എന്റെ ഡോക്ടറൂട്ടി 09
Ente Docterootty Part 9 |
Author : Arjun Dev | Previous Part

ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…
എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…
അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…
കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…
കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…
ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…
ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…
ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…
മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…
കുറച്ചുകഴിഞ്ഞ് എണീറ്റു മരുന്നുവെയ്ക്കാമെന്നൊക്കെ കരുതി കിടന്നതാണ്… എന്നാൽ വേദനയും ക്ഷീണവുംകാരണം അറിയാതെ ഉറങ്ങിപ്പോവുകയായ്രുന്നു…
പിറ്റേന്നായപ്പോൾ എനിയ്ക്കാണേൽ ശരീരമനക്കാൻ വയ്യാത്ത വേദനയായി…
എന്നിട്ടുമാരെയും സഹായത്തിനു വിളിയ്ക്കാൻ ഈഗോസമ്മതിച്ചില്ല…
ഇടയ്‌ക്കൊക്കെ അമ്മയും കീത്തുവുമൊക്കെവന്ന് ഡോറിന്മേൽതട്ടി വിളിച്ചെങ്കിലും ഞാൻമിണ്ടാമ്പോയില്ല…
എന്തേലും പറഞ്ഞകത്തുകയറിക്കൂടിയാൽ രഹസ്യംമുഴുവൻ അവറ്റകള് തുരന്നെടുക്കും…
രാത്രിയിൽ ഞാൻ വെള്ളമടിച്ചു തല്ലുണ്ടാക്കിവന്നതാണെന്ന് കരുതിയാണ് ഒന്നും മിണ്ടാൻവരാത്തത്…
അല്ലെങ്കിൽ കുറ്റവിചാരണയും രാത്രിതന്നെ നടന്നേനെ…
അങ്ങനെ റൂമിന്റെ ഡോറുതുറക്കാതെ, ബ്രേക്ക്‌ഫാസ്റ്റ്പോലും കഴിയ്ക്കാതെ കട്ടിലിന്മേൽ ചാരിക്കുത്തിയിരിയ്ക്കുമ്പോഴാണ് ശ്രീവന്ന് ഡോറിൽമുട്ടുന്നത്…
അവനാണ് വന്നതെന്നുറപ്പു വരുത്തിയശേഷം ഞൊണ്ടിപ്പിടഞ്ഞെഴുന്നേറ്റ് കതകുതുറന്നുള്ളിലേയ്ക്കു കയറ്റി…
“”…എങ്ങനെ..?? നല്ല വേദനയുണ്ടോ..??”””_ എന്റെ ബെഡിലേയ്ക്കിരുന്നവൻ ചോദിച്ചതും ഞാൻ ഡോറടയ്ക്കുന്നതിനിടയിൽ ഒന്നുമൂളി, ശേഷമവന്റെ അടുക്കലേയ്ക്കു ചെന്നു…
“”…ഇന്നലെ നിന്റെ തന്തപ്പടി എന്തേലുമ്പറഞ്ഞോ..??”””_ ഞാനടുക്കലെത്തിയതും അവൻ ശബ്ദംകുറച്ചുകൊണ്ട് ചോദിച്ചു…
“”…പിന്നെ പറയാതെ… ഒരുവിധത്തിലാ ഞാനിതിനുള്ളേ കേറി കതകടച്ചത്..!!”””
“”…നന്നായി.! ഇനി മൂന്നാലു ദിവസമിതിനുള്ളി കെടെ… താഴെയവരൊക്കെ നിന്നെ കൊല്ലാനുള്ള കലിപ്പിലാ… തിന്നാനും കുടിയ്ക്കാനുമുളേളക്കെ ഞാനെടുത്തു തന്നോളാം..!!”””_ അവനതു പറയുമ്പോഴേയ്ക്കും ഞാൻ കട്ടിലിന്റെ ക്രാസിയിലേയ്ക്കു ചാരിയിരുന്നു കഴിഞ്ഞിരുന്നു…
“”…എടാ… സത്യത്തിൽ നിന്നെയവിടുത്തെ പെണ്ണുങ്ങളാണാ അതോ പോലീസാണോ എടുത്തിട്ടു പെരുമാറിയേ..??”””_ കുറച്ചുനേരത്തെ നിശബ്ദതതയ്‌ക്കൊടുവിൽ ഞാൻ മറക്കാനാഗ്രഹിയ്ക്കുന്ന നിമിഷത്തെ അവൻ വീണ്ടുമോർമ്മിപ്പിച്ചു…
“”…ആ.! തമ്പുരാനറിയാം.! ആദ്യവാ പെണ്ണുങ്ങളായ്രുന്നു… പിന്നെ ആരൊക്കെന്തൊക്കെ ചെയ്തെന്ന് എനിയ്ക്കറിയാമ്പാടില്ലേ… എന്തായാലുമൊന്നും പാഴായിപ്പോയിട്ടില്ല, ഒക്കത്തിന്റേം സീലുണ്ട്..!!”””_ അവന്റെ ചോദ്യത്തിന്
നിസംഗതാഭാവത്തിലുള്ള എന്റെ മറുപടികേട്ടപ്പോൾ തികട്ടിവന്ന ചിരിയെ അവൻ കഷ്ടപ്പെട്ടൊതുക്കി…
“”…അതിരിയ്ക്കട്ടേ.! അവൾടെ കാര്യമെന്തായി..?? നീയിത്രേക്കെ തല്ലുകൊണ്ടേനെന്തേലും പ്രയോജനം..??”””_ പ്ലാനിങ്ങ് വിജയിച്ചോ എന്നറിയാനുള്ള ക്യൂര്യോസിറ്റിയോടെയാണ് അവനാചോദ്യമിട്ടത്…
