രണം – 5 12

 

അവളുടെ ഉള്ളിൽ ഒരേ സമയം ഒരു കൗതുകവും അതെ പോലെ ലൈബ്രറിയിൽ പോകണോ എന്നൊരു ചിന്തയും ആയിരുന്നു…

 

അവസാനം അവൾ പോകാനായി തീരുമാനിച്ചു….ക്ലാസ്സ്‌ കഴിഞ്ഞതും അവൾ ലൈബ്രറിയിലേക് എത്തിയിരുന്നു…

 

കോളേജിലെ പാർട്ടി പരുപാടി കാരണം ലൈബ്രറി ശൂന്യമായിരിന്നു….

 

അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് പോലെ…ഇതുവരെ തോന്നാത്ത അറിയാത്ത ഒരു അവസ്ഥ…

 

അവനെകണ്ടാൽ അവളെ ഇത്രേം നാൾ കളിപ്പിച്ചതിനു രണ്ടെണ്ണം പറയണം എന്ന ചിന്തയും ഉള്ളിൽ ഉണ്ടെങ്കിലും കാര്യത്തോട് അടുത്തപ്പോൾ അവളുടെ ഉള്ളിൽ ഒരു വിറയൽ അവൾ അറിഞ്ഞു….

 

അവലെന്നാൽ രണ്ടും കല്പിച്ചു ലൈബ്രറിയിലേക് കയറി…. ഉയരുന്ന നെഞ്ചിടിപ്പുമായി…

 

 

ലൈബ്രറിയിൽ വെളിച്ചം കുറവായിരുന്നു…. ആൾകാർ ഇല്ലാത്തതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള സൂര്യപ്രകാശം മാത്രമായിരുന്നു അവിടെ വെളിച്ചം..

 

അവൾ പയ്യെ അകത്തേക്ക് കയറി…. അവളുടെ കണ്ണുകൾ പല ദിക്കുകളിലേക് പോയിരുന്നു…

 

ന്യൂസ്‌പേപ്പറുകളും ബുക്കുകളും കൊണ്ട് നിറഞ്ഞ മേശകൾ…. ഇരുട്ട് മൂടിയ ഷെൽഫുകളുടെ ഭാഗം

 

അവിടെ പൂർണമായും നിശബ്ദത മൂടിയിരുന്നു…അവൾ നടക്കുമ്പോഴുള്ള കാല്പാദത്തിന്റെ ശബ്ദം മാത്രം മുഴങ്ങി…

 

“ആരാ അത്…”

 

പിന്നിൽ നിന്നുള്ള ശബ്ദം കേട്ടപ്പോഴാണ് അവൾ തിരിഞ്ഞ് നോക്കിയത്…ഒരു മൂന്ന് നാല് പേർ…. അവളൊരു നിമിഷം പതറി

 

“ആരാന്നാ ചോദിച്ചേ…എന്താടി ശബ്ദമില്ലേ…”

 

അതിൽ ഒരുത്തൻ അകത്തേക്കു കയറി…പിന്നെ കൂടെയുള്ള രണ്ടുപേരും…

 

അറിയാതെ തന്നെ അവൾ പിന്നോട്ടിക്ക് പയ്യെ നീങ്ങിപോയിരുന്നു…ഒന്ന് വിളിച്ചാൽ പോലും ആ ലൈബ്രറിയിൽ നിന്നുമുള്ള ശബ്ദം കേൾക്കാൻ പുറത്താരും ഉണ്ടാകാൻ സാധ്യതയില്ല

 

അതിൽ ഒരുത്തൻ അവളുടെ മുന്നിലേക്ക് വന്നു

 

“എന്താടി…. നീ ഡിക്സണെ എല്ലാരുടേം മുന്നിൽ നാണംകെടുത്തിയവളല്ലേ…എന്താടി…നാവിറങ്ങി പോയോ.. “

 

അത് പറഞ്ഞു അവൻ മുന്നോട്ടെക് വന്നു

 

“എന്താടി ഒന്നും പറയാനില്ലേ…”

 

“ഞാൻ പറഞ്ഞാൽ മതിയോ “

 

മറ്റൊരാളുടെ ശബ്ദം…ഒരു നിമിഷം ദേവികയും അവരും സൈഡിലേക്ക് നോക്കിപോയിരുന്നു…. ഷെൽഫുകളുടെ ഭാഗം…അവിടെ നിന്നും വന്ന ശബ്ദം

 

അപ്പോഴാണ് അവിടെ നിന്നും ഒരാൾ ഇറങ്ങി വന്നത്…കറുപ്പ് ഷർട്ടും ഒരു നീല ജീൻസും ധരിച്ച വലത് കയ്യിൽ ചുറ്റിയ രുദ്രാക്ഷ മാല ചുറ്റിയ ഒരാൾ

 

അവൻ ഒരു ചിരിയോടെ അവിടേക്കു വന്നു നിന്നു അവരുടെ മുന്നിലായ് തന്നെ

 

“ഞാൻ പറഞ്ഞാൽ മതിയോ…”

 

അവർ ഒരു നിമിഷം അവനെ നോക്കി

 

“നീ…. നീ എന്താ ഇവിടെ…. “

 

അതിൽ ഒരാൾ പറഞ്ഞപ്പോൾ അവൻ ഒരു ചിരിയോടെ തന്നെ നിന്നു

 

“അത് ഞാനല്ലേ ചോദിക്കണ്ടേ…പാർട്ടി പരിപാടിയൊക്കെ ഉള്ളതല്ലേ…അവിടെ കറങ്ങി തിരിഞ്ഞ് നടക്കാതെ ഇവിടെ എന്തിനാ വരുന്നേ “

 

“ഡാ…പൊക്കോ….ഈ കേസുമായി നിനക്ക് ബന്ധമില്ല…വിട്ടോ…”

 

അവൻ എന്നാൽ ഒരു അനക്കവും ഇല്ലായിരുന്നു….

 

“നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ…”

 

അത് പറഞ്ഞു ഒരുത്തൻ അവന് നേരെ അടിക്കാനായി പാഞ്ഞടുത്തിരുന്നു…ഒരു നിമിഷം ദേവിക കണ്ണടച്ചുപോയി പേടിയിൽ…

 

എന്നാൽ ഒരു വളർച്ചയും ഷെൽഫ് വീഴുന്ന ശബ്ദവുമായിരുന്നു അവൾ കേട്ടത്…

 

മെല്ലെ കണ്ണ് തുറന്നുനോക്കിയ ദേവിക കാണുന്നത് പകപ്പോടെ നിൽക്കുന്ന ബാക്കി രണ്ട് പേരെ ആയിരുന്നു…

 

അവൾ സൈഡിലേക്ക് നോക്കി…വീണു കിടക്കുന്ന ഷെൽഫിലായ് കിടക്കുന്ന ഒരുത്തൻ.. കുറച്ചു മുന്നേ പാഞ്ഞടുത്തവൻ…അവന് ബോധമില്ലായിരുന്നു

 

അപ്പോഴാണ് അവളുടെ നോട്ടം അവനിലേക് പോയത്…കൈ കുടഞ്ഞുകൊണ്ട് ബാക്കിയുള്ളവരെ ഒരു ചിരിയോടെ നോക്കി നിൽക്കുന്നവൻ…

 

“ഡാ…. “

 

അടുത്തയാൾ അവനുനേരെ ഇടിക്കാനായി നോക്കിയെങ്കിലും അവൻ ആ കൈ പിടിച്ചിരുന്നു…നിമിഷ നേരം കൊണ്ട് ആ കൈ അവൻ മടക്കി…

 

അയാൾ വേദന കൊണ്ട് പുളഞ്ഞ സമയം അവൻ അയാളെ അടുത്തുള്ള മേശയിലേക് എറിഞ്ഞു…മേശയടക്കം പൊളിഞ്ഞു അവൻ താഴെ വീണുപോയിരുന്നു…

Updated: July 25, 2025 — 4:00 pm

Leave a Reply

Your email address will not be published. Required fields are marked *