വഴി തെറ്റിയ കാമുകൻ – 13 7

വഴി തെറ്റിയ കാമുകൻ 13

Vazhi Thettiya Kaamukan Part 13 | Author : Chekuthan

[ Previous Part ] [ www.kambi.pw ]


ഈ പാർട്ടും പേജ് കുറവാണ് ജോലിക്കിടയിൽ സമയക്കുറവ് ഒരു വലിയ പ്രശ്നമാണ് ഇഷ്ടപെടും എന്ന് കരുതുന്നു സ്നേഹത്തോടെ സ്വന്തം ചെകുത്താൻ ❤️❤️❤️❤️


ഡോറടച്ചുകൊണ്ട് ഞങ്ങൾ ഓടി വണ്ടിയിൽ കയറി ഡോറടച്ചു വണ്ടി എടുത്തു ലൈറ്റ് ഓൺ ചെയ്തു ഹോൺ മുഴക്കികൊണ്ട് വണ്ടി അതി വേഗം മുന്നോട്ട് കുതിച്ചു മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്കു മുൻപിൽ വണ്ടി ചെന്ന് നിന്നതും ചാടിയിറങ്ങി ഡോർ തുറന്നു സ്റ്ററച്ചർ വലിച്ചു വണ്ടിക്കരികിൽ വെച്ചവനെ എടുത്ത് സ്റ്ററച്ചറിലേക്ക് കിടത്തി അകത്തേക്ക് തള്ളി കൊണ്ടുപോവാൻ തുടങ്ങിയതും സ്റ്ററച്ചറിൽ കിടന്നവൻ ഒരു പ്രശ്നവുമില്ലാതെ കണ്ണ് തുറന്നു അവനും ഒപ്പമുള്ളവനും ചിരിയോടെ ഞങ്ങളെ നോക്കി

ഒന്നാമൻ : ഇതൊരു പ്രാങ്കായിരുന്നു…

പറയുമ്പോയേക്ക് ക്യാമറയുമായി മറ്റുരണ്ടുപേർ കൂടെ അരികിലെത്തി

യുവർ ഓസം ബ്രോ… അമീസിങ് ഡ്രൈവിംഗ്‌ സ്കിൽ… ആപത് ഘട്ടങ്ങളിൽ സഹായിക്കാൻ മടിക്കാത്ത നിങ്ങളെ പോലുള്ളവരെ കണ്ടുപിടിക്കാനും എന്തൊക്കെ സഹായം ചെയ്യുമെന്നറിയാനും വേണ്ടിയായിരുന്നിത്… നിങ്ങൾക്ക്ഞങ്ങളുടെ സമ്മാനം കൂടെ ഉണ്ട്…

ആണോ… എങ്ങനെയാ ഷൂട്ട്‌ ചെയ്തേ…

(ഷർട്ടിലെ ക്യാമറ കാണിച്ചു) നിങ്ങൾ വന്നപ്പോ മുതൽ നടന്നതെല്ലാം ഇതിൽ ഷൂട്ട് ചെയ്തു ഇവിടെ വന്നപ്പോ മുതലുള്ളത് ക്യാമറയിലും കൂടെ ഷൂട്ട്‌ ചെയ്തു…

ഗുഡ്…

അവരെ നോക്കി ചിരിയോടെ വണ്ടിയിൽ ചെന്ന് ഫോണും പേഴ്സും എടുത്ത് അരയിൽ തിരുകുന്നതോടൊപ്പം ആരും കാണാതെ പിസ്റ്റൾ കൂടെ ആരയിലാക്കി പ്രിയയോടെ പൊയ്ക്കൊള്ളാൻ പറഞ്ഞു അവൾ വണ്ടിയെടുത്ത് പോയി

ചേച്ചിയെന്താ പോയേ സമ്മാനം വാങ്ങിയിട്ട് പോയാൽ പോരായിരുന്നോ…

ഞാനുണ്ടല്ലോ…

ഒക്കെ ബ്രോ…

ഈ ചോര എങ്ങനെ…

അത് ബ്ലഡ് ബാങ്കിൽ നിന്ന് ഒരു യൂണിറ്റ് ഒപ്പിച്ചു…

മ്മ്… ഒന്ന് നോക്കിക്കോട്ടെ (ക്യാമറ കൈയിൽ വാങ്ങി കൂട്ടത്തിൽ ഒരുത്തന്റെ തോളിൽ കൈ ഇട്ടു കൈയിലെ ക്യാമറ വള്ളി കൈയിൽ ചുറ്റി ക്യാമറകൈയിൽ പിടിച്ചു) വാ…

അകത്തേക്ക് കയറാൻ പോയതും സെക്യൂരിറ്റി തടഞ്ഞു

സെക് : എങ്ങോട്ടാ…

ബ്ലഡ്‌ ബാങ്കിലേക്ക്…

(തോളിൽ കൈ ഇട്ടു പിടിച്ചവനെ നോക്കി) ബ്രോ… രക്തം കൊടുത്തായിരുന്നോ ഇതുവരെ…

ഇല്ല ബ്രോ…

മ്മ്… ഇന്ന് കൊടുക്കാം…

അയ്യോ ബ്രോ എനിക്ക് അതിന് മാത്രം രക്തമൊന്നുമില്ല…

ബ്രോ എത്ര തൂക്കമുണ്ട്…

അറുപത്തിരണ്ട്…

കൂടെ ഉള്ളവരെ നോക്കി… നിങ്ങളോ…

ഞങ്ങൾ കൊടുക്കുന്നില്ല ബ്രോ…

തൂക്കം പറയെടോ…

എഴുപത്…

അറുപത്തി എട്ട്…

ബ്രോ… ഏന്റെ പോസിറ്റീവ് ഗ്രുപ്പാണ് അതത്ര റെയർ ഒന്നുമല്ലല്ലോ ബ്രോ…

അഞ്ച് സ്ലിപ്പ് വാങ്ങി ഓരോന്ന് അവരുടെ കൈയിൽ കൊടുത്തു

ഇത്‌ ഫിൽ ചെയ്യ്…

മടിച്ച് നിൽക്കുന്ന അവരെ കൂട്ടി സ്റ്റെയർകേസിലേക്ക് നിന്നു

ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിങ്ങൾക്ക് കൊടുക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി താല്പര്യമില്ലെങ്കിൽ നിങ്ങൾക്ക് പോവാം… ഏന്റെ സമയം മെനക്കെടുത്തിയിട്ട് എനിക്ക് പറയാനുള്ളത് കേൾക്കാതെ പോവാനാണ് ബാവമെങ്കിൽ ഈ ക്യാമറ വെച്ചു നിങ്ങളുടെ തലഞ്ഞാനടിച്ചു പൊട്ടിക്കും…

അവരെന്നെ നോക്കി

ബ്രോ പറഞ്ഞപോലെ പോസിറ്റീവ് രക്‌തഗ്രൂപ് ഉള്ളആളുകൾ നെഗറ്റീവ് ഗ്രൂപ്പ് ഉള്ള ആളുകളോളം റെയർ അല്ല… പക്ഷേ… ഒരേ ഗ്രൂപ്പ് ഉള്ള നൂറ്‌ പേരുണ്ടെന്ന് വിചാരിക്ക്… അവരിൽ മുപ്പതു പേർക്ക്‌ രക്തം ആവശ്യമുണ്ട്, നാൽപതുപേര് രക്തം കൊടുക്കാൻ കഴിയാത്ത സ്ഥിരമായി മരുന്ന് കഴിക്കുന്നവരും കുട്ടികളും ഗർഭിണികളും, പറ്റാത്തുപേർ സ്ഥിരം മദ്യപാനികളോ മറ്റെന്തെങ്കിലും ലഹരിക്ക് അടിമകളോ, ബാക്കിയുള്ള ഇരുപത്തുപേരിൽ പതിനഞ്ചുപേർ രക്തം ദാനം ചെയ്യുകയും അഞ്ചുപേർ രക്തം ദാനം ചെയ്യാൻ താല്പര്യപെടാത്തവരും… അതായത് മുപ്പത് യൂണിറ്റ് ബ്ലഡ്‌ ആവശ്യമുള്ളിടത്ത് കിട്ടുന്നത് വെറും പതിനഞ്ച് യൂണിറ്റ് ബ്ലഡ് മാത്രം… ബ്ലഡ്‌ ഒരു കെമിക്കലും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല ബാക്കിയുള്ള പതിനഞ്ചുപേർക്ക് രക്തം കിട്ടാനില്ല… രക്തം കിട്ടാനില്ലാതെ ചികിത്സിക്കാൻ കഴിയാതെ അവർ മരിച്ചു പോവുന്നു… ഇപ്പൊ പറ ഏത് ബ്ലഡ്‌എങ്കിലും റെയർ അല്ലാത്തതായുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *