♥️അവിരാമം 7♥️
Aviramam Part 7 | Author : Karnnan
[ Previous Part ] [ www.kambi.pw ]
ഏവർക്കും കർണ്ണന്റെ വിനീതമായ നമസ്കാരം 🙏
സൈറ്റിൽ ആദ്യമായി എഴുതിയ കഥ “ദേവർമഠം”ആണ്… അത് ഒരു പോയിന്റിൽ നിർത്തിയതിനു ശേഷം ആണ് അവിരാമം എഴുതുവാൻ തുടങ്ങിയത്…
ദേവർമഠത്തിന്റെ ബാക്കി എവിടെ എന്ന് ചോദിക്കുന്നവരോട്.. തീർച്ചയായും ഉണ്ടാകും പക്ഷെ എപ്പോൾ എന്ന് പറയുവാൻ കഴിയില്ല.. കാരണം അത് ഒരു മുൻവിധിയോടെ എഴുതിയ കഥ അല്ല.. എഴുതി അങ്ങനെ ആയി പോയതാണ്…
പക്ഷെ അവിരാമം എഴുതുമ്പോൾ വ്യക്തമായ കഥാ സന്ദർഭങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു.. ആ സന്ദർഭങ്ങളിലേക്ക് എത്തിച്ചു തന്നെയാണ് കഥയുടെ പോക്ക്.. നിങ്ങളുടെ അഭിപ്രായങ്ങൾ കർണ്ണൻ മാനിക്കുന്നു… അത് കൊണ്ട് തന്നെ ചില തിരുത്തലുകളും നടത്തുന്നുണ്ട്.. പക്ഷെ പരിധി വിട്ട് അതിൽ നിന്നും വ്യതിചലിക്കാൻ സാധിക്കില്ല…..
കുത്തുകൾ യോജിപ്പിച്ചു ചിത്രം വരയ്ക്കുന്ന പോലെയാണ് അവിരാമം…
ആ കുത്തുകളുടെ സ്ഥാനം മാറിയാൽ ചിത്രം മാറും കഥയും…
ആ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു.. കാരണം നിങ്ങൾ ഓരോരുത്തരും ആണ് കർണ്ണന്റെ തൂലികയുടെ പിൻബലം…
മറ്റൊന്ന് കൂടി…
കർണ്ണൻ എന്ന പേരിൽ മറ്റ് പലരെയും കാണുന്നു…ആ പേരിൽ മറ്റൊരു എഴുത്തുകാരൻ ഉണ്ടെന്നു അറിഞ്ഞതും വൈകി ആണ്.. ആ പേരിനോടുള്ള ഇഷ്ടം കൊണ്ടാണ് അത് സ്വീകരിച്ചത്… മറ്റു ഐ ഡി കളിൽ നിന്നും ഉണ്ടാകുന്ന അഭിപ്രായങ്ങൾക്ക് ഈ കർണ്ണൻ ഉത്തരവാദി ആയിരിക്കുന്നതല്ല 😊
കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ നിങ്ങളുടെ സ്വന്തം
കർണ്ണൻ 🙏
♥️ അവിരാമം ♥️
💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ.. ഇത് അവരുടെ പ്രണയമാണ് 💕
..
…
……
……….
കലി കൊണ്ട പോലെ വയനാടൻ മല നിരകളിൽ മഴ അതിന്റെ തീഷ്ണത വീശിയെറിഞ്ഞു…..
മണിക്കൂറുകൾ നിർത്തതേയുള്ള ആ പെയ്തിൽ ഭൂമിയുടെ മൺ തട്ട് തണുത്തുറഞ്ഞു…
കൊഴുവള്ളിയുടെ എസ്റ്റേറ്റിലും ബംഗ്ലാവിലും അവസ്ഥ മറിച്ചായിരുന്നില്ല….
ആാാാാാാ ആഹ്ഹ്ഹ്ഹ്…….
സുഖ നിദ്രയിൽ ആണ്ടിരുന്ന അനീറ്റയുടെ ഉറക്കത്തെ ക്ഷണ നേരം കൊണ്ട് ഇല്ലാതാക്കിയത് ആ അലർച്ച ആയിരുന്നു….
കട്ടിലിൽ നിന്നും ഞെട്ടി പിടഞ്ഞു അവൾ ചുറ്റും പരതി…
ആാാാാാ ഹഹാ…….
വീണ്ടും അതെ അലർച്ച…. ഹാളിൽ നിന്നും…..
പേടിച്ചരണ്ട മിഴികളും വിറയ്ക്കുന്ന ശരീരവുമായി അവൾ റൂമിന്റെ വാതിൽ തള്ളി തുറന്നു പുറത്തേക്കു പാഞ്ഞു….
കാലിൽ ആണി തറച്ച പോലെ അവൾ ആ കാഴ്ച കണ്ടു തരിച്ചു നിന്നു….
ഉറക്കത്തിൽ നിന്നും പേടിച്ചു ഓടി വന്നതിനാൽ അവൾക്കു ആദ്യ കാഴ്ചയിൽ ഒന്നും മനസിലായില്ല…..
ഹാളിലെ ഇരുട്ടിൽ ഒരാൾ ഇരിക്കുന്നുണ്ട്… ഹിരൺ ആണോ മനസ്സിലാവുന്നില്ല….
ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷെ ഭയം കാരണം അവളുടെ നാവു അനങ്ങിയില്ല…..
കോടമഞ്ഞിലും പെരു മഴയിലും തണുത്തുറഞ്ഞ അന്തരീക്ഷത്തിലും ആ ഇരുട്ടിൽ അവൾ വെട്ടി വിയർത്തു……
സോഫയിൽ ഇരുന്ന ആൾ കയ്യിൽ ഇരുന്ന ലൈറ്റർ കത്തിച്ചു….
ഹിരൺ……
അനീറ്റയുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു….
അപ്പോളും അവളിൽ ഭയത്തിന്റെ ലാഞ്ചന നിഴലിച്ചു നിന്നു….
ഹിരണിന്റെ മുഖത്തു ക്രൂരമായ ഭാവം….അതോ തനിക്കു തോന്നുന്നതോ…. അനീറ്റയുടെ കണ്ണുകൾ മിഴിഞ്ഞു…..
അതെ ക്രൂരമായ ഭാവം മുഖത്തു ആരോടോ ഉള്ള പക…..
തനിക്കു മുന്നിൽ സംഭവിക്കുന്നത് എന്താണ് എന്ന് മനസിലാകാതെ അവൾ നിന്നു…..
കയ്യിൽ ഇരുന്ന ലൈറ്റെർ കത്തിച്ചുപിടിച്ചു കൊണ്ട് തന്നെ ഹിരൺ മുന്നോട്ടു ആഞ്ഞു….
ഹിരണിനു മുന്നിലിരുന്ന ടേബിളിൽ ഒന്നിന് പിറകെ ഒന്നായി മെഴുകു തിരികൾ മിഴി തുറന്നു…
ആ മെഴുകു തിരി വെളിച്ചത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഹിരണിന്റെ മുഖം…
ഡിംഗ്….. ഡോങ്…..
പഴമയുടെ പ്രതീകമായ ഹാളിൽ തൂക്കിയിരുന്ന ബ്രിട്ടീഷ് നിർമ്മിത ക്ലോക് അലാറം അടിച്ചു…
ഏറെ കേട്ടു പഴകിയിരുന്ന ആ ശബ്ദം പോലും അവളെ ഭയപെടുത്തി…
അമ്മേ എന്ന് അലറി അവൾ വെട്ടി തിരിഞ്ഞു….
ഡിംഗ്… ഡോങ്… ഡിംഗ്.. ഡോങ്… ഡിംഗ് ഡോങ്…..
നിർത്താതെ ആ ക്ലോക് അലാറം മുഴക്കി..
ക്ലോക്കിന്റെ ശബ്ദം ആണെന്ന് തിരിച്ചറിഞ്ഞ അനീറ്റ നെഞ്ച് തടവികൊണ്ട് ശ്വാസ ഗതി സാധാരണ നിലയിലേക്ക് മാറ്റി….
