അവളുടെ വാക്കുകളിൽ ആ പഴയ കടുപ്പമില്ല…ദേഷ്യമില്ല…എന്നാൽ…
തളർച്ചയും ആയിരുന്നില്ല…നിഷ്കളങ്കമായ ചോദ്യം…ഉത്തരമറിയാൻ വേണ്ടി കാത്തുനിൽക്കുന്ന ഒരു കുട്ടിയെ പോലെ തന്നെ നോക്കി കിടന്ന ശ്രുതിയോട് എന്ത് പറയണമെന്ന് ആദിക്ക് അറിയില്ലായിരുന്നു.
ശ്രുതിയുടെ മുഖത്ത് ഒരു നേർന്ന ചിരിയുണ്ടായിരുന്നു….
“ബുദ്ധിമുട്ടേണ്ട…. എനിക്ക് അറിയാം…”
അവൾ അത് പറഞ്ഞു തിരിഞ്ഞ് കിടന്ന സമയം ആദി ഒരു മരവിപ്പോടെ ഇരുന്നു…ഉത്തരമറിയാതെ…എന്ത് പറയണമെന്നറിയാതെ
ആതിര റൂമിലേക്കു വന്ന സമയം അവൻ എഴുന്നെല്കാൻ ശ്രമിച്ചതും അവന്റെ കയ്യിൽ ഒരു കൈ പിടുത്തമിട്ടിരുന്നു…ശ്രുതിയുടെ കൈ അവന്റെ കയ്യിൽ പിടിച്ചു….അവിടെ ഇരിക്കാണെന്ന പോലെ…
“നീ ഇവിടെ ഇരിക്കുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല…അത്കൊണ്ട് ഇങ്ങനെ പുറത്തേക് ഓടണമെന്നില്ല…പിന്നെ”
അത് പറഞ്ഞു അവൾ അവനെയൊന്ന് നോക്കി
“പുറത്ത് കിടന്ന് അസുഖം വരുത്തേണ്ട…എനിക്ക് വേണ്ടി ഒരാൾ ബുദ്ധിമുട്ടണമെന്ന് എനിക്കില്ല…അകത്തു സ്ഥലമുണ്ടല്ലോ…ഇന്ന് അകത്തു കിടന്നാൽ മതി….പുറത്ത് കിടക്കേണ്ട…”
അവനതിനു തലയാട്ടുക മാത്രമാണ് ചെയ്തത്.. അവളുടെ ചോദ്യം…ഇപ്പോൾ അവൾ അവനോടു സംസാരിക്കുന്നത്…എല്ലാം ഒരു നിമിഷം അവനെ ബ്ലാങ്ക് ആക്കിയിരുന്നു..
ആദി അവളുടെ അടുത്ത് തന്നെയിരുന്നു…അവളുടെ കയ്യിൽ കോർത്തു പിടിച്ചുകൊണ്ടു…മനസ്സിൽ പല ചോദ്യങ്ങളുമായ്….
തുടരും….
കുറച്ചു തിരക്കിൽ പെട്ടു പോയി…അതുകൊണ്ട് ആണ് ഈ ഭാഗം ഒന്ന് വൈകിയത്…
കൂടെ ഉണ്ടാകണം…അഭിപ്രായം പങ്കുവയ്ക്കണം…. എന്നാൽ മാത്രമേ എനിക്ക് കൂടുതൽ നന്നായി എഴുത്താനാകുകയുള്ളു…തിരക്കുകൾ മാറ്റിവച്ചു എഴുതുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ടാണ്…ലൈക് കൊണ്ടും കമന്റ് കൊണ്ടും നിങ്ങൾ എനിക്ക് അത് തരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് പങ്കുവയ്ക്കാം…നല്ലത് ആയാലും മോശം ആയാലും…നിങ്ങളുടെ മനസ്സിൽ തോന്നുന്ന സംശയങ്ങൾ, ചോദ്യങ്ങൾ, എല്ലാം പറയാം..
എന്ന് സ്നേഹത്തോടെ
വിഷ്ണു ❤️
പിന്നെ ചിലർ മറ്റു കഥകൾ ചോദിക്കുന്നത് ശ്രദ്ധിച്ചു… ഇവിടെ രണം അല്ലാതെ മറ്റു കഥകൾ ഞാൻ ഇട്ടിട്ടില്ല…
അപ്പുറത് അസുരൻ, പ്രേമ, ഡീറ്റെക്റ്റീവ് ഡി കെ എന്ന കഥകൾ മാത്രമാണ് ഞാൻ ഇട്ടിട്ടുള്ളത്…
NB :പലരും കഥ വായിക്കുമ്പോൾ കഥാപാത്രങ്ങളെ പലരായും സങ്കല്പിച്ചുകൊണ്ടാണ് വായിക്കാറുള്ളതെന്ന് അറിയാം…എല്ലാരുമല്ലെങ്കിലും ചിലർ അങ്ങനെ ചെയ്യാറുണ്ട്…ഞാൻ കഥ എഴുതുമ്പോഴും അങ്ങനെയാണ് ചെയ്യാറുള്ളത്…
നിങ്ങൾ എന്റെ കഥാപാത്രങ്ങളെ ആരൊക്കെ ആയാണ് സങ്കല്പിക്കുന്നതെന്നും ഷെയർ ചെയ്യാം ( ഒരു രസത്തിനു വേണ്ടി…)
