രാത്രി 1

രാത്രി

Raathri | Author : Vedan

 


 

💔💔 ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ ശ്രമിക്കുക.. !

റീജിയൻ കാൻസർ സെന്റർ ന്റെ ഇടവഴിയിലൂടെ പതങ്ങൾ അനുനിയാദൃതമായി മുന്നേട്ടേക്ക് നീങ്ങുമ്പോൾ ഭരിച്ചമായ ഒന്നുമെന്നിൽ ഉണ്ടായില്ല, അതെന്റെ കാരണം എന്നുമുള്ള ഈ നടത്തംതന്നെയാകും. ന്നാൽ ഇന്നിപ്പോ ആ ഒരു മനസായിരുന്നില്ല ന്നിൽ, ഇനി ഒന്നോ രണ്ടോ ദിവസമേ ഇവിടെ ഉണ്ടാവുള്ളു… അതിന്റെ ഒരു തെളിച്ചം ന്നിലും ഉണ്ടേ..

കൈയിലെ ഫ്ലാസ്കും കഞ്ഞിയുടെ പത്രവും ഒന്നുടെ മുറുക്കി നടത്തം തുടർന്നതും.മുന്നിലൂടെ ഏതോ റൂമിലെ രോഗിയെ നോക്കി തിരിച്ചിറങ്ങുന്ന മനസ്സി ന്നേ ഒന്ന് കണ്ണ് ചിമ്മികാട്ടി, തിരിച്ചൊരു മങ്ങിയ ചിരിയും ചിരിച്ചു 303 നാം റൂം തുറന്നകത്തേക്ക് കയറേണ്ട താമസം.

“” എവിടെ പോയതാ നീ… ഇവള് നിന്നെ തിരക്കി ആകെ ബഹളമായിരുന്നു ഇവിടെ “”

ചെറു മയത്തിൽ ഉറങ്ങുന്ന അവളെയൊന്നു നോക്കി ഞാൻ പത്രങ്ങൾ ആ ഇരുമ്പ് മേശയിൽ വച്ച്.

“” ഞാൻ കഴിക്കാൻ ന്തേലും വാങ്ങണ്ടേ അതിന് പോയതാ.. “”

“” മ്മ്, ഇപ്പൊ ഉറങ്ങിയേ ഉള്ളൂ.. ഇത്രേ നേരം നിന്നെ കണ്ടില്ലലോ എവിടെപോയതാ ന്നൊക്കെ തിരക്കി പെണ്ണൊരു വകയാക്കി.. “”

“” ഉറങ്ങിക്കോട്ടെ !.. സഡേക്ഷൻ കൊടുത്തതല്ലേ…

അമ്മാ പിന്നെ ആ കുമാർ വരും വീട്ടിൽ കുറച്ച് പൈസ അവൻ തരാന്ന് പറഞ്ഞ്. അപ്പൊ അതുടെ ഒന്ന് വാങ്ങിയേകണേ.. “”

ബെഡിനോട് ചേർന്നിട്ടിരിക്കുന്ന ഇരുമ്പ് സ്റ്റൂൾ ൽ ഇരിപ്പുറപ്പിച്ച ഞാൻ അവളുടെ റേഡിയേഷൻ കാരണം ഉള്ളൂ കുറഞ്ഞ മുടിയിൽ വിരൽ കോർത്തു, മഹ് ന്ത്‌ മുടിയുണ്ടായിരുന്ന പെണ്ണാ., ക്കെ പോയി.

പറഞ്ഞില്ലാലോ ഇവൾ ന്റെ പത്നി രാഖി.. രാഖി അഭിലാഷ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു കൊല്ലമാകുന്നെ ഉള്ളൂ, കോളേജിൽ വച്ച് ജൂനിയർ പെങ്കൊച്ചിനോട് തോന്നിയ ഒരിഷ്ടം ഇന്നിവിടെ വരെ വന്ന് നിക്കുന്നു.

“” ഹാ എണ്ണിറ്റൊ ന്റെ കുറുമ്പി…!

നീ ഇവിടെ കിടന്ന് ആകെ അലമ്പാകിയോടി പെണ്ണെ.. “”

ഉറക്കം വിട്ടെണ്ണിറ്റവളെ ഞാൻ തലപൊക്കി ആ ഒരത്തായി ചരിയിരുത്തി, അപ്പോളും വരണ്ട ആ ചുണ്ടുകളിൽ കള്ള പരിഭവം, വാടിയ കണ്ണുകളിൽ കുറുമ്പ്.

“” ന്താടി നീ നോക്കി പേടിപ്പിക്കുന്നെ… “”

“” പോ.. എവിടെയായിരുന്നു ഇത്രേം നേരം.. ന്നേ ഒറ്റക്കാക്കിട്ട് പോയില്ലേ.,

മിണ്ടണ്ട ന്നോട്.. “”

വളരെ നേർത്ത ശബ്ദം അതിലൂടെ മനസിലായി ഇന്നലത്തെ സടെഷൻ എത്രത്തോളമുണ്ടെന്നു,

“” ഹാ പിണങ്ങല്ലേടി പുന്നാര ഭാര്യേ, നിന്നെ വിട്ട് ഞാൻ എങ്ങോട്ട് പോകാനാ, ഇവിടെ ഒക്കെ ഉണ്ടായിരുന്നു,,

പിന്നെ..!

ഇന്നലത്തോട്ട് ഒന്നുമെന്റെ പെണ്ണ് കഴിച്ചില്ലല്ലോ.. ബാ.. “”

ഞനാ മേശയിൽ ഉള്ള കഞ്ഞി പ്ലേറ്റ്ലേക്ക് മാറ്റാൻ ഒരുങ്ങി.

“” ഇപ്പോ വേണ്ടായേട്ടാ വിശപ്പില്ല.. വാ ആകെ കൈപ്പാ… “”

അവളൊന്നാ വാ നാക്ക് കോണ്ട് ഉഴിഞ്ഞു, ഒരു നിമിഷം ഞാൻ ന്റെ പഴയ കുറുമ്പിയെ ഓർത്തുപ്പോയി ന്തും ആസ്വദിച്ചു കഴിക്കുന്ന ന്റെ പെണ്ണിനെ കൈലെ തീരുമ്പോൾ ചിണുങ്ങി ന്റെൽ ഉള്ളതുടെ കൈയിലാക്കുന്ന ന്റെ പെണ്ണിനെ..

“” ഏട്ടാ… “”

ആ സൂചിയിൽ ആവരണം ചെയ്ത മെലിഞ്ഞ കൈകൾ ന്റെ കൈകൾക്ക് മുകളിലാക്കായി വന്നു

“” ന്താ ഒർക്കണേ… “”

“” എയ്യ് ന്ത്‌ ഞാൻ ന്റെ പെണ്ണിനെ ഒന്ന് നോക്കിയതല്ലേ.. “”

കൈയിലെ സ്പൂണിൽ ഉള്ള ചെറു ചുടേറിയ പൊടിയരി കഞ്ഞി ഞാൻ അവളുടെ നേർക്ക് നീട്ടിയിരുന്നു ഇതിനോടകം, ആദ്യം മുഖം വെട്ടിച്ചെങ്കിലും ന്റെ മുഖം മാറുന്നത് കണ്ടവൾ പതിയെ അത് വായിലെക്ക് വാങ്ങി..

“” ന്താ ഇപ്പോ ഇത്ര നോക്കാൻ..,

ഈ മെലിഞ്ഞ ശരീരവും വാടിയ മുഖവമല്ലാതെ ന്താപ്പോ ന്റെൽ ഉള്ളെ… “”

ആ ശബ്ദം പതിഞ്ഞിരുനെങ്കിലും അതിലെ വേദന തിരിച്ചറിയാൻ വേറെ ആരെക്കാളും എനിക്കക്കുമായിരുന്നു കാരണം അവളാണെന്റെ പാതി..

“” നീ ഒന്ന് പോയെടി ഞാൻ ന്റെ കെട്ടിയോളെ നോക്കും.. ചിലപ്പോ കൊഞ്ചിക്കും അയിന് ആർക്കാ ചേതം.. “”

“” നീ പോടാ.. പട്ടി.. “”

ഷീണം ബാധിച്ച അവസ്ഥയിലും അവളൊന്ന് ചിരിച്ചു. അതായിരുന്നു ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ചിരി,

Leave a Reply

Your email address will not be published. Required fields are marked *