അച്ചുവിൻ്റെ രാജകുമാരൻ – 2 19

അമ്മു : എല്ലാം ശരിയാവും ട്ടോ നീ ഇങ്ങനെ കരയല്ലേ ഞാനും എൻ്റെ അമ്മയുമൊക്കെ ഇല്ലെ നിൻ്റെ കൂടെ നീ ദൈര്യമായിരിക്ക് ഒരുനാൾ എല്ലാം ശരിയാവും

അച്ചു : ആ പ്രതീക്ഷയൊന്നും ഇപ്പൊ എനിക്കില്ല ഡീ സച്ചുവിനെയെങ്കിലും എനിക്ക് നല്ലപ്പോലെ നോക്കണം എന്നുണ്ട് പക്ഷേ നിനക്ക് അറിയാലോ ഇവിടെ ഞങ്ങൾ കഴിഞ്ഞ് കൂടുന്നത് തന്നെ എങ്ങനെയോ ആണ് റേഷനരി ഇല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇതൊക്കെ ആരോട് പറയാൻ

സ്വന്തം എന്ന് പറയാൻ ഞങ്ങൾക്ക് വേറെ ബന്ധുക്കൾ ഒന്നുമില്ലല്ലോ എല്ലാം എൻ്റേം സച്ചുൻ്റേം വിധി അല്ലാതെ എന്താ പറയാ
( അമ്മുവിന് അച്ചുവിൻ്റെ അവസ്ഥ എല്ലാം അറിയുന്നത് കൊണ്ട് അവളുടെ അവസ്ഥ ഒന്ന് മാറ്റിയെടുക്കാൻ അമ്മു വിഷയം മാറ്റി നോക്കി)

അമ്മു : നീ അതൊക്കെ വിട് എല്ലാം ഒരുനാൾ ശരിയാവും നീ ഇത് പറ നമുക്ക് നാളെ അമ്പലത്തിൽ പോയാലോ സച്ചുവിനേയും കൂട്ടാം കുറേ ആയില്ലെടി അമ്പലത്തിലൊക്കെ പോയിട്ട് ചിലപ്പോൾ നിൻ്റെ പ്രാർത്ഥന കേട്ടു നിൻ്റെ ഈ അവസ്ഥ എല്ലാം അറിഞ്ഞാൽ ഭഗവാൻ കൃഷ്ണൻ ചിലപ്പോൾ നിനക്ക് നല്ലൊരു ജീവിതത്തിനുള്ള എന്തെങ്കിലും വഴി കാണിച്ചു തന്നലോ…

അച്ചു : ആ പ്രതീക്ഷയൊന്നും ഇല്ല മോളെ അങ്ങനെ എൻ്റെ പ്രാർത്ഥന കേൾക്കുമെങ്കിൽ ഇത്രത്തോളം ഇങ്ങനെ കഷ്ടപ്പെടുത്തുമായിരുന്നോ നീ പറ

അമ്മു : എടി എല്ലാം വിധി പോലെ അല്ലേ നടക്കൂ നീ എന്തായാലും നാളെ എൻ്റെ കൂടെ അമ്പലത്തിൽ വാ അമ്പലത്തിൽ പോകാൻ ഡ്രസ്സ് ഇല്ല എന്നാണെങ്കിൽ നീ വീട്ടിലേക്ക് വാ എൻ്റെ കയ്യിൽ ഉള്ള ഏത് ഡ്രസ്സ് വേണമെങ്കിലും നീ എടുത്തോ തൽക്കാലം നാളെ ഒന്ന് വാ എൻ്റെ പെണ്ണേ…

അച്ചു : മ്മ് നമുക്ക് നോക്കാം
(അച്ചു കരച്ചിലൊക്കെ നിർത്തി ഓക്കെ ആയിരുന്നു )
അമ്മു : എന്നാ ഞാൻ പോട്ടെ നീ പണിയെല്ലാം ഒരുങ്ങിയാൽ അങ്ങോട്ട് വാ ട്ടോ ശരി എന്നാ ഞാൻ പോയി

അച്ചു : ആ ഡീ ഞാൻ കുറച്ചു കഴിഞ്ഞു വരാം നീ പൊയ്ക്കോ

( ഈ സമയം അങ്ങ് ചന്ദ്രോത്ത് മാളികയിൽ ആഘോഷം തുടങ്ങിയിരുന്നു മകൻ ബാംഗളൂരിൽ നിന്ന് വന്നത് ആഘോഷിക്കുകയായിരുന്നു ചന്ദ്രമോഹനും ഭാര്യ ലക്ഷ്മിയും പിന്നെ ചന്ദ്രമോഹൻ്റെ അനിയൻ റാം മോഹനും ഭാര്യ അനിതയും (അതായത് അനഘയുടെ അച്ഛനും അമ്മയും) പിന്നെ കൂടെ ദീപ്തിയും അനഘയും ദീപക്കും)

റാം : അല്ല ദീപു മോനെ ബാംഗളൂർ ലൈഫ് എങ്ങനെ ഉണ്ട് അവിടുത്തെ ബിസിനസ് എല്ലാം എങ്ങനെ പോകുന്നു… (ദീപക്കിനെ വീട്ടിൽ വിൽക്കുന്നത് ദീപു എന്നായിരുന്നു അതുപോലെ അനഘയെ അനുവെന്നും )

ദീപു : കുഴപ്പമില്ല ചെറിയച്ചാ ബിസിനസ് എല്ലാം ലാഭത്തിൽ തന്നെയാണ് പോകുന്നെ പിന്നെ എനിക്ക് ഇപ്പൊ ഒരു പാർട്ണർ കൂടി ഉണ്ട് ഞാൻ അച്ഛനോട് മുൻപ് പറഞ്ഞിട്ടില്ലേ അച്ഛാ ഒരു അജുവിനെ കുറിച്ച് (അർജുൻ)

ചന്ദ്രമോഹൻ : ആ നീ മുൻപ് എപ്പോഴോ പറഞ്ഞതായി ഓർക്കുന്നു
ലക്ഷ്മി : അല്ല മോനേ അവൻ എങ്ങനെയാ വിശ്വസിക്കാൻ കൊള്ളാമോ ഇപ്പോഴത്തെ കാലമല്ലേ ആരെയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ടാ അമ്മ ചോദിച്ചേ

ദീപു : എൻ്റെ അമ്മേ മിത്രങ്ങൾക്കിടയിൽ അജു ആളൊരു പാവമാണ് എന്നാൽ ശത്രുക്കൾക്കിടയിൽ അവനൊരു രക്ഷസനും ഇതൊന്നും കേട്ട് നിങ്ങൾ പേടിക്കേണ്ട ഞാനും അവനും ബെസ്റ്റ് ഫ്രണ്ട്സാ

അനിത: അല്ല മോനേ നീ എങ്ങനെയാ അപ്പോ നാട്ടിലേക്ക് വന്നേ
ദീപു : അത് ചെറിയമ്മെ അജുവും ഉണ്ടായിരുന്നു കൂടെ അവൻ്റെ കാറിൽ ആണ് ഞാൻ വന്നത്

( തൽക്കാലം ചന്ദ്രമോഹൻ എന്ന പേര് ചുരുക്കി മോഹൻ എന്ന് കൊടുക്കുന്നുണ്ട് എഴുതാൻ ഉള്ള എളുപ്പത്തിന് വേണ്ടിയാണ് ക്ഷമിക്കുക)
മോഹൻ : എന്നിട്ട് അവൻ എവിടെ അജു

ദീപു : അത് അച്ഛാ ഞങ്ങൾ വരുന്ന വഴി ഇവളുമാർക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി കോളജിൻ്റെ അവിടെ പോയിരുന്നു എന്നാൽ സർപ്രൈസ് ആയത് ഞങ്ങളും
ലക്ഷ്മി : അതെന്താ ഡാ നീ അങ്ങനെ പറഞ്ഞെ ഇവളുമാർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി വച്ചോ

ദീപ്തി : എൻ്റെ അമ്മേ അത് ചെറിയ ഒരു പ്രശ്നമാണ് ഒരു കോളനി പെണ്ണ് പ്രിൻസിയോട് ഞങ്ങൾക്ക് എതിരെ കംപ്ലൈൻ്റ് കൊടുക്കാൻ ചെന്നു അതിന് അവളെ ഒന്ന് കുടഞ്ഞു അതാണ് ഈ ഏട്ടൻ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *