രണം – 5 12

 

അത് കേട്ട ആദി അവനെ നോക്കി

 

“അടി ഇടി ഉണ്ടാകുമെന്ന് നിനക്ക് അത്രേം ഉറപ്പാണോ…”

 

അത് കേട്ട മാധവ് ചിരിച്ചു

 

“അവളുടെ ആ കസിൻ തെണ്ടി ഇല്ലേ…അവൻ ഉണ്ടെങ്കിൽ എന്തായാലും അടി ഇടി ഉണ്ടാകും…”

 

 

രണ്ട് പേരും ആ ചുമരിൽ ഒരു ചിരിയോടെ ചാരി നിന്നു അവളുടെ റൂമിനു മുന്നിൽ…. ഉള്ളിൽ പല കാര്യങ്ങൾ ചെയ്യാൻ ഉറപ്പിച്ചുകൊണ്ട്…

 

——

 

അന്ന് കിട്ടിയ കത്ത് ദേവിക കാര്യമാക്കിയിരുന്നില്ല…. അവൾ എന്നത്തേയും പോലെ അവളുടെ കാര്യങ്ങൾ നോക്കി നടന്നു

 

എന്നാൽ കോളേജിൽ ആരെയും പേടിക്കാതെ സ്വന്തം കാര്യം ചെയ്തു പോകുന്ന അവളുടെ സ്വഭാവം ഡിക്സണും അനുരാഥയ്ക്കും ഉണ്ടായിരുന്നു

 

“നീ കണ്ടില്ലേ…അവളുടെ അഹങ്കാരം…അവളുടെ അന്നത്തെ ആ ഷോ കാരണം എനിക്ക് തല പൊക്കി നടക്കാൻ ആകുന്നില്ല…അറിയോ….ജൂനിയർസ്…ടീച്ചേർസ്…എല്ലാവരുടേം മുന്നിൽ ഒരു കോമാളി ആക്കിയില്ലേ എന്നെ…. “

 

പീറ്റർ അത് കേട്ട് ചിരിച്ചു…അവന്റെ കണ്ണുകൾ കയ്യിലെ ബുക്കിൽ ആയിരുന്നു

 

“നീ വെറുതെ ഓരോ പെണ്ണുകെസും കൊണ്ട് കേറി വരല്ലേ ഡിക്‌സാ…. അവൾ നമ്മുക്ക് ഒരു ശല്യവും അല്ല…വെറുതെ അതിൽ കേറി ഇടപെടേണ്ട…”

 

അത് കേട്ട അനുരാധ അവനെ നോക്കി

 

“നിനക്ക് അവളോട്‌ എന്തെങ്കിലും സോഫ്റ്റ്കോർണർ ഉണ്ടോ…”

 

അത് കേട്ട പീറ്റർ ചിരിച്ചു

 

“നമുക്ക് ഇപ്പൊ ശല്യം അല്ലാത്ത ആൾക്കാരെ പറ്റി നമ്മൾ എന്തിനാ ടെൻഷൻ അടിക്കുന്നത്…ആ പീറ പെണ്ണ് കാരണം നാണക്കേട് വന്നെങ്കിൽ അത് അവനവന്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ്…”

 

ദിക്‌സണെ നോക്കാതെ എന്നാൽ അവനെ കുത്തികൊണ്ടായിരുന്നു ആ വാക്കുകൾ….

 

“നീ നോക്കിക്കോ….. അവളെ ഞാൻ വരച്ച വരയിൽ നിർത്തും…ഞാൻ പറയുന്നത് കേട്ട് നിക്കും…. എന്തിനു…ഞാൻ ഇല്ലാതെ അവൾക് പറ്റില്ല എന്ന അവസ്ഥ ആക്കും…നോക്കിക്കോ…”

 

പീറ്റർ അത് കേട്ട് പുച്ഛിച്ചു ചിരിച്ചു

 

“ഡാ…. വെറുതെ വാശിപുറത്തു ഓരോന്ന് കാണിക്കേണ്ട…. “

 

ഡിക്സൺ എന്നാൽ കേട്ടില്ല…അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയിരുന്നു…. പകയോടെ….

 

——–

 

പിന്നീടുള്ള ദിവസങ്ങൾ ദേവികയ്ക് സാധാരണ പോലെ തന്നെ ആയിരുന്നെങ്കിലും ഒരു കാര്യം മാത്രം തുടങ്ങിയിരുന്നു…. കത്തുകൾ…

 

ക്ലാസ്സിൽ വച്ചിട്ട് പോകുന്ന ബുക്കുകളിലും ബാഗിലും ഒക്കെ ആയി ഇടയ്ക്ക് ഇടയ്ക്ക് കിട്ടുന്ന മടക്കി വച്ച പേപ്പറുകൾ…. അതിലെ വാചകങ്ങൾ…

 

ആദ്യം ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് അവൾക് അതൊരു കൗതുകമായി തോന്നി…. എല്ലാ ദിവസവും പല വഴി ആയി കിട്ടുന്ന ആ കത്തുകൾ….

 

ചില ദിവസങ്ങളിൽ അവൾ ആളെ കണ്ടെത്താൻ നോക്കിയെങ്കിലും നടന്നില്ല…. അവസാനം സ്നേഹയുടെ സഹായം അവൾ ചോദിക്കേണ്ട അവസ്ഥയുമായി…

 

ഓരോ കത്തുകളിലെയും വാക്കുകൾ…. ആദ്യം അവൾക്ക് അവളെ കളിപ്പിക്കുന്നത് ആയി തോന്നിയത് ആണെങ്കിലും…പിന്നീട് ആണ് അവൾ അതിലെ അർദ്ധങ്ങൾ മനസ്സിലാക്കിയത്…

 

കവിത പോലെ എഴുതിയ വരികളിലെ അർദ്ധങ്ങൾ…അവളോടുള്ള ഇഷ്ടമാണോ…?

 

അങ്ങനെ ഒരു ചിന്ത അവളിൽ ഉണ്ടായപ്പോൾ മുതൽ അവൾക്ക് കൗതുകം കൂടുകയാണ് ഉണ്ടായത്…

 

മുന്നേ തന്നോട് ഇഷ്ടം പറഞ്ഞു വന്നവരെ പറഞ്ഞു വിട്ടത് പോലെ ആയിരുന്നില്ല…ആ വാക്കുകളിൽ.. അവന്റെ എഴുത്തിൽ അവൾ വീണു പോയിരുന്നു….

 

അങ്ങനെ ഒരു ദിവസം വൈകുന്നേരം ഹോസ്റ്റലിൽ വന്നപ്പോഴാണ് അവളുടെ ബാഗിൽ എന്നത്തേയും പോലെ ഒരു കത്ത് കണ്ടത്…

 

അവൾ ആ കത്ത് തുറന്നു നോക്കി

 

“ഞാൻ ആരാണ് എന്നറിയാൻ തോന്നുന്നുണ്ടോ….. അങ്ങനെ ആണെങ്കിൽ നാളെ…. വൈകുന്നേരം…കോളേജ് ലൈബ്രറിയിലേക് വാ…. കാണാം…”

 

അവൾ കുറച്ചു നേരം അതിലേക് തന്നെ നോക്കി ഇരുന്നു…നാളെ വൈകുന്നേരം…കോളേജിൽ വൈകുന്നേരം പാർട്ടി പരുപാടിയുണ്ട്…ലൈബ്രറിയിൽ ആരും കാണില്ല….

 

അവൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു…അടുത്ത ദിവസം ലൈബ്രറിയിലെക്ക് പോകാൻ…

 

അടുത്ത ദിവസം ക്ലാസ്സിൽ അവൾ ഒരു ടെൻഷനോടെയാണ് ഇരുന്നത്…. ആരാകുമതെന്ന ചിന്ത…കഴിഞ്ഞ 1 മാസമായി തനിക്ക് കത്തുകൾ അയക്കുന്ന ആൾ….

Updated: July 25, 2025 — 4:00 pm

Leave a Reply

Your email address will not be published. Required fields are marked *