വധു is a ദേവത 16
Vadhu Is Devatha Part 16 | Author : Doli
[ Previous Part ]
നീ എന്നെ വെറും പൊട്ടി അക്കിലെ കണ്ണാ നീ മുറിഞ്ഞ ശബ്ദത്തോടെ അവൾ അത് പറഞ്ഞ് തീർത്തു…..
അവളുടെ വാക്കുകളിൽ പരിശുദ്ധി തെളിഞു കാണാമായിരുന്നു….
ഇനി ഞാൻ എന്ത് ചെയ്യണം നീ തന്നെ പറ ……
ഇതെല്ലാം കേട്ടുകൊണ്ട് ഞാൻ ഇരുന്ന ഇടത് തന്നെ അവളെ നോക്കി കലങ്ങിയ കണ്ണുകളും ആയി ഇരുന്നു……
കുറച്ച് മുന്നേ പുറത്ത് പോയർ തിരികെ വീട്ടിലേക്ക് വന്നു …..
എന്താടാ ഒച്ച ഒന്നും ഇല്ലല്ലോ ….
എനിക്കറിയില്ല ആൻ്റി അല്ല നിങൾ എങ്ങോട്ടാ പോയത് അമർ ചോദിച്ചു….
ഞങ്ങള് ഒരു ചായ കുടിച്ചിട്ട് വന്നതാ…
വാ പോയി നോക്കാം…..
പത്തിയ കതക് തള്ളി
അടച്ചിട്ടില്ല കേട്ടോ ആൻ്റി…..
മാറി നിക്ക് ടാ അങ്ങോട്ട് പപ്പ അവനെ തള്ളി മാറ്റി ഉള്ളിലേക്ക് പോയി….
ഒന്ന് ഇങ്ങു വന്നെ ഉള്ളിലേക്ക് പോയ പപ്പ അമ്മയെ അങ്ങോട്ട് വിളിച്ചു…..
എന്താ
അങ്ങോട്ട് നോക്ക്…..
എന്താ …..
മര ഊഞാലിൽ കിടന്നക്കുന്ന ഇന്ദ്രനും അമൃതയും ……….
അവളുടെ മുടി ഒതുക്കി തല തലോടുന്ന ഇന്ദ്രൻ
ഇത്ര മനോഹരമായ കാഴ്ച പപ്പ ഒച്ചതിൽ പറഞ്ഞു…..
സ്വപ്ന തുല്യമായ നിമിഷത്തിൽ നിന്ന് ഒരു ശബ്ദം ആ മനോഹരമായ നിമിഷം നശിപ്പിച്ച അമർഷത്തോടെ ഞാൻ അങ്ങോട്ട് നോക്കി ….
ഹാ നശിപ്പിച്ച്……..എന്താ പപ്പ
ഒന്നുമില്ല ഒന്നുമില്ല ഞങൾ അങ്ങ് പോയേക്കാം യു കാരി ഓൺ…..
അവർ രണ്ടു പേരും ചിരിച്ചോണ്ട് അവിടെ നിന്ന് പോയി….
ഞാൻ എൻ്റെ മേലെ കിടക്കുന്ന അമ്മുക്കുട്ടിയെ തല താഴ്ത്തി നോക്കി നല്ല സുഖം പിടിച്ച് കിടപ്പാണ് ഇപ്പോഴും
അവളുടെ തലയിൽ ഒരു സ്നേഹ ചുംബനം നൽകി അവളെ ഒന്ന് കൂടെ എന്നിലേക്ക് ചേർത്ത് കിടത്തി….
ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത് ……
ഒച്ച കേട്ട് അമ്മു പതിയെ ഉറക്കത്തിൽ നിന്ന് ഉണരാൻ പോവുന്ന ലക്ഷണം കാണിച്ചു….
അവിടെ നിക്കുന്ന അമറിൻ്റെ മുഖം കണ്ട് അവൾ പെട്ടന്ന് എണീറ്റു നേരെ ഇരുന്നു…..
ടാ തെണ്ടി നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് പാവം കൊച്ചിനെ എണീപ്പിച്ചു വിട്ടു മൈരൻ…..
അയ്യോ എന്ന് തുടങ്ങി ഈ സ്നേഹം ഒക്കെ
സ്നേഹം ഒക്കെ എപ്പോഴും ഉള്ളതാണ്
ആണോ എന്നിട്ട് എന്തെ മറ്റേത് എഴുതി കൊടുത്തത് …..
അത് നീ എങ്ങനെ അറിഞ്ഞു…..
അവൾ പറഞ്ഞത് തന്നെ…..
ആണോ ഡീ നീ ആണോ അവനോട് പറഞ്ഞത് ……ഞാൻ അമ്മുവിനെ നോക്കി പറഞ്ഞു….
ഡാ രേക്ഷിക്കേട അമറെ …..
ടാ ദുഷ്ട്ട വിടടാ അവളെ …..
ഓഹോ അപ്പോ നിങൾ ഒരേ ഗ്രൂപ്പ് ആയിരുന്നു അല്ലേ…..
പിന്നെ അല്ലാതെ നീ അണ് ഞങ്ങടെ ചെണ്ട ഇന്ന് തൊട്ട് കെട്ടോടാ …… മണ്ടൻ ഇന്ദ്ര…..
ഓഹോ ഇപ്പൊ അങ്ങനെ ആയി അല്ലേ എന്നാലും നീ എന്നോട് ഇങ്ങനെ ചെയ്യും ഇന്ന് ഞാൻ വിച്ചറിച്ചില്ല ടാ അമറെ ……. ഇവള് പിന്നെ പണ്ടെ ചതിച്ചി ആയത് കൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല പക്ഷെ നിന്നെ ഞാൻ ……
എടാ അളിയ അതിന് ഇപ്പൊ എന്താ എല്ലാം ഒക്കെ ആയില്ലേ പിന്നെ എന്താ ….. പിന്നെ എല്ലാം ശെരി ആവാൻ വേണ്ടി അവളുടെ കൂടെ നടന്നു എന്നെ ഉള്ളൂ നിനക്ക് അറിയില്ലേ ഞാൻ നിൻ്റെ കൈ ആണെന്ന്…. അവൻ അതും പറഞ്ഞ് ചിരിച്ചു…..
ഞാനും വിചാരിച്ചു നീ എനിക്ക് എതിരെ തിരിയില്ലലോ എന്ന് പാവം നന്ദി നിക്കുന്ന നോക്ക് ഞാൻ അവളെ നോക്കി ഗോഷ്ട്ടി കാട്ടി…..
പോ അവിടുന്ന് അപോ9 നിന്നെ വിശ്വസിച്ച ഞാൻ മണ്ടി അല്ലേ അമറെ
നീ പണ്ടെ മണ്ടി തന്നെ ഞാൻ തിരിച്ചടിച്ചു…..
അത് തന്നെ അമർ എനിക്ക് ഹൈ ഫൈ തന്നു…..
ഞാൻ ഉള്ളിലേക്ക് പോയി……
എന്തടി നിൻ്റെ പ്രശനം ഒക്കെ കഴിഞ്ഞോ അമർ അവളോട് ചോദിച്ചു……
എടാ നീ ഒന്ന് ആലോചിക്കൂ ഇതൊന്നും. അറിഞ്ഞിലെങ്കിൽ എന്തായെനെ നീ തന്നെ പറ …..
ആരാ ഇതിനൊക്കെ സഹായിച്ചത് ….. ഞാൻ അല്ലേ ഞാൻ ഒരു കാര്യം ചെയ്ത അത് സ്മൂത്ത് ആയി ഫിനിഷ് ആവും അതാണ് അമർ ……
സത്യം നീ എന്നെ ഒരുപാട് ഹെൽപ് ചെയ്തു താങ്ക്സ് അപ്പൂപ്പാ…..
അപ്പൂപ്പൻ നിൻ്റെ …..
ഇന്ദ്രൻ ഇതെ സമയം അമ്മയുടെ അടുത്ത് ചെന്നു……
അമ്മ …..
എന്താ ടാ കുട്ടാ ……
അതെ ഞാൻ …..
നീ പോവുന്നില്ല എന്നല്ലേ പറയാൻ വരുന്നത്…..അമ്മ ചോദിച്ചു…..
