അനഘ : അത്രയേ ഉള്ളൂ വല്ല്യമ്മേ ഈ കുഞ്ഞി പ്രശ്നത്തിനാ ഈ ഏട്ടൻ ഇങ്ങനെ പറയുന്നത്
അനിത : നോക്കിയേ ഏട്ടത്തി എന്താ അവളുമാരുടെ ഒരു ഒത്തൊരുമ സമ്മതിക്കണം രണ്ടിനേയും എല്ലാത്തിനും ഒപ്പം ഉണ്ടല്ലോ രണ്ടും
ലക്ഷ്മി : എൻ്റെ അനിതേ അങ്ങനെ അല്ലേ വേണ്ടത് നമ്മുടെ മക്കൾ കോടീശ്വരികളാണ് അവർക്കെതിരെ ഒരു തെരുവ് പെണ്ണ് സംസാരിക്കുക എന്നുവച്ചാൽ അത് അങ്ങനെ വിടാൻ പറ്റുമോ
അനഘ : വല്ല്യമ്മേ അവൽക്കുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട് ഇനി അവള് ഞങ്ങൾക്കെതിരെ നാവു പൊക്കില്ല
ദീപു : എൻ്റെ അമ്മേ ആ പാവം പെണ്ണ് അവിടുന്ന് കരഞ്ഞിട്ടാ പോയെന്ന് തോന്നുന്നു ഞാൻ ചെന്നത് കൊണ്ട് ഇവളുമാര് അതിനെ വിട്ടു എൻ്റെ കൂടെ പോന്നു ഇല്ലെങ്കിൽ അതിനെ കൊന്നേനെ
റാം : മക്കളെ നിങ്ങൾ രണ്ടാളും നന്നായി പഠിക്കാൻ നോക്ക് എന്നിട്ട് കോളേജ് കഴിഞ്ഞ് ദീപു ചെയ്ത പോലെ നമ്മുടെ ബിസിനസ് നോക്കി നടത്താൻ നോക്ക് നിങ്ങൾക്കും ഇതെല്ലാം ഒന്ന് പഠിക്കേണ്ടെ
മോഹൻ : അവൻ പറഞ്ഞതിലും കാര്യമുണ്ട് (അനിയൻ പറഞ്ഞത് ശരിവച്ചു മോഹൻ അത് ഏറ്റുപിടിച്ചു)
ലക്ഷ്മി : അല്ല ദീപു എന്നിട്ട് നിൻ്റെ ആ കൂട്ടുക്കാരൻ എവിടെ ( ആ ചോദ്യം കേട്ടപ്പോഴാണ് ബാക്കി ഉളളവർ അങ്ങനെ ഒരാള് ഉള്ളത് ഓർത്തത്)
അനിത : ആ ഞാനും അത് ചോദിക്കാൻ നിന്നതാ പക്ഷേ മറന്ന് പോയി
ദീപ്തി : ഏട്ടാ നിങ്ങൾ വന്നത് ഒരു Black Mustang ൽ ആണോ
ദീപു : അതേ എന്താ നീ കണ്ടോ അവനെ
ദീപ്തി : ആളെ കണ്ടില്ല പക്ഷേ കാറു കണ്ടിരുന്നു അപ്പോഴത്തെ അവസ്ഥയിൽ അത് ചോദിക്കാനും വിട്ടുപോയി എന്നിട്ട് ആളെവിടെ
ദീപു : അവൻ ഒരു പ്രത്യേക ടൈപ്പ് ആണ് ആർക്കും അങ്ങനെ മനസിലാക്കാൻ പറ്റില്ല എനിക്ക് പോലും ഞാൻ അവനോടു നമ്മളുടെ കാറിനെ ഫോളോ ചെയ്യാൻ പറഞ്ഞിരുന്നു നമ്മൾ ഇവിടെ എത്തിയിട്ടും അവനെ കാണാതായപ്പോൾ ഞാൻ വിളിച്ചിരുന്നു അവനെ അപ്പോ അവൻ പറയാ അവനു വേണ്ടപ്പെട്ട ആരെയോ കാണണം അത് കൊണ്ട് നാളെ വരാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി പിന്നെ ഞാനും വിളിക്കാൻ നിന്നില്ല
( ഈ സമയം സിറ്റിയിൽ പ്രമുഖ അപ്പാർട്ട്മെൻ്റ് ആയ AJ അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിങ്ങിൽ ഏരിയയിൽ ആ ബ്ലാക് mustang 🐎 ഒരു ഇരമ്പലോടെ വന്നു നിന്നു അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റികൾ നോക്കി നിൽക്കെ അതിൽ നിന്നും വെളുത്തു അതി സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി (ബ്ലാക്ക് പാൻ്റ് ബ്ലാക്ക് ഷർട്ട് ബ്ലാക്ക് ഷൂ ഒരു ബ്ലാക്ക് കൂളിംഗ് ഗ്ലാസ് അവിടെ നിന്ന ആർക്കും മുഖം കൊടുക്കാതെ ആ ചെറുപ്പക്കാരൻ ലിഫ്റ്റിൽ കയറി തൻ്റെ റൂമിലേക്ക് പോയി)
സെക്യൂരറ്റി 1 : എടാ ആ പോയ പയ്യനെ മനസ്സിലായോ നിനക്ക്
സെക്യൂരിറ്റി 2 : ഇല്ല ആരാ അത് ചേട്ടന് അറിയുന്ന ആരെങ്കിലും ആണോ
സെക്യൂരിറ്റി 1 : എടാ അതാണ് ഈ AJ അപ്പാർട്ട്മെൻ്റിൻ്റേ ( AJ ഗ്രൂപ്പിൻ്റെ ) ഒരേ ഒരു അവകാശി
സെക്യൂരിറ്റി 2 : എന്നിട്ടെന്താ ആ സാർ നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയത്
സെക്യൂരിറ്റി 1 : ആ സാർ അങ്ങനെയാണ് അതികം ആരോടും അങ്ങനെ സംസാരിക്കാറില്ല ആ കുഞ്ഞിൻ്റെ ജീവിതത്തിൽ എന്തൊക്കെയോ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രെ അതിന് ശേഷം അത് ആരോടും അധികം മിണ്ടാതായി എന്നാണ് പറഞ്ഞു കേട്ടത്
ഇനി ഇത് നീ ആരോടും പറഞ്ഞു നടക്കേണ്ട കേട്ടോ
( ഈ സമയം അച്ചുവിൻ്റെ വീട്ടിൽ കളി കഴിഞ്ഞ് വന്ന സച്ചു കുളിക്കാൻ കയറിയിട്ട് നേരം കുറേ ആയിരുന്നു)
അച്ചു : മോനേ സച്ചൂ നീ എന്താ അവിടെ ചെയ്യുന്നേ കുളി കഴിഞ്ഞില്ലേ ഇനിയും
സച്ചു : കഴിഞ്ഞു ചേച്ചി ദാ വരുന്നു
അച്ചു : എന്നാൽ വേഗം വാ നമുക്ക് അമ്മു ചേച്ചിയുടെ വീട്ടിലേക്ക് ഒന്ന് പോണം
സച്ചു : എന്താ ചേച്ചീ അവിടെ
അച്ചു : നീ വാ നാളെ അമ്പലത്തിൽ പോണം എന്ന് പറഞ്ഞിരുന്നു അമ്മു ചേച്ചി അപ്പോ എനിക്ക് ഇടാൻ ഒരു ഡ്രസ്സ് തരാം എന്നു പറഞ്ഞു അത് വേടിക്കാനാ പോകുന്നെ
സച്ചു : ഞാനും വരട്ടെ ചേച്ചി നാളെ അമ്പലത്തിലേക്ക് എന്നേയും കൊണ്ടുപോകുമോ
അച്ചു : നിന്നെ കൊണ്ട് പോകാതെ ചേച്ചി എവിടെയെങ്കിലും പോകുമോടാ ഞാനും നീയും അമ്മുവും കൂടിയാ നാളെ അമ്പലത്തിൽ പോണെ എന്താ സന്തോഷമായോ
