അച്ചുവിൻ്റെ രാജകുമാരൻ 2
Achuvinte Rajakumaran Part 2 | Author : Mikhael
[ Previous Part ] [ www.kambi.pw ]
ഓട്ടോ നിറുത്തി അവർ അയാളോട് യാത്രപറഞ്ഞ് ഇറങ്ങി നടന്നു അപ്പോഴാണ് അച്ചു ആ ഒരു കാര്യം ശ്രദ്ധിക്കുന്നത് അത് കണ്ട് അവള് അറിയാതെ തന്നെ പേടിച്ച് പിന്നോട്ട് പോയി ഇത് കണ്ട അമ്മുവും എന്താണ് എന്നറിയാൻ ഒന്ന് തിരിഞ്ഞു നോക്കി അവളിലും ഒരു ചെറിയ ഭയം ഉടലെടുത്തു എന്നാൽ തിരിഞ്ഞു നോക്കിയ സച്ചുവിൻ്റെ ചുണ്ടിൽ സന്തോഷത്തിൻ്റെ ഒരു പുഞ്ചിരി ഉടലെടുത്തു….
തുടർന്ന് വായിക്കുക….
അമ്മു: ഡീ അത് ദീപ്തിയുടെ ഏട്ടൻ വന്ന (അമ്മു മുഴുവൻ പറയുന്നതിന് മുൻപേ അച്ചു അത് പറഞ്ഞു)
അച്ചു: അതേ ഡീ അവളുടെ ഏട്ടൻ വന്ന അതേ കാർ തന്നെ ആണ് (അച്ചു ചെറിയ പേടിയോടെ അമ്മുവിനോട് പറഞ്ഞു സച്ചുവിൻ്റെ മുഖത്തെ പുഞ്ചിരിക്ക് കാരണവും ആ Mustang കാർ തന്നെയായിരുന്നു അവൻ ആദ്യമായിട്ടാണ് അത്രയും മനോഹരമായ കാർ കാണുന്നത് അതിൻ്റെ ആ ഒരു അത്ഭുതമാണ് പുഞ്ചിരിയായി സച്ചുവിൻ്റെ മുഖത്ത് നിങ്ങൾ നേരെത്തെ കണ്ടത്)
അമ്മു : അച്ചു ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ ആണോ അവർ വന്നത് എനിക്ക് എന്തോ പേടിയവുന്നു
അച്ചു : നീ ഒന്ന് മിണ്ടാതിരുന്നെ വെറുതെ ബാക്കിയുള്ളവളെ കൂടി പേടിപ്പിക്കാനായിട്ട് നടക്ക് അങ്ങോട്ട്
അമ്മു : ഡാ സച്ചൂ ഇങ്ങോട്ട് വാ അതും നോക്കി നിൽക്കാതെ (അമ്മു അതും പറഞ്ഞു സച്ചുവിനെ മുൻപിൽ നടത്തി ബാക്കിലായി അമ്മുവും അച്ചുവും നടന്നു കാറിൽ ഉളളവർ പുറകെ വരുമോ എന്ന പേടി ഉണ്ടായിരുന്നു എന്തായാലും അത് ഉണ്ടായില്ല അങ്ങനെ അവർ വേഗം തന്നെ അവരുടെ വീടുകളിലേക്ക് നടന്നു
ഈ സമയം ആ Mustang കാർ അവിടുന്നും തിരിച്ച് ചന്ദ്രോത്ത് തറവാട് ലക്ഷ്യമാക്കി നീങ്ങിയിരുന്നു
അച്ചുവും അമ്മുവും സച്ചുവും അവരുടെ വീട്ടിൽ എത്താനായിരുന്നു)
അമ്മു : ശരി ഡീ ഞാൻ വീട്ടിലെ പണിയെല്ലാം ഒരുങ്ങിയിട്ട് അങ്ങോട്ട് വരാം
അച്ചു : ആ ഡീ … എന്നാൽ ശരി ഞാനും വേഗം പണിയെല്ലാം ഒരുക്കാൻ നോക്കട്ടെ
രാത്രിക്കുള്ള ഭക്ഷണവും ഉണ്ടാക്കിയിട്ട് വേണം എന്നാ ശരി നീ പണിയൊരുങ്ങിയിട്ട് വാ…
( സച്ചു അപ്പോഴേക്കും ബാഗ് വീട്ടിൽ വച്ച് ഡ്രസ്സ് മാറ്റി കളിക്കാൻ പോവാൻ റെഡി ആയിരുന്നു ചേച്ചിയോട് ചോദിച്ചിട്ട് പോകാം എന്ന് കരുതി നിൽക്കുകയായിരുന്നു )
സച്ചു: ചേച്ചി ഞാൻ കുറച്ച് നേരം കളിക്കാൻ പൊയ്ക്കോട്ടേ
അച്ചു : ആ ചേച്ചിടെ കുട്ടി പോയി കളിച്ചോ ട്ടോ ആരോടും വഴക്കുണ്ടാക്കല്ലെ എൻ്റെ കുട്ടി കേട്ടോ
സച്ചു: ഇല്ല ചേച്ചി ഞാൻ ആരോടും വഴക്കുണ്ടാക്കില്ല ട്ടോ എന്നാ ഞാൻ പോകുവാണെ ( അതും പറഞ്ഞു സച്ചു കളിക്കാൻ പോയി )
അമ്മു : ഡീ അച്ചൂ നീ എന്താ ചെയ്യുന്നേ ഒന്നിങ്ങു വന്നേ
അച്ചു: എന്താടി പെണ്ണേ ഒന്ന് ഡ്രസ്സ് മാറ്റാനും സമ്മതിക്കില്ലെ നീയ്യ്
അമ്മു : ഡ്രസ്സ് മാറിയിട്ട് വന്നാൽ മതി മോളെ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം
അച്ചു : നീ പുറത്ത് നിൽക്കാതെ അകത്തേക്ക് വാ പെണ്ണേ വാതിൽ ചാരിയിട്ടെ ഉള്ളൂ
(വാതിൽ തുറന്നു അകത്തു കയറിയ അമ്മു ഡ്രസ്സെല്ലാം മാറി നിൽക്കുന്ന അച്ചുവിനെ കണ്ടതും )
അമ്മു : ഡീ നമുക്ക് നാളെ അമ്പലത്തിൽ പോയാലോ കുറേ ആയില്ലേ പോയിട്ട്
അച്ചു : എടീ എനിക്കും പോകണമെന്നൊക്കെ ഉണ്ട് പക്ഷെ നിനക്ക് അറിയാലോ ഇവിടുത്തെ സാഹചര്യം നല്ല ഒരു ഡ്രസ്സ് പോലും ഇല്ല പുറത്ത് ഇംഗോട്ടെങ്കിൽപോവുമ്പോൾ ഇടാൻ അതാ ഞാൻ അമ്പലത്തിൽ പോവാൻ മടി കാണിക്കുന്നത് അല്ലതെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ( അത് പറഞ്ഞപ്പോൾ അച്ചുവിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു )
നിനക്ക് അറിയാലോ അമ്മൂസെ (അച്ചുവിനു സന്തോഷമോ സങ്കടമോ വന്നാൽ അമ്മുവിനെ അമ്മൂസെ എന്നാണ് വിളിക്കാറ് അത് അമ്മുവിനും അറിയാം) ഞാൻ കോളേജിൽ വരുന്നത് തന്നെ മുഷിഞ്ഞു കീറാൻ ആയ ഡ്രസ്സ് ഇട്ടു കൊണ്ടാണ് എന്നുള്ളത് എനിക്ക് ഇല്ലെങ്കിലും കുഴപ്പമില്ല പക്ഷേ സച്ചുവിൻ്റെ
കാര്യമാണ് യൂർണിഫോം ഉള്ളത് കൊണ്ട് ഇൻ്റെ കുട്ടിക്ക് കീറിയത് ഇട്ട് സ്കൂളിൽ പോകേണ്ടി വരില്ല അല്ലെങ്കിൽ അവനും എന്നെ പോലെ കീറിയതും മുഷിഞ്ഞതും ഇട്ടു പോകേണ്ടി വന്നേനെ ( ഇത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ചു കരഞ്ഞു പോയിരുന്നു കേട്ട് നിന്ന അമ്മുവിന് പോലും അറിയാതെ കണ്ണ് നിറഞ്ഞു പോയി )
