താൻ എല്ലാവരെയും അടുപ്പിക്കാതെയല്ലേ നിർത്തിയിരിക്കുന്നത്…. എന്ത് കാരണം ആയാലും…. ഇപ്പൊ തൊട്ട്…നിന്നിലേക് വരുന്ന ആൾക്കാരെ മനസ്സിലാക്കാൻ നോക്കിക്കൂടെ…. നോക്ക്…ജീവിക്കാനുള്ള കാരണം…അതിൽ നിന്നും കിട്ടും…”
അത് പറഞ്ഞു ആദി ചിരിച്ചപ്പോൾ അവളും ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നുപോയിരുന്നു…അവന്റെ വാക്കുകളിൽ…അലിഞ്ഞത് പോലെ…
“താൻ എന്തായാലും റസ്റ്റ് എടുക്ക്…ആതിര വരും…തന്റെ കാര്യം എല്ലാം നോക്കാൻ നമ്മൾ മൂന്ന് ആണുങ്ങൾക്ക് ആകില്ലല്ലോ…”
അത് പറഞ്ഞു എഴുനേറ്റു അവൻ പുറത്തേക് നടന്നു.. എന്നാൽ ഡോറിന് അടുത്തെത്തിയതും അവൻ അവളെ നോക്കി
“താൻ ജീവനോടെ ഇരിക്കാൻ കാരണം ഞാൻ അല്ല…മാധവ് ആണ്….. അവന്റെ ആ ഡ്രോണും…അത് കൊണ്ട് അവനോടു കാണിച്ചോ…നന്ദി ആണേലും ദേഷ്യം ആണേലും…പാവമാ.. നീ തെറി പറഞ്ഞാലും അവൻ കെട്ടോളും.. “
അത് പറഞ്ഞു ഒരു ചിരിയോടെ ആദി പുറത്തേക് ഇറങ്ങി…. ഇതേ സമയം ആദി പോലും കാണാതെ അവളുടെ ചുണ്ടിന്റെ കോണിലും ഒരു ചിരി വന്നിരുന്നു…അവളെപ്പോളും ഒരു നിമിഷം തോൽപ്പിച്ചുകൊണ്ട്…
——-
റൂമിൽ നിന്നും പുറത്തേക് ഇറങ്ങിയ സമയം ആദിക്ക് കുറച്ചു സമാധാനം ആയിരുന്നു….
അവൻ കറിഡോറിന് സൈഡിലുള്ള വാട്ടർ ഫിൽറ്റരിൽനിന്നും വെള്ളം കുടിക്കുന്ന സമയമാണ് മാധവ് അവിടേക്ക് ഒരു കവറുമായി വരുന്നത്
“ഇത് എന്താ…. “
“ഭക്ഷണം…അവൾക്ക് കഴിക്കണ്ടെ…ദാ വേഗം പോയി കൊടുക്ക്…”
ആദി അപ്പൊ ഒരു ചിരിയോടെ അവനെ നോക്കി
“നീ തന്നെ കൊടുക്ക്…അവളെ രക്ഷിച്ച ആളല്ലേ…”
അവൻ ഒരു നിമിഷം ആദിയെ തുറിച്ചു നോക്കി
“ഏഹ്ഹ്…. ഞാനോ…. പോടാ…ഞാൻ ഇതും കൊണ്ട് അകത്തു പോയി അവൾ എങ്ങാനും കടിച് കീറിയാലോ…വയ്യ…”
“നീ ചെല്ല്…അപ്പൊ മനസ്സിലാകും..
ഞാനൊന്ന് മുഖം കഴുകിയിട്ടു വരാം
.. “
അത് പറഞ്ഞു ആദി ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയപ്പോൾ മാധവ് അവനെ നോക്കി നിന്നു…ശേഷം ഡോറിലേക്കും….
ശേഷം രണ്ടും കല്പിച്ചു റൂമിലേക്കു കയറി…
റൂമിലേക്കു കയറിയ സമയം അവൻ കാണുന്നത് മുന്നിലെ ചുമരിലേക് നോക്കി കിടക്കുന്ന ശ്രുതിയെ ആയിരുന്നു…ഒന്നും മിണ്ടാതെ…എന്നാൽ ഏതോ ചിന്തയിൽ
അവൻ ഒന്നും മിണ്ടാതെ അവൾക്ക് വേണ്ടി കൊണ്ടുവന്ന കഞ്ഞി ഒരു പത്രത്തിലാക്കി അവളുടെ അടുത്തേക് കൊണ്ട് വന്നു
“ഹലോ…. “
അവൻ വിളിച്ചപ്പോഴാണ് ശ്രുതി അവനെ നോക്കിയത്….
അവളൊന്നും മിണ്ടാതെ ആ പത്രം എടുത്തു മെല്ലെ കഞ്ഞി കുടിച് തുടങ്ങിയിരുന്നു…മാധവ് ഒരു നിമിഷം അവിടെത്തന്നെ നിന്നു
“അതെ…കോരി തരണോ.. “
അത് കേട്ടപ്പോൾ അവൾ അവനെയൊന്ന് നോക്കി എന്താണെന്ന പോലെ
“അയ്യോ അതല്ല…. കൈക്ക് കേട്ടൊക്കെയില്ലേ.. വേദനയുണ്ടെങ്കിലോ എന്ന് കരുതിയോ…കഴിച്ചോ…. “
അത് പറഞ്ഞു പെട്ടെന്നു തന്നെ ഡോറിന് അടുത്തേക് നടന്നു
“മാധവ്….. “
ഒരു നിമിഷം അവൻ ഡോറിനടുത്തു നിന്നു…അവളെ നോക്കി…
“താങ്ക്സ്…”
അവനെ നോക്കാതെ ആയിരുന്നു അവളത് പറഞ്ഞത്…. എന്നാൽ അത് മാധവിന്റെ ചുണ്ടിൽ ഒരു ചിരി ഉണർത്തിയിരുന്നു…ഒരു അത്ഭുതവും..
അവൻ ചിരിച്ചു കൊണ്ട് പുറത്തേക് ഇറങ്ങിയപ്പോൾ കാണുന്നത് അവനെ നോക്കി തന്നെ നിൽക്കുന്ന ആദിയെ ആയിരുന്നു..
“എന്തായി…. കടിച് കീറിയോ…”
മാധവ് ഒരു ചിരിയോടെ അവന്റെ അടുത്ത് ചുമരിൽ ചാരി നിന്നു..
“അപ്പൊ ഇനിയെന്താ പരുപാടി…”
“സിദ്ധു….. “
അത് കേട്ടതും മാധവ് ആദിയെ നോക്കി
ആദിയുടെ ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നില്ല അപ്പോൾ
“സിദ്ധാർഥ്…അവളുടെ ചേട്ടൻ…അതിന്റെ പിന്നാലെ പോയി നോക്കാം…. കണ്ട് പിടിക്കാൻ പറ്റുമോ ഇല്ലയോ എന്നൊന്നും അറിയില്ല.. ആൾ ജീവനോടെ ഉണ്ടാകുമോ അതോ…പക്ഷെ ഒരു ശ്രമം.. നിങ്ങളെ ഞാൻ നിർബന്ധിക്കില്ല…”
മാധവ് കുറച്ചു നേരം ഒന്നും പറഞ്ഞില്ല…
“അങ്ങനെ ഒറ്റയ്ക്കു വേണ്ട…. നീ എന്തെങ്കിലും വള്ളി കേറി പിടിച്ചാൽ അറിയാൻ ആൾകാർ വേണ്ടേ…അടി ഇടി പരിപാടിക്ക് ഞാൻ ഇല്ല…പക്ഷെ കൂടെ നിക്കാം…”
