രണം 5
Ranam Part 5 | Author : Vishnu
[ Previous Part ] [ www.kambi.pw ]
ഉറകമുണർന്നതും ശ്രുതിക്ക് കുറച്ചു ആശ്വാസം തോന്നി…. ക്ഷീണം കുറവുണ്ടായിരുന്നു…. അവൾ ഒന്നും മിണ്ടാതെ മുന്നിലെ ചുമരിലേക് നോക്കി കിടന്നു…
അച്ഛൻ…. അമ്മ…. ചേട്ടൻ….
ചിന്തകൾ പല വഴി പിന്നെയും പോകാൻ തുടങ്ങിയപ്പോൾ അവൾക്ക് വല്ലായ്മ തോന്നിയെങ്കിലും ആതിരയുടെ മുഖം….
അവളെപറ്റി ഓർത്തതും അവൾ തണുത്തു….. മറ്റു ചിന്തികൾ വരാത്തതുപോലെ….
അവൾ അപ്പോഴാണ് ആ റൂം ശരിക്കും ശ്രദ്ധിക്കുന്നത്…അത്യാവശ്യം വലിയ റൂം ആയിരുന്നു…. കൂടെ നിൽക്കുന്ന ആൾക്ക് വേണ്ട ഒരു കട്ടിലും അവിടെ ഉണ്ടായിരുന്നു…
അപ്പോഴാണ് ആദി കതക് തുറന്ന് അകത്തേക്കു വന്നത്…
ഒന്നും മിണ്ടാതെ അവൻ അടുത്തുള്ള കസേരയിൽ ഇരുന്നു…. കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു….
അവളെന്നാൽ ആദിയെ നോക്കിയില്ല…. മറു വശത്തെ ജനലിലൂടെ പുറത്തേക് നോക്കി ഇരുന്നു…
“എന്നെ പറ്റി എല്ലാം അറിഞ്ഞു കാണുമല്ലേ…. “
ആദി അതിനു മൂളുക മാത്രമാണ് ചെയ്തത്…
“ഇപ്പോൾ എന്ത് തോന്നുന്നു…. ഞാൻ ജീവിക്കണോ…. ഇങ്ങനെ…ആരും ഇല്ലാതെ…. ഒന്നുമില്ലാതെ…”
ആദി എന്നാൽ ഒന്നും മിണ്ടാതെ അവളെതന്നെ നോക്കി ഇരുന്നു…
“രക്ഷപെടാൻ ആഗ്രഹം ഇല്ലായിരുന്നു…അത് കൊണ്ടാണ് ഞാൻ…എന്നിട്ടും…. ഞാൻ പിന്നേം…. മരണത്തിന് പോലും എന്നെ വേണ്ടാതെ ആയെന്ന് തോന്നുന്നു…”
ഒരു ചിരിയോടെയാണ് അവൾ പറഞ്ഞതെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളികുടെ ഒഴുകുന്നത് ആദി കണ്ടിരുന്നു..
എന്നാൽ അവളിലെ ആ ചിരി…ആദ്യം ആയാണ് ആദി അവളുടെ മുഖത്ത് അങ്ങനെ ഒരു ഭാവം കാണുന്നത്…
ആദി എന്നാൽ അവളുടെ വലത് കൈ കയ്യിലെക്കെടുത്തു…. അവളുടെ ബാൻഡെജിൽ തടവി.
അവൾ ഒരു നിമിഷം ആദിയെ നോക്കിയെങ്കിലും അവൾ കൈ പിൻവലിച്ചില്ല…
“ചിലപ്പോൾ…. തനിക് മരിക്കാൻ സമയമായി കാണില്ല…”
ആദി അത് പറഞ്ഞു അവളെ നോക്കിയപ്പോ കത്തുന്ന കണ്ണുകളുമായി അവനെ നോക്കുന്ന ശ്രുതിയെയാണ് അവൻ കണ്ടത്
“എന്തിനു…എനിക്കിവിടെയെന്താ ആദി ബാക്കിയുള്ളത്…അച്ഛൻ അമ്മ….എല്ലാവരും എന്നെ വിട്ട് പോയില്ലേ…. സിദ്ധുവേട്ടൻ…എത്രകാലമായി ഞാൻ…വിശ്വസിച്ചു…എന്നെങ്കിലും വരുമെന്ന്…പക്ഷെ….”
ശ്രുതി കണ്ണുകളടച്ചു കിടന്നു കുറച്ചു നേരം…. കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടെങ്കിലും അവൾ അത് തുടച്ചില്ല…
ആദിയുടെ കയ്യിൽ നിന്നും അവളുടെ കൈ പിൻവലിച്ചില്ല…അത് ആദിയുടെ കയ്യിൽ കൊട്ത്ത് പിടിച്ചിരുന്നു…അവൾ പോലും അറിയാതെ
“എനിക്ക് അറിയില്ല…ആരെയാണ് വിശ്വസിക്കേണ്ടത്…ആരെയാ സ്നേഹിക്കേണ്ടത്…അറിയില്ല..
എന്നെ…ആതിര അല്ലാതെ വേറെ ആരും…. എന്നോട് ഒരു തരി സ്നേഹം കാണിച്ചിട്ടില്ല…ബാക്കി ഉള്ളവർക്കു വേണ്ടത് എന്നെ ദ്രോഹിക്കുക മാത്രമാണ്…
അമ്മയോടുള്ള ദേഷ്യം തീർക്കാനുള്ള പാവ…. അത് മാത്രമാണ്…അവർക്ക് ഞാൻ…“
ബെഡിൽ കണ്ണുകളടച്ചു കരഞ്ഞു കൊണ്ട് പറയുന്ന ശ്രുതിയെ ആദി നോക്കി ഇരുന്നു….
അവൾ അവന്റെ കൈ കൊട്ത്ത് പിടിച്ചത് അറിയാതെ ആണെങ്കിലും ആദി മാറിയില്ല…അവനും ആ കയ്യിൽ കോർത്തുപിടിച്ചിരുന്നു…
കുറച്ചു നേരം ഒന്നും മിണ്ടാതെ അവൾ കിടക്കുന്നത് കണ്ടപ്പോൾ ആദി അവളുടെ കവിളിലേ കണ്ണുനീർ തുടച്ചു…ഒരു നിമിഷം ശ്രുതിക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെയാണ് തോന്നിയത്….
“താൻ ചോദിച്ചില്ലേ…താൻ എന്തിനാ ജീവിക്കുന്നതെന്ന്…. ഇത്രേം കാലം വേദന മാത്രമല്ലെ തനിക് കിട്ടിയിട്ടുള്ളു…. ആ തനിക്ക്…സ്നേഹം കിട്ടിയാലോ…. ആരെങ്കിലും കൂടെയുണ്ടെന്ന് തോന്നിയാലോ..
ഇപ്പൊ ആതിര മാത്രം എന്ന് പറയാം…പിന്നീട് ആരെങ്കിലും വന്നാലോ…വേദന മാത്രമല്ല ശ്രുതി ജീവിതം…വേദന ഉണ്ടാകും…
ശരിക്കും തന്നേക്കാൾ വേദനയുള്ളവർ ഉണ്ടാകും…. അവരും മരിക്കാൻ ആണോ ശ്രമിച്ചു കാണാ…. ചിലർ ജീവിക്കാൻ തീരുമാനിക്കും…അവർക്ക് അതിനു ഒരു കാരണം ഉണ്ടാകും…. താനും ഒരു കാരണം കണ്ടെത്തിയാൽ.. തീരാവുന്നതേയുള്ളു…”
