രണം – 5 12

 

 

റൂമിലെ രണ്ടാമത്തെ കട്ടിൽ ആതിരയായിരുന്നു ഉപയോഗിച്ചിരുന്നത്…ആദി ആ റൂമിനു പുറത്തുണ്ടായിരുന്ന ഒരു ഇരുമ്പ് ബെഞ്ചിൽ ആയിരുന്നു ആദ്യത്തെ രാത്രി ചിലവഴിച്ചത്…

 

പറഞ്ഞു നോക്കിയെങ്കിലും മാധവിനെയും നന്ദനെയും അവൻ ഫ്ലാറ്റിലേക് പറഞ്ഞു വിട്ടിരുന്നു…

 

ശ്രുതി എന്നാൽ ആ ദിവസം അധികം മിണ്ടാട്ടം ഇല്ലായിരുന്നു…. പലപ്പോഴും പല ആലോചനകളിൽ മുഴുകി….

 

 

ആതിരയോട് ഇടയ്ക്ക് മിണ്ടാട്ടം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ അവൾക് വലിയ അനക്കം ഉണ്ടായിരുന്നില്ല…

 

 

മരുന്നിന്റെ ശക്തി കാരണം കുറെ നേരം മയക്കവുമായിരുന്നു…

 

അടുത്ത ദിവസം ആതിര ഭക്ഷണം മേടിക്കാൻ പോയ സമയം ആദി ശ്രുതിയുടെ മരുന്നുകൾ എടുത്തുവയ്ക്കുകയായിരുന്നു….

 

 

“ആദി എന്തിനാ പുറത്ത് ഉറങ്ങിയത്….”

 

ശ്രുതിയുടെ ചോദ്യം വിചാരിക്കാതെ ആയിരുന്നത് കൊണ്ട് തന്നെ ആദി ഒരു നിമിഷം ഉത്തരമില്ലാതെ നിന്നു

 

“അത്…. തനിക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി…”

 

അവൾ എന്നാൽ പുറത്തേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു…

 

“എന്തിനാ…എനിക്ക് വേണ്ടി ഇവിടെ…. ഞാൻ നിന്റെ ആരുമല്ലല്ലോ…. പിന്നെയെന്തിനാ…ഇത് വരെ ആരും എനിക്ക് വേണ്ടി…. “

 

അവൾ അത് പൂർത്തിയാക്കിയിരുന്നില്ല…ആദി ഒരു ചിരിയോടെ അടുത്തുള്ള കസേരയിലിരുന്നു…

 

“അങ്ങനെയാണെങ്കിൽ തനിക് വേണ്ടി ആരെങ്കിലും ആദ്യമായ് ചെയ്യുവാണെന്ന് കരുതിയാൽപ്പോരേ….

 

പിന്നെ ആരുമല്ലല്ലോ എന്നത്…ഇവിടെ പരസ്പരം അറിഞ്ഞിട്ട് ആണോ എല്ലാവരും ഓരോ കാര്യങ്ങൾ ചെയുന്നത്…

 

പിന്നെ എനിക്ക് വേറെ പണിയൊന്നുമില്ലലോ…ഉണ്ടായിരുന്ന ജോലി താനടക്കം ഒന്നും മിണ്ടാതെ ഇരുന്നത്കൊണ്ട് കട്ടപ്പുറത്തായില്ലേ.. “

 

 

അത് കേട്ട ശ്രുതി ഒരു നിമിഷം ചിരിച്ചുപോയിരുന്നു…അത് കണ്ട ആദിയും ചിരിച്ചു…അവൾ അപ്പോഴും അവനെ നോക്കിയിരുന്നില്ല…

 

“ദാ കണ്ടോ…താൻ ചിരിച്ചത്…ഇത്ര മതി…”

 

അവൾ അപ്പോഴായിരുന്നു ആദിയെ നോക്കിയത്…

 

“സോറി…ഞാൻ അപ്പോൾ ഇടപെട്ടിരുന്നെങ്കിൽ…”

 

അവൻ അതിനു ചിരിച്ചു കൊണ്ട് അവളുടെ കയ്യിലെ കെട്ടിലൂടെ തടവി

 

“വെറുതെ പറഞ്ഞതാടോ…. ഞാൻ അല്ലെങ്കി വേറെ ഒരാളെ ബലിയാടാക്കിയേനെ…എനിക്ക് ഈ ജോലിയില്ലെങ്കിലും പ്രശ്നമൊന്നുമില്ല…

 

ചിലർക്ക് അങ്ങനെയല്ലല്ലോ…അമ്മ ഇത് അറിഞ്ഞാൽ എന്താകുമെന്നെ ചിന്തിക്കുന്നുള്ളു…”

 

ആദിയുടെ കൈ അപ്പോഴും അവളുടെ കെട്ടിലൂടെ തന്നെ തടവി അവളുടെ കൈ വിരലുകളിൽ കോർത്തിരുന്നു…

 

“തനിക്ക് അറിയോ…. വീട്ടിൽ പോലും പറയാതെ ആതിര വന്നു ഇവിടെ നില്കുന്നത് ആർക്ക് വേണ്ടിയാ…നിനക്ക് വേണ്ടി…

 

മാധവും നന്ദനും ഞാൻ പറഞ്ഞത് കൊണ്ട് മാത്രമാണ്…അല്ലെങ്കിൽ അവരും ജോലിയൊന്നും നോക്കാതെ നിനക്ക് വേണ്ടി ഇവിടെ ഇരുന്നേനെ…

 

ആരുമില്ലെന്ന ചിന്തയൊന്നും വേണ്ട…നമ്മള്ളോകെയില്ലേ…പിന്നെ നാളെ ഡിസ്ചാർജ് ആയാൽ ഫ്ലാറ്റിൽ

പോകാലോ…ഫ്ലാറ്റോകെ നന്ദൻ ക്ലീൻ ചെയ്യിച്ചോളും…

 

 

ഒറ്റയ്ക്കു നിർത്താൻ കുറച്ചു പേടിയുണ്ട്…ആതിരയ്ക്ക് അങ്ങനെ നില്കാൻ ആക്കില്ലാലോ…. സാരില്ല…വഴി കണ്ടെത്താം…ആൺ ആയിരുന്നെങ്കിൽ നമ്മുടെ ഫ്ലാറ്റിലേക് ആക്കാമായിരുന്നു…തന്റെ മേൽ ഒരു കണ്ണിലെങ്കിൽ ശരിയാകില്ല…”

 

അവളെന്നാൽ ആദിയെ തന്നെ നോക്കി കിടന്നു…അവൻ പറയുന്നത് കേട്ടു കൊണ്ട്…അവന്റെ കയ്യിൽ കോർത്തുപിടിച്ചുകൊണ്ട്…

 

“അവരൊക്കെ എന്തിനു വേണ്ടിയാണെന്ന് എനിക്ക് അറിയാം …. ആതിരയ്ക് ഞാൻ അവളുടെ ചേച്ചി ആണ്…നന്ദനും മാധവും…. അവരുടെ കൂട്ടുകാരനല്ലേ സ്വന്തം കാര്യം പോലും നോക്കാതെ അവന്റെ ആരുമില്ലാത്ത ഒരാൾക്ക് വേണ്ടി കൂട്ടിരിക്കുന്നത്…അവർ നിന്നെ വിടില്ല…പക്ഷെ…നീ എന്തിനാ ആദി എന്റെ കൂടെയിരിക്കുന്നത്…. ഇങ്ങനെ…. ഒപ്പം…. “

 

ഒരു നിമിഷം ആദിക്ക് ഉത്തരമുണ്ടായിരുന്നില്ല…. അവൻ അവളെത്തന്നെ നോക്കിയിരുന്നുപോയി…

Updated: July 25, 2025 — 4:00 pm

Leave a Reply

Your email address will not be published. Required fields are marked *