉള്ള ഒരു ആന്റി തുറിച്ചു നോക്കുന്നുണ്ട്… ഒരല്പനേരം മുമ്പ് വരെ ആയിരുന്നെങ്കിൽ ഇതിനു ഞാൻ അവളെ ചീത്ത വിളിച്ചേനെ.. ശബ്ദം അടക്കി ചിരിക്ക് എന്നും പറഞ്ഞു..പക്ഷെ നേരത്തെ ഇറങ്ങിപ്പോയ പെൺകുട്ടി, അവൾ എന്നെ എന്തൊക്കെയോ പഠിപ്പിച്ചിട്ടാണ് പോയത്..
” തമാശ അല്ല.. കാര്യം ആയിട്ടാ.. എന്തെങ്കിലും ചെയ്ത തരണോ?? ”
” വേണ്ട വേണ്ട.. പറ്റുമെങ്കിൽ അതൊന്നു വായിച്ചു നോക്കി തെറ്റ് വല്ലതും ഉണ്ടോന്നു പറഞ്ഞു തന്നാൽ മതി.. വേറെ ഒന്നും വേണ്ട..”
” മ്.. ഓക്കേ.. “, ട്രേയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്ന മസാല ദോശ നോക്കി ഞാൻ പറഞ്ഞു..
” വേഗം കഴിച്ചോ.. എന്നിട്ട് ഞാൻ ഹോസ്റ്റലിൽ കൊട്നു പോയി വിടാം.. എന്നിട്ട് കുളിച്ചു പെട്ടെന്ന് പണി തുടങ്ങിക്കോ… എന്നാൽ നാളെ ഉച്ചക്ക് തീർന്നോളും.. ഞാൻ പെട്ടെന്ന് നോക്കി പറയാം.. എന്നാൽ വൈകുന്നേരം പ്രിന്റ് എടുക്കാൻ കൊടുക്കാം….. ”
തലയാട്ടിക്കൊണ്ടു അവൾ പെട്ടെന്ന് കഴിക്കാൻ തുടങ്ങി..
*****************************
” അല്ല, എന്താ ഇന്നു പറ്റിയത്?? സാധാരണ നമ്മൾ തമ്മിൽ അടി ആയാൽ ഞാൻ പിന്നാലെ നടക്കാതെ മിണ്ടാത്തത് ആണല്ലോ.. ഇന്നും ഞാൻ എത്ര നേരം കാലു പിടിച്ചിട്ടാ കാണാൻ വന്നത്.. വന്നപ്പോ ഇത് വരെ കാണാത്ത ഒരു സ്വഭാവവും..”, ബൈക്കിൽ ഹോസ്റ്റലിലേക്ക് പോവുമ്പോൾ അവൾ വീണ്ടും .ചോദിച്ചു..” ഇന്നു ഞാൻ ഇങ്ങോട്ട് വരുമ്പോൾ വടക്കുന്നാഥൻ പറഞ്ഞു, അനുക്കുട്ടി എന്റെ ആളാ..അവളെ കരയിപ്പിക്കരുത് എന്ന്… സ്വന്തം ആയിട്ട് പൂരം ഒക്കെ ഉള്ള ആളല്ലേ, ഞാനും വിചാരിച്ചു എന്നാൽ അങ്ങനെ ചെയ്‌തേക്കാം എന്ന്.. “, പാറമേക്കാവിന്റെ മുന്നിൽ എത്തിയിരുന്ന ബൈക്ക് സൈഡിലേക്ക് ചേർത്തുനിർത്തി ഞാൻ പറഞ്ഞു..
” ദൈവത്തിനെ കളിയാക്കണ്ട.. അങ്ങനെ തോന്നിപ്പിച്ചെങ്കിലേ ഞാൻ പ്രാര്ഥിക്കുന്നതോണ്ട് തന്നെ ആവും..അമ്പലത്തിൽ അറിയാതെ പോലും കേറാത്ത ആളോട് ഇതൊക്കെ പറഞ്ഞിട്ടെന്താ…”, ബൈക്കിൽ നിന്ന് ഇറങ്ങി അവൾ പറഞ്ഞു..” ആ.. അത് പിന്നെ പറയാം.. ഇപ്പൊ തൽക്കാലം ചെന്ന് റിപ്പോർട് ഉണ്ടാക്ക്…ഞാൻ എത്തിയിട്ട് വിളിക്കാം.. “, ഒരു ഫ്‌ളൈയിങ് കിസ് അവൾക്ക് കൊടുത്തുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു..
അവൾ പറഞ്ഞ പോലെ ദൈവം തന്നെ ആയിരിക്കുമല്ലേ ഒരു വാണിങ് പോലെ ആ ചെറുക്കനെയും പെണ്ണിനേയും എന്റെ മുന്നിൽ കൊണ്ടു വന്നിരുത്തി അവരുടെ സംസാരം കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്…എനിക്ക് ഒരു വീണ്ടുവിചാരം ഉണ്ടാവാൻ എന്ന പോലെ…
ആക്‌സിലേറ്ററിൽ കൈ കൊടുത്തു വടക്കുന്നാഥനെ നോക്കി മനസ്സിൽ നന്ദിയും പറഞ്ഞൂ. നഗരത്തിന്റെ തിരക്കിലേക്ക് വീണ്ടും ബൈക്ക് ഓടിച്ചു കയറ്റി..
*സ്നേഹപൂർവ്വം
❤️❤️Jithuz😊❤️❤️
