എന്റെ ഡോക്ടറൂട്ടി 04
Ente Docterootty Part 4 |
Author : Arjun Dev | Previou Part

അന്നവളുടെ വീട്ടിൽനിന്നും കരഞ്ഞുംകൊണ്ട് ഇറങ്ങിയോടിയ എന്റെ പിഞ്ചുമുഖം മനസ്സിൽ ഒരിയ്ക്കൽക്കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു;
…നിഷ്കളങ്കനായൊരു കുഞ്ഞിനെ നീ കരയിയ്ക്കുമെല്ലടീ പന്നീ..??_ ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പാവാടയ്ക്കു മുകളിലൂടെ മീനാക്ഷിയുടെ തുടയിൽ അമർത്തിയൊരു പിച്ചുകൊടുത്തു…
“”…ആാാഹ്..!!”””_ ഒന്നു മയങ്ങിത്തുടങ്ങിയ പെണ്ണ് എന്റെ നുള്ളുകിട്ടീതും ഞരങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റു…
കരയ്ക്കുപിടിച്ചിട്ട മീനിനെപ്പോലെ കക്ഷിനിന്നു പിടഞ്ഞപ്പോൾ അതുകണ്ട സന്തോഷത്തിൽ ഞാനട്ടഹസിച്ചു ചിരിച്ചു…
അതു മറ്റൊരുസന്തോഷം.!
“”…എന്താടാ പട്ടീ..??”””_ കാലുഴിയുന്നതിനിടയിൽ അവൾ വീറോടെ ചോദിച്ചതിനുമറുപടിയായി;
“”…ഞാങ്കഷ്ട്ടപ്പെട്ടു കൊണ്ടേത്തന്ന പായിസന്നീ കുടിയ്ക്കൂലല്ലെടീ കോപ്പേ..?? നെനക്ക്… നെനക്കെന്നെ കണ്ടപ്പോൾ പുച്ഛമല്ലേ..??”””_ ആക്രോശിച്ചുകൊണ്ട്
ചൂരൽകസേരയിൽ നിന്നും ഞാനെഴുന്നേറ്റപ്പോളും ഒന്നും മനസ്സിലാവാതെ അവളെന്നെ കണ്ണുമിഴിച്ചു നോക്കുവായ്രുന്നൂ…
അതിനൊപ്പം പാവാടയുയർത്തി വെണ്ണത്തുടയിൽ തടവുന്നുമുണ്ട്
“”…നീ… നീയെന്റെ പായസം കുടിക്കൂല്ലല്ലേ..??”””_ കണ്ണുംതുറുപ്പിച്ചുകൊണ്ട് വീണ്ടുംചെന്നതും,
“”…പായസമോ..?? ഏതുപായസം..?? ആരടെ പായസം..??”””_ മീനാക്ഷിനിന്നു കണ്ണുമിഴിച്ചു…
“”…ഏത് പായസോന്നാ..?? ആരടെ പായസോന്നാ..?? നെനക്കറിയണോടീ ആരടെ പായിസോന്ന്..!!”””
“”…ദേ… ചെക്കാ… വെറുതെനിന്നു കളിയ്ക്കല്ലേ… അല്ലേലും ഞാനുറങ്ങിയെന്നുകണ്ടാ നെനക്കുള്ളതാ ഈ കൃമികടി… എന്തേലും കൊനഷ്ടും പൊക്കിക്കൊണ്ടുള്ള ഈ വരവ്..!!”””_ അവളെന്റെ നേരേ വിരൽചൂണ്ടി…
“”…ഞാനന്നത്രേം പാടുപെട്ടോടിപ്പാഞ്ഞു കൊണ്ടുവന്ന പായസം കഴിയ്ക്കാത്തതും പോരാഞ്ഞിട്ട് കൈചൂണ്ടി സംസാരിയ്ക്കുന്നോ..??”””_ ഒന്നു തുറിച്ചുനോക്കിക്കൊണ്ടതു പറഞ്ഞശേഷം,
“”…എന്താടീ അന്നെന്നെ കണ്ടപ്പോൾ നെനക്കും നിന്റെതള്ളയ്ക്കുമൊരു പുച്ഛം..?? ഞാനെന്താപ്പൊ തുണിയുടുത്തിട്ടില്ലാർന്നോ..??”””_ എന്നുകൂടി കൂട്ടിച്ചോദിച്ചുകൊണ്ട് അവൾടടുത്തേയ്ക്കു ചെല്ലുമ്പോഴാണ് നുള്ളിയതിന്റെ യഥാർത്ഥ കാരണമവൾക്കു മനസ്സിലായത്…
“”…എടാ… അതു ഞാൻ…”””_ പറഞ്ഞുവന്നതു മുഴുവിപ്പിയ്ക്കാതെ കള്ളലക്ഷണത്തിൽ നോക്കിയിട്ട് എന്നെപ്പിടിച്ചൊരു തള്ളുംതള്ളി അവളൊറ്റയോട്ടമായ്രുന്നു…
കൂട്ടത്തിൽ,
“”…കുടിയ്ക്കാഞ്ഞതേ… കുടിയ്ക്കാഞ്ഞതു മനഃപൂർവ്വമാടാ തെണ്ടീ… നീയെന്നെന്തോ ചെയ്യും..??”””_ എന്നു വിളിച്ചുകൂവുകയും ചെയ്തു…
…ഇതിപ്പെന്താ പറ്റിയെ..?? ഞാനായ്രുന്നല്ലോ തല്ലീട്ടോടേണ്ടിയെ..??_ സാധാരണ ഇമ്മാതിരി ഉഡായ്പ്പൊക്കെ കാട്ടുമ്പോൾ അവളുപിടിച്ചു രണ്ടെണ്ണംതരാറാണ് പതിവ്…
ഇപ്പോൾ സ്ക്രിപ്റ്റിൽ മാറ്റംവന്നപ്പോൾ ഞാനൊന്നറച്ചു…
“”…എടാ പൊട്ടാ… നീയിനി പായസംകൊണ്ടോന്നു തന്നാലും ഞാൻ വേണ്ടന്നേപറയൂ… നിന്നെക്കണ്ടാൽ ഞാൻ പുച്ഛിയ്ക്കുവേംചെയ്യും… നീയെന്നെന്തോ ചെയ്യും..??”””_ ബാൽക്കണിയിൽനിന്നും അകത്തേയ്‌ക്കുകയറിയ മീനാക്ഷി വാതിൽപ്പാളിയിൽ പിടിച്ചുനിന്ന് ചോദിച്ചു…
…വെർതേ എന്നെ മൂപ്പിയ്ക്കുവാന്നേ… പിന്നതു മനസ്സിലാക്കാനുള്ള ബുദ്ധികൂടുതലായതുകൊണ്ട്, ചുറ്റിക നെറുകംതലേൽ വീഴുമ്പോൾ ടോമണ്ണൻ ബോധംവീണ് ജെറിയുടെ പിന്നലെ പോകുമ്പോലെ ഒറ്റപ്പാച്ചിലായ്രുന്നൂ ഞാൻ…
…എന്തിനോ ഏതിനോ..??
“”…നിയ്ക്കടീ ശവമേ..!!”””_ പിന്നാലെ വിളിച്ചുംകൊണ്ടു ചെന്നപ്പോഴേയ്ക്കും അവള് ഡയനിങ് ടേബിളിന്റെ അങ്ങേത്തലയ്ക്കലെത്തിയ്രുന്നു…
“”…മിന്നൂസേ… കളിയ്ക്കാതെ വാ… വന്നു മര്യാദയ്ക്കു കീഴടങ്ങ്… എന്നാ വെറുതേവിടാം… ഇല്ലേലറിയാലോന്നെ..!!”””_ ടേബിളിന്റെ ഇപ്പുറത്തുനിന്ന് ഞാനൊരു ഭീഷണിമുഴക്കി… പക്ഷേ കാര്യമുണ്ടായില്ല,
“”…അയ്ന് നീയാരാ..??”””_ എന്നും ചോദിച്ചവൾ വീണ്ടും പുച്ഛിച്ചിട്ട് വാപൊത്തി ഒറ്റച്ചിരിയായ്രുന്നു…
