അച്ചു : സച്ചുട്ടാ വേഗം പല്ല് തേച്ചു കുളിക്കാൻ നോക്ക് എന്നിട്ട് വേണം ചേച്ചിക്ക് കുളിക്കാൻ (കുളിമുറിയിൽ വെള്ളം കൊണ്ട് വക്കുന്നതിൻ്റെ ഇടയിൽ അച്ചു സച്ചുവിനോടായി പറഞ്ഞു)
സച്ചു : ആ ചേച്ചി ഇപ്പൊ കുളിച്ചിട്ട് വരാമെ എനിക്ക് ഇടാനുള്ള ഡ്രസ്സ് അവിടെ എടുത്ത് വക്കുമോ ചേച്ചി
അച്ചു : അത് ഞാൻ മേശയിൽ വക്കാം ട്ടോ നീ കുളികഴിഞ്ഞ് വന്ന് വേഗം മാറ്റിയാൽ മതി
സച്ചു : ആ ചേച്ചി…
(ഈ സമയം അമ്മു റെഡി ആയി അച്ചുവിൻ്റെ വീട്ടിലേക്ക് എത്തിയിരുന്നു )
അമ്മു : അച്ചൂസെ നീ റെഡി ആയില്ലേ പെണ്ണേ ഇത് വരെ
അച്ചു : എൻ്റെ പെണ്ണേ ആ ചെക്കൻ കുളിക്കുകയാ അത് കഴിഞ്ഞ് വേണം എനിക്ക് കുളിക്കാൻ നീ വന്നത് എന്തായാലും നന്നായി സച്ചു വന്നാൽ അവനെ ഒന്ന് റെഡി ആക്കണെ ( അച്ചു അലമാരയിൽ നിന്നും സച്ചുവിന് നല്ലൊരു ഡ്രസ്സ് തിരഞ്ഞെടുത്തു നല്ലത് എന്ന് പറയാൻ ഒന്ന് രണ്ടെണ്ണമെ ഉണ്ടായിരുന്നുള്ളൂ അതിൽ ഒരു ചെക്ക് ഷർട്ടും ഒരു ചെറിയ മുണ്ടും അവനുവേണ്ടി മേശയിൽ വച്ചു)
സച്ചു : ചേച്ചി എൻ്റെ കുളി കഴിഞ്ഞു ട്ടോ വന്നു കുളിച്ചോ
( അതുക്കേട്ടത്തും അച്ചു വേഗം മാറ്റാൻ ഉള്ള ഡ്രസ്സുമായി കുളിക്കാൻ കയറി)
അമ്മു : സച്ചുട്ടാ ഇവിടെ വാ
സച്ചു : എന്താ ചേച്ചി
( സച്ചു വന്നതും അമ്മു വേഗം അവനെ റെഡി ആക്കി )
അമ്മു : ഇനി ചേച്ചി കൂടി ഒരുങ്ങിയാൽ നമുക്ക് പോവാം ട്ടോ
സച്ചു : മ്മ് …. അമ്മു ചേച്ചി എനിക്ക് അമ്പലത്തിൽ പോയി വരുമ്പോൾ മിഠായി വാങ്ങി തരുമോ അച്ചു ചേച്ചിക്ക് കൊടുക്കാനാ ചേച്ചീ എനിക്ക് എൻ്റെ പിറന്നാളിന് കേക്ക് വാങ്ങിതരാം എന്ന് പറഞ്ഞു അപ്പോ ഞാൻ ഒരു മിഠായി എങ്കിലും കൊടുക്കേണ്ട എൻ്റെ ചേച്ചിക്ക്
(സച്ചുവിൻ്റെ പക്വതയുള്ള സംസാരം കേട്ട് അമ്മു വാ പൊളിച്ചു നിന്നു…
ചേച്ചി സച്ചുട്ടൻ തട്ടി വിളിച്ചപ്പോൾ അമ്മു വേഗം മറുപടി കൊടുത്തു)
അമ്മു : വാങ്ങി തരാം ട്ടോ അച്ചുവിന് മാത്രമേ മിഠായി ഉള്ളൂ എനിക്ക് ഇല്ലെ
സച്ചു : അച്ചു ചേച്ചിക്ക് ആദ്യം എന്നിട്ട് അമ്മു ചേച്ചിക്ക് തരാം ട്ടോ
അമ്മു : അങ്ങനെ ആണെങ്കിൽ ഓക്കെ ഞാൻ മിഠായി വാങ്ങി തരാം ട്ടോ പക്ഷേ നിൻ്റെ ചേച്ചി വഴക്ക് പറയുമോ
സച്ചു : അതൊന്നും പറയില്ല എൻ്റെ ചേച്ചി പാവമാ
അമ്മു : പിന്നെ ഞാൻ എന്താ രണ്ടു പേരെ കൊന്നിട്ടുണ്ടോ ഞാനും പാവമാണെടാ ചെക്കാ
( എന്താ ഇവിടെ ഒരു സംസാരം അച്ചു കുളികഴിഞ്ഞ് ഡ്രസ്സ് മാറി അവർക്ക് ഇടയിലേക്ക് വന്ന് അവളുടെ വരവ് കണ്ട് അമ്മുവും സച്ചുവും ഒരുപോലെ കൺമിഴിച്ച്നോക്കി നിന്നു പോയി
അച്ചുവിനെ കണ്ടാൽ ആരും ഒന്ന് നോക്കി പോയേനെ അത്രക്ക് ഭംഗി ഉണ്ടായിരുന്നു അവളെ ആ ഡ്രസ്സിൽ കാണാൻ അവളുടെ ചന്തം കണ്ട് കുറേ പേര് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ഉണ്ട് എന്നാൽ അവൾ വരുന്ന പ്രേമാഭ്യാർത്തനകൾ എല്ലാം തന്നെ നിരസിച്ചിരുന്നു അവൾക്ക് അവളുടെ പഠിത്തവും സച്ചുവിൻ്റെ നല്ല ഭാവിയും ആയിരുന്നു ലക്ഷ്യം
അമ്മുവും സച്ചുവും നോക്കുന്നത് കണ്ട അച്ചു )
അച്ചു : എന്താ രണ്ടാളും എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ
അമ്മു : എടി മോളേ നിന്നെ കാണാൻ എന്തു ഭംഗി ആണെന്ന് അറിയുമോ നിനക്ക്
സച്ചു : ചേച്ചി സുന്ദരി ആയിട്ടുണ്ട് ട്ടോ
അച്ചു : എടി അമ്മു ഭംഗിയുടെ കാര്യത്തിൽ നീയും മോശം അല്ലല്ലോ ( അച്ചുവിൻ്റെ അത്ര ഇല്ലെങ്കിലും അമ്മുവിനെ കാണാനും അത്യാവശ്യം ഭംഗി ഉണ്ടായിരുന്നു അവൾക്ക് പ്രൊപ്പോസൽ വരാറുണ്ടായിരുന്നു എന്നാൽ അവളും ആരെയും മൈൻഡ് ചെയ്തില്ല അത് അഹംകാരം കൊണ്ടല്ല ട്ടോ ഇപ്പൊ ഉള്ള ചെക്കന്മരുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ടാണ് …
അങ്ങനെ അച്ചുവിൻ്റെ ഒരുക്കം കഴിഞ്ഞ് അവർ അമ്പലത്തിലേക്ക് നടന്നു….
പുഴക്കരയിലെ കൃഷ്ണനംമ്പലത്തിൻ്റെ കാർ പാർക്കിങ്ങിലേക്ക് ചന്ദ്രോത്തുക്കാരുടെ ഓഡി കാർ വന്നു നിന്നു അതിൽ നിന്നും ദീപക്കും ദീപ്തിയും അനഘയും ഇറങ്ങുന്നത് കണ്ട ക്ഷേത്ര പ്രസിഡൻ്റ് )
പ്രസിഡൻ്റ് : അല്ല ആരാ ഇത് ദീപുമോനോ എപ്പോഴാ നാട്ടിൽ എത്തിയെ എന്തൊക്കെ ഉണ്ട് വിശേഷം
ദീപു : എന്താ പ്രസിഡൻ്റെ അങ്ങനെ പോകുന്നു ഞാൻ ഇന്നലെയാ എത്തിയത്
ഞങ്ങൾ അങ്ങോട്ട് നടക്കട്ടെ
പ്രസിഡൻ്റ് : ഓ മക്കള് പോയി തൊഴുതാട്ടെ നമുക്ക് പിന്നെ കാണാം എനിക്ക് ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു
ദീപു : ആ എന്നാൽ ശരി
