വധു is a ദേവത 12
Vadhu Is Devatha Part 12 | Author : Doli
[Previous Part]
അവളെ ആക്കിയ സന്തോഷം എനിക്ക് ഉണ്ടെങ്കിലും പെട്ടെന്ന് ഫ്ലാഷ് ബാക്ക് എന്നെ കിക്ക് ചെയ്തു….
എന്താണ് ഇനി എന്തായാലും രണ്ട് ചേർച്ചയില്ലാത്ത ആളുകൾ ജീവിക്കുന്നത് ഒരിക്കലും ശേരിയാവില്ല മാത്രവുമല്ല ഇത്ര തന്നെ അഡ്ജസ്റ്റ് ചെയ്തു എന്ന് വച്ചാലും അറ്റ് സം പോയിൻ്റ് പ്രശ്നങ്ങൾ പതുകെ തല പൊക്കാൻ തുടങ്ങും……
വരുന്ന പോലെ വരട്ടെ ഞാൻ മനസ്സിൽ വിചാരിച്ചു….
ഇന്ദ്രൻ്റെ ഇരുപ്പ് കണ്ട അമൃത ഇവന് എന്താണ് ഇടക്കക്കിടക്ക് ഫ്യൂസ് പോയ പോലെ ഇരിക്കുന്നത്…. രാത്രി വല്ല കല്ലും തലക്കിട്ട് എന്നെ കൊല്ലാൻ ആണോ പ്ളാൻ ഇടുന്നെ…. അവൾ അതും വിചാരിച്ച് കട്ടിലിൽ വന്ന് കിടന്നു….
ഹാ നിന്നോട് ഇവിടെ കേറി കിടക്കാൻ ആര് പറഞ്ഞു…. സ്വപ്നത്തിൻ നിന്ന് തിരിച്ചുവന്ന ഇന്ദ്രൻ അവളോട് ചോദിച്ചു….
അവൾ എന്നെ ഒന്ന് നോക്കി പുച്ഛം ഇട്ടു….
പറഞ്ഞത് കേട്ടില്ലേ
ആര് പറയണം ഇത് ഇന്ന് തൊട്ട് എനിക്കും കൂടെ അവകാശം ഉള്ളതാ…. അവൾ പറഞ്ഞു….
എന്ത് കഷ്ടം ആണ്…. ഞാൻ വെളിയിലൊട്ട് പോവാൻ ഒരുണ്ടി….
അതെ എങ്ങോട്ടാ…. അവളുടേ ചോദ്യം വന്നു….
ഇവിടെ ഇത് മാത്രം അല്ലല്ലോ വേറെയും റൂം ഉണ്ടല്ലോ ഞാൻ പറഞ്ഞു….
വേണെങ്കിൽ ഇവിടെ കിടന്നോ എനിക്ക് കുഴപ്പം ഒന്നും ഇല്ല അവൾ പറഞ്ഞു….
അയ്യോ അത് ഒന്നും വേണ്ട അത് തമ്പുരാട്ടിക്ക് ഒരു ബുദ്ധിമുട്ടാവും …. ഞാൻ കതക് വലിച്ചടച്ച് പൊറത്തേക്ക് പോയി…..
സമയം രാത്രി 2 മണി അമൃത റൂമിന് പുറത്തേക്ക് ഇറങ്ങി
ഇന്ദ്രനെ നോക്കാൻ തൊട്ടപ്പുറത്ത് ഉണ്ടെങ്കിലും എന്താണ് അവൻ്റെ അവത ഉറക്കം ആണോ വല്ല കിളി അടിച്ച ഇരിപ്പാണോ എന്ന് അറിയാൻ….
കീ ഹോളിൽ കൂടെ നോക്കി ഫാൻ ഓടുന്നുണ്ട് പതുക്കെ വാതിൽ തുറന്നു ഭാഗ്യം ലോക്ക് അല്ല ….
ഉറക്കം ആണ് അവൾ പതുക്കെ അവൻ്റെ അടുത്തേക്ക് പോയി കട്ടിലിൽ ഇരുന്നു….
പതുക്കെ ഒന്ന് തൊട്ട് നോക്കി നല്ല ഉറക്കം ആണ്….
തൻ്റെ കാമുകൻ ആയാ ഭർത്താവിനെ അവൾ സ്നേഹത്തോടെ നോക്കി….
അവൻ്റെ തലമുടി തലോടി അവൾ അവനെ നോക്കി ഇരുന്നു….
ചുറ്റും ഒന്ന് കണ്ണോടിച്ച അവൾ അവൻ്റെ മുഖത്തിന് അടുത്തേക്ക് പോയി ചെറിയ പേടി ഉണ്ടെങ്കിലും അവൾ അവൻ്റെ കവിളിൽ ഒരു സ്നേഹ ചുംബനം കൊടുത്തു….
പെട്ടന്ന് അവൻ ഒന്ന് ചിരിച്ചു അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൻ ഉറക്കം ആണെന്ന് അവൾക്ക് മനസ്സിലായി….
അയ്യോ എന്ത് ക്യുട്ട് ആണ് എൻ്റെ ചെക്കൻ അവൾ പറഞ്ഞു…
ഐ ലൗ യു ചക്കരെ അവൾ അവളുടെ സ്നേഹം പറഞ്ഞു തീർക്കാൻ ശ്രമിച്ചു…
ആർക്കും കൊടുക്കൂലാ ഞാൻ നിന്നെ എനിക്ക് അവൾ വാക്കുകളാൽ സ്നേഹ പ്രകടനം നടത്തി ….
അവസാനം ആയി ഒരു പർക്കുന്ന ഉമ്മ കൂടെ കൊടുത്ത് അവൾ റൂമിലോട്ട് പോയി….
2 ദിവസം നേരത്തെ എണീറ്റ ഇന്ദ്രൻ രാവിലെ 4 മണി ആയപ്പോ എന്നും എണീറ്റു…..
ഒരു നിമിഷം ബോധം തിരിച്ച് വന്ന അവൻ എവിടേ ആണ് കിടക്കുന്നത് എന്ന് ഓർമിച്ചെടുത്…. നോക്കി
അല്ലാ ഞാൻ എന്താ ഇവിടേ ഓ പിശാശ് പിശാശ് …..
നേരെ റൂമിൽ പോയി ഫ്രഷ് ആയി നേരെ താഴേക്ക് പോയി….
അവിടെ പപ്പ വാക്കിംഗ് ന് പോവാൻ റെഡി ആവുന്നു….പിന്നെ പപയുടെ കൂടെ പോയി….
ഒരു 6 മണി ആയപ്പോ തിർച്ച് വീടെത്തി…. ഉമ്മറത്ത് ഗാർഡനിൽ തന്നെ അമ്മയും അമൃതയും ഇരിപ്പുണ്ട്
ഗുഡ് മോർണിങ് മോളു പപ്പ അവളോട് പറഞ്ഞു…
ഗുഡ് മോണിംഗ് അങ്കിൾ
ഉറക്കം ഒക്കെ ഓക്കേ ആയിരുന്നില്ലേ…..പപ്പ ചോദിച്ചു….
എന്നെ ഒന്ന് അവൾ നോക്കിയെങ്കിലും ഞാൻ ഒന്നും ചോദിക്കാൻ പോയില്ല…..
ഞാൻ ഉള്ളിൽ പോവാൻ നടന്നു….
ടാ ബൂസ്റ്റ് ഉള്ളിൽ ഉണ്ടെ എടുത്ത് കുടിക്ക് അമ്മ പറഞ്ഞു….
താങ്ക്യൂ അമ്മാ……
അതെ അവനോട് പറഞ്ഞോ പപ്പയോട് അമ്മ ചോദിച്ചു…..
ഇല്ല താൻ തന്നെ പറയ്…. പപ്പ പറഞ്ഞു….
അല്ലെങ്കിലും നിങൾ ഒരു കാര്യം മരിയാതക്ക് ചെയ്തിട്ടുണ്ടോ അമ്മ ചൂടായി….
എന്താ ആൻ്റി എന്താ കാര്യം അമ്മു ചോദിച്ചു….
മോളുണ്ടല്ലോ അവൻ്റെ സ്വീറ്റ് വൈഫ് മോൾ പറഞ്ഞൊളും പപ്പ പറഞ്ഞു…
എന്താ കാര്യം നിങൾ അതൊന്നു പറ…
