അച്ചുവിൻ്റെ രാജകുമാരൻ – 2 19

അമ്മു : നമുക്ക് ഒരു 8 മണി ആയിട്ട് പോവാം ഞാൻ രാവിലെ റെഡി ആയിട്ട് അങ്ങോട്ട് വരാം ട്ടോ
അച്ചു : ആ ഡീ എന്ന ശരി ട്ടോ ഇനി നിൽക്കുന്നില്ല പോയി സച്ചുവിനു ചോറ് കൊടുക്കട്ടെ
അമ്മു: ആ ശരി ഡീ നോക്കി പോ

( അവരുടെ വീടുകൾ തമ്മിൽ അധികം അകലം ഒന്നുമില്ല ഒരു പത്ത് പതിനഞ്ച് മീറ്റർ ദൂരമേ കാണൂ വീട്ടിൽ എത്തിയ സച്ചു വേഗം കൈ കഴുകി കഴിക്കാൻ ഇരുന്നു)
സച്ചു : ചേച്ചി ചോറ് താ

അച്ചു : സച്ചുട്ടാ ഒരുമിനുട്ട് ചേച്ചി ഈ പ്ലേറ്റ് ഒന്ന് കഴുകട്ടെ
(അച്ചു വേഗം പ്ലേറ്റ് കഴുകി രണ്ടു പേർക്കും ഉള്ള ചോറും കറികളും വിളമ്പി അവരുടെ ആ ചെറിയ ഹാളിൽ വന്നിരുന്നു രണ്ടുപേരും കഴിക്കാൻ തുടങ്ങി)
സച്ചു : ചേച്ചി നാളെ പിറന്നാള് ആയിട്ട് കേക്ക് വാങ്ങുമോ

അച്ചു : കേക്ക് വാങ്ങാൻ ഉള്ള പൈസയൊന്നും ചേച്ചിയുടെ കയ്യിൽ ഇല്ല മോനേ നമുക്ക് സച്ചുട്ടൻ്റെ പിറന്നാള് വരുമ്പോൾ കേക്ക് മുറിക്കാം ട്ടോ

സച്ചു : സത്യായിട്ടും എൻ്റെ പിറന്നാളിന് കേക്ക് മുറിക്കുമോ
(സചുവിൻ്റെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ടപ്പോൾ അച്ചുവിന് മനസ്സിൽ ഒരു കുറ്റബോധം തോന്നി സച്ചുവിന് വെറുതെ ആശ നൽകിയല്ലോ എന്നോർത്ത് കേക്ക് പോയിട്ട് ഒരു മിഠായി വാങ്ങാൻ പോലും പറ്റാത്ത സാഹചര്യം ആയിരുന്നു അവരുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഒരു പെൺകുട്ടി കിടന്നു പോരാടുകയായിരുന്നു )

അച്ചു : ൻ്റേ കുട്ടിടെ പിറന്നാളിന് നമുക്ക് കേക്ക് മുറിക്കാം ട്ടോ (അവൾക്ക് അവനെ നിരാശനാക്കാൻ തോന്നിയില്ല )

സച്ചു : താങ്ക്യൂ ചേച്ചി ഉമ്മ (സച്ചു അവൻ്റെ സന്തോഷം ഒരു ഉമ്മയിലൂടെ പ്രകടമാക്കി അച്ചു അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിരുന്നു സച്ചുവിൻ്റെ പിറന്നാളിന് എന്തായാലും ഒരു ചെറിയ കേക്ക് എങ്കിലും വാങ്ങണമെന്ന് അങ്ങനെ അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞു ഇനി രണ്ടു ദിവസം ക്ലാസ് ഇല്ലല്ലോ അതുകൊണ്ട് പഠിത്തം ഇനി നാളെ മതിയെന്ന് കരുതി രണ്ടാളും ഉറങ്ങാൻ കിടന്നു )

സച്ചു : ചേച്ചി അച്ഛൻ എപ്പോഴാ വരിക
അച്ചു : മോൻ അതൊന്നും ആലോചിക്കേണ്ട അച്ഛൻ വരാൻ സമയം ആവുന്നേ ഉള്ളൂ എൻ്റെ കുട്ടി ഉറങ്ങിക്കോ

(സച്ചു പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു ചുമരിൽ ഉള്ള അമ്മയുടെ ഫോട്ടോ നോക്കി കണ്ണുനീരൊഴുക്കി അച്ചുവും പതിയെ ഉറക്കത്തിലേക്ക് വീണു….

ഈ സമയം ചന്ദ്രോത്ത് തറവാട്ടിൽ എല്ലാവരും ആഘോഷത്തിൻ്റെ അവസാന നിമിഷത്തിൽ ആയിരുന്നു

മോഹനും റാമും ആകെ ഫിറ്റായി സോഫ സിറ്റിയിൽ തന്നെ ഇരുന്നു ഉറങ്ങിയിരുന്നു ദീപക് ആരോട് ഫോണിൽ സംസാരിക്കുകയായിരുന്നു ദീപ്തിയും അനഘയും അവരുടെ കോളേജ് വാട്ട്സ്ആപ് ഗ്രൂപ്പിൽ ചാറ്റ് ചെയ്യുകയായിരുന്നു ലക്ഷ്മിയും അനിതയും അവരുടെ റൂമിലേക്ക് പോവാനായി നിൽക്കുകയായിരുന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ
ലക്ഷ്മി പറഞ്ഞു)

ലക്ഷ്മി : നാളെ നിങ്ങൾ നമ്മുടെ പുഴക്കരയിൽ ഉള്ള കൃഷണൻ്റെ അമ്പലത്തിൽ ഒന്ന് പോണം വീട്ടിൽ എല്ലാവരുടെയും പേരിൽ ഓരോ വഴിപാടും കഴിക്കണം എന്താ നിങ്ങൾ പോവില്ലെ

ദീപു : അതിനെന്താ അമ്മേ ഞങ്ങൾ പോകാം
(ദീപ്തിയും അനുവും കൂടെ പോകാം എന്ന് സമ്മതം മൂളി)
അനഘ : ഡീ വാ നമുക്ക് പോയി കിടക്കാം എനിക്ക് ഉറക്കം വരുന്നുണ്ട് ( ചെറുപ്പം മുതലേ രണ്ടിനും ഒന്നിച്ചു ഉണ്ട് ഒന്നിച്ചു ഉറങ്ങിയാണ് ശീലം അത് അവരുടെ കല്ല്യാണം വരെ അങ്ങനെ ആവും എന്ന് അവർ രണ്ടു പേരും ഓർമ്മ വച്ച കാലം മുതലേ തീരുമാനിച്ചിരുന്നു അങ്ങനെ അവരും കിടക്കാൻ പോയി

ദീപു ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു )
ദീപു : ഹലോ ഡാ നാളെത്തെ ദിവസം ഓർമയുണ്ടല്ലോ ഞാൻ ലൊക്കേഷൻ വിടാം നിൻ്റെ ഫോണിലേക്ക് നീ ഒരു എട്ടുമണി ആവുമ്പോഴേക്കും എത്താൻ നോക്ക് ഞാനും സിസ്റ്റേഴ്‌സും ഉണ്ടാവും അവിടെ അപ്പോ ഓക്കെ നാളെ രാവിലെ കാണാം

(അങ്ങനെ രാവിലെയായി ഉറക്കം എണീച്ച അച്ചു കാണുന്നത് ഒരു ബോധവും ഇല്ലാതെ ഉറങ്ങുന്ന അച്ചനെയാണ് സ്ഥിരം കാഴ്ച ആയത് കൊണ്ട് അവള് ചില സമയങ്ങളിൽ അതിനോട് പൊരുത്തപെടാൻ ശ്രമിച്ചിരുന്നു അങ്ങനെ അച്ഛനെ മാറ്റി കിടത്തി അച്ചു വീട്ട് ജോലികൾ വേഗം തീർക്കാൻ നോക്കി റേഷൻ കടയിൽ നിന്നും കിട്ടിയ ഈ മാസത്തെ 3 പാക്കറ്റ് ആട്ടയിൽ നിന്ന് ഒരെണ്ണം എടുത്തു അതിലെ പകുതി എടുത്ത് അതുകൊണ്ട് ദോശ ഉണ്ടാക്കാൻ തുടങ്ങി പച്ചകറി പാത്രത്തിൽ ഉണ്ടായിരുന്ന രണ്ട് സവാള എടുത്ത് കുറച്ച് കറിയും ഉണ്ടാക്കി ശേഷം അവള് സച്ചുവിനെ പോയി വിളിച്ച് എണീപ്പിച്ചു അപ്പോഴേക്കും സമയം 7 ആയിരുന്നു )

Leave a Reply

Your email address will not be published. Required fields are marked *