രണം – 5 12

 

 

ആ ഭാഗത്തു അത്കൊണ്ട് തന്നെ കുറച്ചു പോടീ പടർന്നു…. ദേവിക ഇതെല്ലാം ഒരു നിമിഷം നോക്കി നിന്നുപോയിരുന്നു…അതെ സമയം അവളിലൊരു സങ്കടവും വന്നിരുന്നു..അവൾ പോലും അറിയാതെ…

 

തനിക് ഇത്രേം നാൾ കത്തുകൾ അയച്ചത് തന്നെ പെടുത്താനുള്ള തന്ത്രം ആയിരുന്നോ എന്ന ചിന്ത…ഡിക്സന്റെ

പേര് അവർ പറഞ്ഞതായിരുന്നു കാരണം…

 

 

ഇതേ സമയം മൂന്നാമൻ അവന് നേരെ വരാൻ നോക്കിയെങ്കിലും അവൻ അടുത്ത് മേശയിൽ ഉണ്ടായിരുന്ന ഒരു വലിയ ബുക്ക്‌ എടുത്തു എറിഞ്ഞു..

 

അത് പാഞ്ഞടുത്തവന്റെ മുഖത്ത് തന്നെയാണ് വന്നു വീണത്…അവൻ മുഖം പൊതി അലർച്ചയോടെ താഴെ വീണു…

 

അവൻ ചുറ്റും നോക്കി…മൂന്നു പേരും നിലത്തു വേദന കൊണ്ട് ഞെരുങ്ങി കിടന്നിരുന്നു…

 

അവൻ ഷർട്ടിലെ പൊടി തട്ടി കളഞ്ഞു മേശയുടെ അടുത്ത് വീണു കിടന്നവന്റെ അടുത്തേക് വന്നു

 

“ഇനി…. ഇവള്ടെ നേരെ ഒരു നിങ്ങളുടെ ഒരു നിഴൽ വീണാൽ…അറിയും…ഞാനാരാണെന്ന്…”

 

അത് പറഞ്ഞു അവൻ ദേവികയുടെ അടുത്തേക് വന്നു ഒരു ചിരിയോടെ…

 

ഇതേ സമയം എല്ലാം കണ്ടു കൊണ്ടും പല ചിന്തകൾ കൊണ്ടും തരിച്ചു നിൽക്കുകയായിരുന്നു അവൾ…

 

“ഹലോ…പേടിച്ചോ…ഞാൻ കണ്ടിട്ടുള്ള ദേവിക ഇങ്ങനെയല്ലല്ലോ…”

 

അവളതിന് ഒന്നും പറഞ്ഞില്ല അവനെ ഒന്ന് നോക്കുക മാത്രമാണ് ചെയ്തത്

 

“എനിക്ക്…എനിക്ക് പോകണം.. “

 

അത് പറഞ്ഞു അവൾ ദൃതിയിൽ ഡോറിന് അടുത്തേക് നടന്നു…ഉള്ളിൽ സങ്കടം നിറയുന്നത് പോലെ അവൾക്ക് തോന്നി….

 

അവളോട്‌ ദേഷ്യം കാണിക്കാൻ അവളോട്‌ പക വീട്ടാൻ വേണ്ടി അവളെ കളിപ്പിച്ചവർ…അവൾ അതിന് വീണുപോയെന്ന ചിന്ത…അവൾ പോലുമറിയാതെ അവളെ സങ്കടത്തിലാഴ്ത്തിയിരുന്നു…

 

“എടൊ…കത്ത് എഴുതിയ ആളെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലട്ടോ “

 

അത് കേട്ടതും അവൾ സ്വിച്ചിട്ടത് പോലെ നിന്നു….അവളൊരു നിമിഷം അവനെ തിരിഞ്ഞ് നോക്കിയപ്പോൾ അവളെത്തന്നെ നോക്കി രണ്ട് കയ്യും കെട്ടി ഒരു ചിരിയോടെ നോക്കി നില്കുന്നവനെയാണ് കണ്ടത്..

 

അവൻ അവളുടെ അടുത്തേക് നടന്നു അവളുടെ മുന്നിൽ നിന്നു

 

“തന്നെ ഒന്ന് കാണണം…. സംസാരിക്കണം…അത്രയേ മനസ്സിൽ ഉണ്ടായിട്ടുള്ളൂ…ഒരു മാസമായി ഞാൻ കളിപ്പിക്കുവാണെന്ന തോന്നൽ ഉണ്ടേൽ അത് കൂടെ കളയാലോ എന്ന് കരുതി…അപ്പോഴാ ഓരോരുത്തന്മാർ…”

 

അത് പറഞ്ഞു അവൻ വീണുകിടന്നവന്മാരെ ഒരു നിമിഷം നോക്കി.. ശേഷം അവളെയും

 

“അപ്പൊ എങ്ങനെ…. ഈ കത്തിന്റെ പേരിൽ എന്നോട് ദേഷ്യമാണോ.. അതോ…ദേഷ്യം ഇല്ലെങ്കിൽ ഒരു ഷെയ്ക്ക് ഹാൻഡ് ആയാലോ…”

 

അത് പറഞ്ഞു അവൻ കൈ നീട്ടിയപ്പോൾ അവൾ അവനെത്തന്നെ നോക്കി നിന്നുപോയിരുന്നു…അത്രയും ഉണ്ടായിട്ടും ഒരു കൂസലുമില്ലാതെ അവളുടെ മുന്നിൽ നില്കുന്നവനെ…

 

അവൾ പെട്ടെന്നു കണ്ണ് വെട്ടിച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…. അത് കണ്ട് അവൻ ചിരിച്ചു

 

“എടൊ…സോറി…. ഇനി കത്തെഴുതി വെറുപ്പിക്കില്ല…തന്നോട് നേരിട്ട് എങ്ങനെ പറയുമെന്ന പേടി കൊണ്ടാണ്…. സോറി…. ഐ ലൗ യൂ…”

 

ഒരു നിമിഷം അവളുടെ കാലുകൾ തരിച്ചുപോയി…സ്റ്റക്കായ് അവൾ നിന്നു…അപ്പോഴും അവൾ അവനെ തിരിഞ്ഞ് നോക്കിയില്ല

 

അവൾ പയ്യെ തിരിഞ്ഞതും അവൻ അവളുടെ തോറ്റു മുന്നിലായ് തന്നെ ഉണ്ടായിരുന്നു…അപ്പോഴും അവന്റെ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നു

 

“സിദ്ധാർഥ്…സിദ്ധു എന്ന് എല്ലാരും വിളിക്കും…ഇനി എന്റെ പേരറിയില്ല എന്നുവേണ്ട…”

 

അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ ലോക്ക് ആയതുപോലെ ആയിരുന്നു…കാൽ നിശ്ചലമായപോലെ…അവൾക് ഒന്നുടെ തിരിഞ്ഞ് നടക്കാൻ തോന്നിയില്ല…

 

എന്നാൽ അവർ രണ്ടു പെരുമാറിയാതെ രണ്ട് കണ്ണുകൾ അവറെ വീക്ഷിച്ചിരുന്നു…. ദേഷ്യത്തോടെ…. പകയോടെ….

 

——

 

പിന്നീടുള്ള രണ്ട് ദിവസം പെട്ടന്നാണ് അവർക്ക് പോയത്….നന്ദനും മാധവും ഓഫീസിൽ പോകുന്ന സമയം ആദി ഹോസ്പിറ്റലിൽ അവർക്ക് കൂട്ടിരുന്നു..

 

വീട്ടിൽ അറിയിക്കാതെ ആതിര ശ്രുതിയുടെ കൂടെ അവളുടെ കാര്യങ്ങൾ നോക്കികൊണ്ട് നിന്നു….

Updated: July 25, 2025 — 4:00 pm

Leave a Reply

Your email address will not be published. Required fields are marked *