രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 5 8

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5

Randu Mizhikal Niranjappol Part 5 | Author : Garuda

[ Previous Part ] [ www.kambi.pw ]


 

“”നിന്നോളം… എന്നിലേക്കാഴ്ന്നിറങ്ങിയ മറ്റൊന്നും ഈ ഭൂമിയിലില്ല!! “”♥️

 

അത്രെയും ആളുകളുടെ ഇടയിലും അവളുടെ ശബ്ദം വേറിട്ടുനിന്നു.. ആ ശബ്ദത്തിന് ഒരു പ്രത്യേക സ്വരമായിരുന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ ചുറ്റും നിൽക്കുന്ന കണ്ണീരുകളെ പോലും കരയിപ്പിച്ചു!!!!! അവളുടെ വാക്കുകളും പ്രവർത്തികളും!!!

 


എന്തായാലും ഈ ഞായറാഴ്ച പുറത്തിറങ്ങും.. അപ്പോഴറിയാം എനിക്ക് വേണ്ടി കേസ് നടത്തിയതാരാണെന്ന്.. ആവണിയോ മിയയോ മാഡമോ? ഇവരിൽ ഒരാളാണ്.. പക്ഷെ എന്തുകൊണ്ട് ഇവർ ഇതുവരെ എന്നെ കാണാൻ വന്നില്ല?. അവരെവിടെയായിരിക്കും?. ഇങ്ങനെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി ഞാനിരുന്നു.. കയ്യിലെ മാറാത്ത ചുടു ചോരയുടെ മണവുമായി ഞായറാഴ്ചയിലേക്കായി ഞാൻ കാത്തുനിന്നു… നിമിഷങ്ങളെണ്ണി!!…..


 

മുറിയിലെ ഫാൻ അത്രെയും വേഗത്തിൽ കറങ്ങി കാറ്റ് തന്നിട്ടും ഞാനിരുന്നു വിയർത്തു. ആവണിയും മിയയും ഒന്നും മിണ്ടുന്നില്ല.. ആ ഇരുപ്പിൽ അവർ പലതും ചിന്തിക്കുന്നുണ്ടായിരുന്നു. പല കണക്കുകൂട്ടലുകളും നടത്തുന്നുണ്ടായിരുന്നു. ഈ രാത്രി സമയം നീങ്ങുന്നില്ല. നിമിഷങ്ങൾ വർഷങ്ങളെ പോലെ തോന്നുന്നു..

 

കുറച്ചു സമയം കഴിഞ്ഞു അവർ ഉറങ്ങാൻ കിടന്നു.. ഞാനും ഉറങ്ങാൻ കിടന്നു.. വരുന്ന ഞായറാഴച്ച നാട്ടിൽ പോകണം. അമ്മച്ചിയെ കാണണം. പ്രമോഷൻ കിട്ടിയതിനാൽ അടുത്ത ഞായറാഴ്ച എല്ലാവർക്കും പോകുന്നതിനു മുൻപ് പാർട്ടി കൊടുക്കണം.. അതിനു മുൻപ് ഈ രണ്ടു കുറുമ്പികളെ എങ്ങനെയെങ്കിലും സമാധാനിപ്പിക്കണം.. ഉറങ്ങാൻ കിടന്ന അവരെ നോക്കി കൊണ്ടു ഞാൻ ഉറങ്ങി…..

 

രാവിലെ എണീക്കുമ്പോൾ എന്തൊക്കെ സംഭവിച്ചാലും രണ്ടുപേരും എന്നോട് സംസാരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ അവർ എന്നെ മൈൻഡ് പോലും ചെയ്തില്ല.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും ഇതൊക്കെ തന്നെയാവും സംഭവിക്കുക!!. എന്നെ വിളിക്കാതെ എന്നോട് പറയാതെ അവർ ഓഫീസിലേക്ക് പോയി.. ആദ്യമായി അതും സംഭവിച്ചു.. പക്ഷെ എനിക്കുള്ള ഭക്ഷണം അപ്പോഴും അവർ റെഡി ആക്കി വച്ചിട്ടുണ്ടായിരുന്നു!!.

 

ഓഫീസിലെത്തിയ എന്നെ കണ്ടിട്ട് അവർ മൈൻഡ് പോലും ചെയ്തില്ല.. ആവണിയുടെ അടുത്തിരുന്നിട്ടും തികച്ചും ഒരപരിചിതനെ പോലെ എന്നെക്കണ്ടു!!. എനിക്ക് സത്യത്തിൽ വിഷമമായി. എന്നാൽ അതവരുടെ മുമ്പിൽ കാണിക്കാൻ ഞാൻ നിന്നില്ല.. ഒരു നശിച്ച ദിവസം പോലെ..

 

എന്നാൽ ഇതിനിടയിൽ ഇടിത്തീയായി ഒന്നുമറിയാത്ത മാഡം കേറിവന്നു.. ഓഫീസിലെത്തിയതും മാഡം എന്നെ വിളിപ്പിച്ചു.. മാഡം എന്നോട് വരാൻ പറഞ്ഞതും ഞാൻ പോയതൊന്നും അവർ മൈൻഡ് ചെയ്തില്ല..

 

“”എന്താണ്.. ഒരു മൗനം. ഇന്നലെ കണ്ട സ്മാർട്നെസ്സ് ഒന്നും ഇല്ലല്ലോ “” എന്റെ മുഖം കണ്ടിട്ടാവണം അവൾക്കു പെട്ടെന്ന് എന്റെ സങ്കടം കണ്ടുപിടിക്കൻ കഴിഞ്ഞു.

 

“”കുറച്ചു പ്രശ്നമുണ്ട്..””

 

“” എന്ത് പ്രശ്നം.. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞൂടെ “”

 

“” അവളുമാർ രണ്ടു പേരും ഉടക്കിലാ.. ഇന്നലെ ഞാൻ ചേച്ചീടെ അടുത്തുവന്ന കാര്യം എനിക്കവരോട് പറയേണ്ടി വന്നു..””

 

“”അതിനെന്താ പ്രശ്നം.. എന്റെ അടുത്ത് വരണ്ടാന്നു അവർ പറഞ്ഞിരുന്നോ..””

 

“”അതല്ല.. അങ്ങോട്ടാണ് വരുന്നതെന്ന് അറിയാതിരിക്കാൻ ഞാൻ കൂട്ടുകാരനെ കാണാൻ ആണെന്നാ പറഞ്ഞെ.. എല്ലാം അവരറിഞ്ഞു.. ഇപ്പോൾ ഒന്ന് മിണ്ടുന്നു പോലുമില്ല.””

 

“”ശെടാ നിങ്ങൾക്കിടയിൽ ഞാനൊരു പ്രശ്നകാരനായോ. ഞാൻ സംസാരിക്കട്ടെ അവരോടു “”

 

“”വേണ്ട.. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.. വരുമ്പോലെ വരട്ടെ..”” അതും പറഞ്ഞു ഞാൻ എണീറ്റ് നടന്നു..

 

തിരിച്ചു ചെന്നു ഞാൻ ഇരിക്കുമ്പോൾ പോലും ആവണി എന്നെ മൈൻഡ് ചെയ്തില്ല..

 

ഉച്ച കഴിഞ്ഞപ്പോഴേക്കും എന്റെ മനസാകെ തകർന്നിരുന്നു. മനസ്സ് എവിടെയും നിൽക്കുന്നില്ല. പല കാര്യങ്ങൾ മനസിലേക്ക് കടന്നു വരുന്നത് പോലെ..

Leave a Reply

Your email address will not be published. Required fields are marked *