രാത്രികളും പകലുകളും – 1 Like

രാത്രികളും പകലുകളും – 1

Rathrikalum Pakalukalum | Author : Aayisha

 


 

രാവുകൾ മാഞ്ഞുപോയ് ശിശിരങ്ങൾ മറഞ്ഞുപോയ് കാലമേ നിന്നിലാലിയുന്ന കിനാക്കൾ മാത്രം ബാക്കിയായ്. ഇത് എന്റെ ചെറിയ ഒരു കഥസംഹാരം ശ്രമമാണ്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെകിൽ തുടർന്നും എഴുതും.

 

ഇത് അവളുടെ കഥ ആണ് അനുഷ. അനുഷ എന്ന ഒരു നാട്ടിൻപുറത്തു കാരിയെ കേന്ത്രീകരിച്ചു ആണ് കഥ. അനുഷ പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു. അവൾ അത്യാവശ്യം സമ്പത്തും പെരുമയും ഉള്ള വീട്ടിൽ ആണ് ജനിച്ചു വളർന്നത്. മൂന്നു ഇക്കമാരുടെ ഒരേയൊരു സഹോദരി ആയിരുന്നു അവൾ. അതിൽ രണ്ടു ഇക്കമാരുടെ നിക്കാഹ് കഴിഞ്ഞു.

അക്ബർ, ആഷിക്, അലി ഇവർ ആയിരുന്നു അവളുടെ പ്രിയ സഹോദരങ്ങൾ. മൂത്ത ഇക്കയുടെ ബീവി സുലൈഖ, രണ്ടാമത്തെ ഇക്കയുടെ ബീവി ആമിന. ഇക്കമാരുടെ പുന്നാര ആയിരുന്നു അനുഷ, അവൾക്ക് എന്ത് വേണമെന്ന് പറഞ്ഞാലും സാധിച്ചുകൊടുക്കുന്ന പുന്നാര ഇക്കമാർ.

 

അവരുടെ ബീവിമാർക് പോലും കുശുമ്പ് തോന്നിക്കുന്ന സ്നേഹം ആയിരുന്നു അവർക്ക് പെങ്ങളോട്. ഉപ്പ ഇല്ലാത്ത അവൾക്ക് യാതൊരു കുറവും അവർ വരുത്തിയിട്ടില്ല.അങ്ങനെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു അനുഷയുടെ ജീവിതം.

 

പ്ലസ് വൺ നു പഠിക്കുമ്പോഴാണ് അവൾ വൈശാഖ ഉം ആയി ഇഷ്ടത്തിൽ ആവുന്നത്. അവളുടെ സീനിയർ ആയിരുന്നു വൈശാഖ്, പ്ലസ് വൺ ഗൈഡ് വാങ്ങി തുടങ്ങിയ ആ അനുരാഗം അവർ രണ്ടുപേരും നാന്നായി ആസ്വദിച്ചു. ഇക്കമാർ അറിയാതെ അവർ ആ അനുരാഗത്തെ കാത്തുസൂക്ഷിച്ചു. വൈശാഖ് നല്ല ഒരു സ്വഭാവ ഗുണം ഉള്ളവനായിരുന്നു.

 

വൈശാഗും നല്ല സമ്പത് ഉള്ള വീട്ടിൽ ആണ് ജനിച്ചു വളർന്നത്. വീട്ടിൽ ഒരു ചേട്ടനും അച്ഛനും അമ്മയും. വൈശാഖ് പഠിപ്പിൽ അനുഷ്‍യെ പോലെ മിടുക്കൻ ഒന്നും അല്ലായിരുന്നു. അവനു ഇഷ്ടം ഫുട്ബോൾ ആയിരുന്നു. അത് അവന്റെ മാർക്കുകളിലും പ്രതിഫലിച്ചിരുന്നു. അവന്റെ ഉറ്റ രണ്ടു കൂട്ടുകാർ അശ്വിൻ, ഫാസിൽ ഉം ആയിരുന്നു. എല്ലാത്തിനും അവർ ഒരുമിച്ചു ആയിരുന്നു. അത് ഫുട്ബോൾ ആയാലും സിനിമക്ക് പോവാൻ ആയാലും എല്ലാം.

 

അവന്റെ പ്രണയത്തിനു പോലും അവരുടെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു.ഫസ്റ്റ് കണ്ടപ്പോൾ തന്നെ അനുഷ അവന്റെ മനസ്സിൽ കയറിയിരുന്നു. പതിയെ അവന് അനുഷ യോട് അടുത്തു. പ്രൊപോസും ചെയ്തു. അശ്വിൻ ഉം ഫാസിലു ഉം കൂടെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ പ്ലസ് ടു അവർ നന്നായി കോപ്പി അടിച്ചു പാസ്സ് ആയി.

 

അവിടെ ഉള്ള ഒരു നല്ല കോളേജിൽ അവനു ബി കോമിന് അഡ്മിഷൻ കിട്ടി. അത്യാവശ്യം ഡോനെഷൻ കൊടുത്തു. ഫാസിൽ നു അവിടെ തന്നെ അഡ്മിഷൻ കിട്ടി എന്നാൽ സാമ്പത്തികം ആയി കുറച്ച് പരിത സ്ഥിതിയിൽ ആയിരുന്നു അശ്വിൻ ന്റെ കുടുംബം അവനു അവിടെ അഡ്മിഷൻ കിട്ടിയില്ല.

അടുത്ത വർഷം തന്നെ അനുഷ ക്കും അവിടെ അഡ്മിഷൻ കിട്ടി. അനുഷ യും വൈശാഖ് ഉം അവിടെ പ്രണയത്തിന്റെ താജ്മഹൽ പണിതു. ക്ലാസ്സ് കട്ട്‌ ചെയ്തും സിനിമക്ക് പോയും ഒക്കെ അവർ ആസ്വദിച്ചു.

 

അങ്ങനെ പോയികൊണ്ടിക്കുമ്പോൾ ആണ് തേർഡ് യീറിൽ വെച്ച് അനുഷ ക്കു വിവാഹലോചന തുടങ്ങുന്നത്. പങ്കിട്ടുപോകുന്ന സ്നേഹം ഒരു നൊമ്പരം ആണ്. സുലൈഖ ഇത്തയും ആമിന ഇത്തയും ആണ് ഈ വിഷയം എടുത്ത് ഇട്ടത്.

അവർക്ക് നല്ല കോംപ്ലക്സ് ഉണ്ടായിരുന്നു ഇക്കമാർക്ക് അനുഷ യോട് ഉള്ള സ്നേഹത്തിൽ. ഇതൊക്കെ നടന്നെങ്കിലും അനുഷ ഇപ്പൊ നികാഹ് ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ അവർ അതു കേട്ടു. പഠിപ് കഴിഞ്ഞു മതി നികാഹ് എന്ന് ആയി.

 

വൈശാഖ് പഠിപ്പു കഴിഞ്ഞു പക്ഷെ സപ്പ്ളി ഉണ്ടായിരുന്നു. എങ്കിലും അവനു അച്ഛന്റെ പരിചയത്തിൽ ഉള്ള സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി. അത്യാവശ്യം സാലറി ഒക്കെ ഉണ്ടായിരുന്നു. അനുഷ യുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു പക്ഷെ നല്ല എതിർപ്പ് ആയിരുന്നു.

അനുഷ യുടെ പഠിപ്പ് കഴിഞ്ഞതോടെ അവളുടെ വീട്ടിലും കല്യാണലോചന തുടങ്ങി. അവൾ മാർക്ക്‌ കുറവായിരുന്നെങ്കിലും പാസ്സ് ആയി. പക്ഷെ വീട്ടിൽ നികാഹ് കഴിക്കാൻ പറ്റാത്ത അവസ്ഥ എത്തി. വീട്ടിൽ പ്രേമത്തിന്റെ കാര്യം അറിഞ്ഞു. ആകെ പ്രശ്നം ആയി. ഇക്കമാർ വൈശാഖ് ഇനെ തല്ലി. രണ്ടു വീട്ടിലും നല്ല എതിർപ്പ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *