എന്റെ നിലാപക്ഷി – 5 16അടിപൊളി 

എന്റെ നിലാപക്ഷി 5
Ente Nilapakshi Part 5 | Author : Ne-Na

[ Previous Part ] [ www.kambi.pw ]

 

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജീന അനുപമയുമായി നല്ല സൗഹൃദത്തിലായി. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളൊക്കെ ജീന പെട്ടെന്ന് മനസിലാക്കി എടുക്കുവാൻ മിടുക്കി ആയതിനാൽ ജോലിയെ കുറിച്ച് പഠിപ്പിച്ചെടുക്കുവാൻ അനുപമയ്ക്കും എളുപ്പമായിരുന്നു.

ജീന ശ്രീഹരിക്ക് ഒപ്പം ഒരേ വീട്ടിലാണ് താമസം എന്ന ന്യൂസ് ഈ കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ ഓഫീസിനുള്ളിൽ പരന്നിരുന്നു. ശ്രീഹരിയും ജീനയും പ്രണയത്തിലാണ് അവർ തമ്മിൽ ഉടൻ വിവാഹിതനാകും എന്നതായിരുന്നു സ്റ്റാഫുകൾക്ക് ഇടയിലുള്ള സംസാരം. ജീന ശ്രീഹരിയോട് കാണിക്കുന്ന അമിത സ്വതന്ത്രവും ആ സംസാരങ്ങൾക്ക് ബലമേകി. അതുകൊണ്ട് തന്നെ ജീനയോട് ഒരു ബഹുമാനത്തോടെ മാത്രമാണ് അവിടുള്ളവർ പെരുമാറിയിരുന്നത്.

അനുപമ പക്ഷെ അവർ പ്രണയത്തിലായിരുന്നെന്ന് വിശ്വസിച്ചിരുന്നില്ല.

അന്നൊരു ദിവസം ഓഫീസിൽ ലഭിച്ച ഫ്രീ ടൈമിൽ അനുപമ ജീനയോട് ചോദിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

ജീന ആകാംഷയോടെ ചോദിച്ചു.

“എന്താ?”

“ഞാൻ ഇത് ചോദിക്കണോ വേണ്ടയോ എന്ന് ഒരുപാട് പ്രാവിശ്യം ആലോചിച്ചു, ഒരു ആകാംഷകൊണ്ട് എപ്പോൾ ചോദിക്കുവാണ്.”

ജീന അനുപമയുടെ മുഖത്ത് തന്നെ നോക്കി.

“ജീനയും സാറും തമ്മിൽ പ്രണയത്തിലാണോ?”

പരിസരം മറന്നുള്ള ഒരു പൊട്ടിച്ചിരി ആയിരുന്നു ജീനയുടെ മറുപടി.

അനുപമ പെട്ടെന്ന് തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം ജീനയുടെ വാ പൊത്തി പിടിച്ചു. എന്നിട്ട് നാണം കെടുത്തരുത് എന്ന് മുഖം കൊണ്ട് ആഗ്യം കാണിച്ചു.

ചിരി കടിച്ചമർത്തി അനുപമയുടെ കൈ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് ജീന ചോദിച്ചു.

“എന്താ അനുവിന് ഇങ്ങനെ ഒരു പൊട്ടത്തരം തോന്നാൻ കാരണം?”

“ജീന സാറിനോട് കാണിക്കുന്ന സ്വാതന്ത്രം കണ്ട് ചോദിച്ച് പോയതാണ്.”

കാബിനുള്ളിൽ ഇരിക്കുന്ന ശ്രീഹരിയെ നോക്കികൊണ്ട്‌ ജീന പറഞ്ഞു.

“എന്റെ അറിവിൽ ഇച്ചായന്‌ ഒരേയൊരു പ്രണയമേ ഉള്ളായിരുന്നു.. അത് ക്ലാര ചേച്ചിയോടായിരുന്നു.”

ശ്രീഹരിയുടെ ജീവിതത്തിൽ ക്ലാര എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് അനുപമ അപ്പോഴാണ് അറിയുന്നത്.

“അവരുടെ പ്രണയ നിമിഷങ്ങളുടെ എല്ലാം സാക്ഷി ഞാൻ ആയിരുന്നു.”

“എന്നിട്ട് അവർ എന്താ ഒന്നിക്കാഞ്ഞെ?”

അവൾ ശ്രീഹരിക്കും ക്ലാരക്കും ഇടയിൽ സംഭവിച്ചതെല്ലാം അനുപമയോട് പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ അനുപമ ചോദിച്ചു.

“അപ്പോൾ നിങ്ങൾക്ക് ഇടയിൽ പ്രണയമില്ല.. സൗഹൃദം മാത്രമാണ് ഉള്ളതല്ലേ?”

“അതെ..”

അനുപമ ചുറ്റും നോക്കി അടുത്തൊന്നും ആരും എല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം പറഞ്ഞു.

“എനിക്ക് സാറിനെ പറ്റി ഒരു കാര്യം പറയാനുണ്ടായിരുന്നു.”

“എന്ത് കാര്യം?”

“സർ നല്ലൊരു മനസിന് ഉടമയാണ്.. പക്ഷെ എല്ലാ മനുഷ്യരെയും പോലെ ഒരു വീക്ക് പോയിന്റ് സാറിനും ഉണ്ട്.. പക്ഷെ ഞാൻ അത് പറഞ്ഞു കഴിഞ്ഞാൽ ജീനക്ക് സാറിനോട് ദേഷ്യമൊന്നും തോന്നരുത്.”

ജീന ഒരു ചെറു ചിരിയോടെ ചോദിച്ചു.

“ഒരു രാത്രിയിലേക്ക് മാത്രമായി ഇച്ചായന്റെ ജീവിതത്തിൽ കടന്നു വന്ന് പോകുന്ന പെൺപിള്ളേരെ കുറിച്ചാണോ അനുവിന് പറയാനുള്ളത്.”

അനു അത്ഭുതം നിറഞ്ഞ മുഖത്തോടെ ജീനയെ നോക്കി.

“നിനക്ക് അത് എങ്ങനെ അറിയാം?”

“ഞാൻ ഇന്നും ഇന്നലെയും അല്ല ഇച്ചായനെ കണ്ട് തുടങ്ങിയത്.. പിന്നെ..”

വീണ്ടും അവരുടെ കണ്ട് മുട്ടൽ അങ്ങനെ ഒരു സന്ദർഭത്തിൽ ആണെന്ന് അവളുടെ മനസ്സിൽ ഓടിയെത്തി.

“പിന്നെ?”

“ഏയ്.. അതൊന്നും ഇല്ല..”

ജീന എന്തോ മറക്കാൻ ശ്രമിക്കുന്നതായി അനുപമക്ക് തോന്നി. പക്ഷെ അതിനെ കുറിച്ച് ചൂഴ്ന്ന് ചോദിക്കുവാൻ അവൾ ആഗ്രഹിച്ചില്ല. പക്ഷെ ശ്രീഹരിയുടെ കാര്യം സംസാരിക്കാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നു.

“അതിനെ കുറിച്ച് അറിയാമായിരുന്നിട്ടും ജീനയെന്താ സാറിനെ അതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാഞ്ഞത്?”

ഒരു ചിരിയോടെ ജീന പറഞ്ഞു.

“എന്റെ ഒപ്പം ഇച്ചായൻ ഉണ്ടായിരുന്നപ്പോൾ അങ്ങനെ ഒന്നിനും പോയിരുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *