ആഴങ്ങളിൽ – 3 11

ആഴങ്ങളിൽ 3

Azhangalil Part 3 | Author : Chippoos

[ Previous Part ] [ www.kambi.pw]


 

ഇന്ദിരാമ്മ തിരിച്ചു വന്നപ്പോൾ ഉച്ചയായിരുന്നു. ആര്യ കുളിച്ചു പുതിയ വസ്ത്രങ്ങളിട്ട് മുകളിൽ നിന്ന് ഇറങ്ങി വന്നു. അവളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നിരുന്നു. ആര്യ ഓടി വന്നു ഇന്ദിരാമ്മയെ കെട്ടിപ്പിടിച്ചു ഡാൻസ് കളിച്ചു.”നമ്മൾ രണ്ടും കൂടി മറിഞ്ഞു വീഴും കേട്ടോ” ഇന്ദിരാമ്മ പറഞ്ഞു.

എന്താണ് ഈ പെണ്ണിനൊരു ഇളക്കം, അല്ലെങ്കിൽ രാത്രിയാകുമ്പോളാണ് കുളിക്കുന്നത് അതും അമ്മയുടെ നിർബന്ധം മൂക്കുമ്പോൾ. ഇന്ദിരാമ്മ അടുക്കളയിലേക്ക് ചെന്നു. അവിടെ ഉഷ ജോലികൾ ചെയ്ത്‌ കൊണ്ട് നിക്കുന്നു. “ഉച്ചക്ക് ഊണിനു സാർ വരുമോ ചേച്ചി?” അവൾ ചോദിച്ചു.”സാറും ഡ്രൈവറും ഉച്ചക്ക് വരുമെന്ന് തോന്നുന്നില്ല,

നീ രാത്രിയിലേക്ക് അവർക്ക് ഭക്ഷണം നോക്കിയാൽ മതി”. രാത്രി 8 മണി ആയിട്ടും പണിക്കർ വീട്ടിൽ എത്തിയില്ല, ഇന്ദിരാമ്മ പണിക്കരുടെ ഫോണിലേക്കും ചാക്കോയുടെ ഫോണിലേക്കും വിളിച്ചു, അവ രണ്ടും സ്വിച്ച് ഓഫ്‌ ആയിരുന്നു.”ആ ഡ്രൈവർ ചെറുക്കന്റെ നമ്പറും മേടിച്ചില്ല” ഇന്ദിരാമ്മ സ്വയം പഴിച്ചു.

പെട്ടെന്ന് പുറത്തൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു അവർ ഞെട്ടി. ഇന്ദിരാമ്മയും ആര്യയും മുറ്റത്തിറങ്ങി നോക്കി. അവിടെ മഹേഷ്‌ മുറ്റത്തിന്റെ മൂലയിൽ ഒരു മാലപ്പടക്കം കത്തിച്ച് കൊണ്ട് നിൽക്കുന്നു. ആര്യ ചെവി പൊത്തി നിന്നു.

പണിക്കർ കാറിൽ നിന്നിറങ്ങി വന്നു. അയാൾ ആകെ സന്തോഷത്തിലായിരുന്നു “പൊട്ടട്ടെ ബോംബുകൾ ഹഹഹ” അയാൾ അട്ടഹസിച്ചു. “ഈ മനുഷ്യൻ ആളെ പേടിപ്പിക്കുമല്ലോ” ഇന്ദിരാമ്മ പറഞ്ഞു.”പേടിപ്പിക്കുമെടി ഇനി എല്ലാ അവന്മാരും എന്നെ പേടിക്കും, ആ പിള്ളയുടെ പതപ്പയ്ക്ക് പുറം കാലിനടിച്ചിട്ടാണെടീ ഞാൻ വന്നിരിക്കുന്നത്” അപ്പോഴും പണിക്കർ കാര്യം പറഞ്ഞില്ല.

“കൂപ്പു ലേലം നമുക്ക് കിട്ടി” അങ്ങോട്ട് വന്ന മഹേഷ്‌ പറഞ്ഞു. പണിക്കർ വരുന്ന വഴി ബാറിൽ കയറി ചെറുതായി മദ്യപിച്ചിരുന്നു.ബാറിൽ കണ്ട പരിചയക്കാർക്ക് മദ്യം വാങ്ങിക്കൊടുത്തു. ചാക്കോയും അടിച്ചു പൂസ് ആയിരുന്നു, ചാക്കോ കവലയിൽ നിന്ന് വീട്ടിലേക്ക് പോയിരുന്നു.”എടീ ചോറ് വിളമ്പ്, മഹേഷ്‌ വാ കഴിച്ചിട്ട് പോകാം” പണിക്കർ ചെറുതായി ആടിക്കൊണ്ട് പറഞ്ഞു.

പണിക്കരും മഹേഷും ആദ്യമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.”മോളേ നിനക്കറിയാമോ ഇന്ന് ഇവൻ തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കി ഈ ലേലം നമ്മുടെ കൈ വിട്ടു പോയേനെ” പണിക്കർ ആര്യയോടായി പറഞ്ഞു. അവൾ വെറുതെ മഹേഷിനെ നോക്കിച്ചിരിച്ചു.”ഇനി നമ്മൾ കൂപ്പിലേക്ക് ചെല്ലുമ്പോൾ ആ പിള്ളയുടെ ഒറ്റ ആളും വണ്ടിയും അവിടെ കാണാൻ പാടില്ല, കണ്ടാൽ അവനിട്ടു പണി ഞാൻ കൊടുക്കും” പണിക്കർ വീമ്പു പറച്ചിൽ തുടർന്നു.

ഊണ് കഴിഞ്ഞു മഹേഷ്‌ പോകാൻ എഴുന്നേറ്റു, പണിക്കർ ആര്യയോട് എന്തോ രഹസ്യം പറഞ്ഞു, അവൾ അകത്തു പോയി കൈയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് വന്നു. വാ എന്ന് പറഞ്ഞു കൊണ്ട് ആര്യ മുറ്റത്തേക്കിറങ്ങി, മഹേഷ്‌ പുറകെ ചെന്നു. അവൾ ഇരുണ്ടു കിടക്കുന്ന പോർച്ചിലേക്കാണ് പോയത്.”എന്നോട് ദേഷ്യം ഉണ്ടോ?” പോകുന്ന വഴി അവൾ ചോദിച്ചു.”ഏയ്‌ ഇല്ല, നമ്മൾ രണ്ടും സുഖിച്ചല്ലോ,

പിന്നെ ഇത് കാരണം ഇന്ന് സമയം വൈകിയിരുന്നെങ്കിൽ പ്രശ്നം ആയേനെ” മഹേഷ്‌ പറഞ്ഞു. ആര്യ പോർച്ചിലെ ലൈറ്റ് ഇട്ടു, അവിടെ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിയ ഒരു ഭാഗത്തെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു മാറ്റി. ഒരു ബുള്ളറ്റ് ബൈക്ക് ആയിരുന്നു അതിനടിയിൽ. മഹേഷ്‌ അത്ഭുതത്തോടെ നോക്കി നിൽക്കേ ആ ബൈക്കിന്റെ താക്കോൽ അവൾ അയാളുടെ കൈയിൽ വെച്ചു കൊടുത്തു.

“ഇനി ഇതിൽ വേണം സഞ്ചാരം, അച്ഛന്റെ സമ്മാനം, നമുക്ക് ഇതിൽ ഒരു റൈഡ് ഒക്കെ പോകണം ഇടയ്ക്ക്” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നേ ഞാൻ നാളെ രാവിലെ തിരിച്ചു പോകും, ഇടയ്ക്ക് വരുമ്പോൾ കാണാം” അവൾ തുടർന്നു. “ഓക്കേ” അയാൾ ആ ബൈക്ക് തള്ളി മുറ്റത്ത് കൊണ്ട് വെച്ചു. കാർ എടുത്ത് പാർക്ക്‌ ചെയ്തു. കാറിന്റെ താക്കോൽ ആര്യയെ ഏൽപ്പിച്ചു. ബൈക്ക് സ്റ്റാർട്ട്‌ ആക്കി പുറത്തേക്ക് ഓടിച്ചു പോയി.

Updated: January 9, 2025 — 11:07 pm

Leave a Reply

Your email address will not be published. Required fields are marked *