പ്രണയ സാഫല്യം – 1
Pranaya Saphallyam | Author : Eakan
[ Previous Part ] [www.kambi.pw ]
ഇത് അവന്റെയോ അവളുടെയോ കഥയല്ല. ഇത് അവരുടെ കഥയാണ്. അവരുടെ മാത്രം കഥ.
സഞ്ജുവിൽനിന്നും ജൂലിയിൽ നിന്നും നമുക്ക് തുടങ്ങാം. പിന്നീട് നമുക്ക് എലിസബത്തിലൂടെയും കൃഷ്ണപ്രസാദിലും പോകാം.. അമിത പ്രതീക്ഷകൾ ഇല്ലാതെ വായിക്കാൻ ഒരു സാധാരണ കഥ. ഒരു കൊച്ചു കഥ. ഒരു കൊച്ചു പ്രണയ കഥ. ഒരു കൊച്ചു പ്രണയ കുടുംബ കഥ.. ഒരു കൊച്ചു പ്രണയ കുടുംബ കമ്പി കഥ.
അപ്പോൾ നമുക്ക് തുടങ്ങാം അല്ലേ…..?
“‘എടാ സഞ്ജു….. എന്താ നിന്റെ തീരുമാനം..? “.
“എന്ത് തീരുമാനം..? ജൂലി നീ എന്തിനെ കുറിച്ചാ ചോദിക്കുന്നത്..? ”
“എന്ത് തീരുമാനം എന്നോ..? എന്തിനെ കുറിച്ചാണെന്നോ..?
മണ്ണാം കട്ട. എടാ സഞ്ജു നമ്മുടെ കാര്യത്തെ കുറിച്ചാണ് ഞാൻ നിന്നോട് ചോദിക്കുന്നത്. നിനക്ക് അത് ഇനിയും മനസ്സിലായില്ലേ..?”
“അതിനെ കുറിച്ചാണ് ജൂലി ഞാനും ആലോചിക്കുന്നത്..?
“ആ. നീ ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നോ.
ഇനിയും നീ ഒരു തീരുമാനം എടുത്തില്ലെങ്കിൽ പിന്നെ ഞാൻ നിന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞു മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല. പറഞ്ഞേക്കാം.”
“പിന്നെ! മോങ്ങാൻ പോണ്. നീ പോയാൽ എനിക്ക് വേറെ നൂറ് പെണ്ണിനെ കിട്ടും. .!!”
“ആണോ കിട്ടുമോ..? നിനക്ക് എന്നെ പോലെ ഉള്ള വേറെ നൂറ് പെണ്ണിനെ കിട്ടുമോ..?”
“കിട്ടും. എനിക്ക് നൂറ് പെണ്ണിനെ കിട്ടും. പക്ഷെ..”
“ഉം. എന്തേ ഒരു പക്ഷെ…? നീയല്ലേ പറഞ്ഞത് നിനക്ക് വേറെ നൂറ് പെണ്ണിനെ കിട്ടും എന്ന് . പിന്നെ എന്തിനാ ഒരു പക്ഷെ.!?”
” അതൊക്കെ ശരിയാ. നീ പോയാലും എനിക്ക് വേറെ നൂറെണ്ണത്തിനെയൊക്കെ കിട്ടും .പക്ഷെ!….. നിന്നെപ്പോലെ ഒന്നിനെ കിട്ടാൻ ആണ് പാട്. ”
“ആണല്ലോ.?: നിന്റെ കാര്യത്തിൽ എനിക്കും അങ്ങനെ തന്നെയാ. എനിക്കും വേറെ ഒരുപാട് ചെക്കന്മാരെ കിട്ടും. പക്ഷെ! നിന്നെപ്പോലെ എന്നെ മനസ്സിലാക്കുന്ന ഒരാളെ കിട്ടാൻ എനിക്കും പാടാ. . അപ്പോൾ പിന്നെ അത് വിട്. ഇപ്പോൾ നീ ഇത് പറ സഞ്ജു. നീ എന്റെ കാര്യം നിന്റെ വീട്ടിൽ പറഞ്ഞോ..?”
“നല്ല കാര്യം ആയി. അച്ഛാ ഞാൻ ഒരു പെണ്ണിനെ പ്രേമിക്കുന്നു. എനിക്ക് അവളെ വിവാഹം കഴിക്കണം എന്ന് പറഞ്ഞാൽ അന്ന് തന്നെ എന്റെ അച്ഛൻ എന്നെ വീട്ടിൽ നിന്നും അടിച്ച് ഒടിക്കും. അതിരിക്കട്ടെ എന്നെക്കുറിച്ച് നീ നിന്റെ വീട്ടിൽ പറഞ്ഞോ..? ”
” അതും അതുപോലെ തന്നെയാ . നിന്നെക്കുറിച്ച് എന്റെ മമ്മയോട് പറഞ്ഞാൽ!! നീ നേരത്തെ പറഞ്ഞത് തന്നെയാ എന്റെ മമ്മയും ചെയ്യുക. അതുമാത്രമല്ല നിന്നെപ്പോലൊരു പഴങ്കഞ്ഞിയെയാണ് ഞാൻ പ്രേമിക്കുന്നത് എന്നു പറഞ്ഞാൽ. എന്റെ മമ്മ എന്നെ തല്ലിക്കൊല്ലും. എന്റെ മമ്മ ഇത്തിരി മോഡേൺ ആണ്. ”
” അതുപോലെതന്നെയാണ് എന്റെ വീട്ടിലും . ഫാഷൻ പരേഡിന് എന്ന പോലെ ഡ്രസ്സ് ഒക്കെ ഇട്ട് നടക്കുന്ന പെണ്ണിനെ ആണോടാ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്നത് . എന്ന് പറഞ്ഞു എന്റെ വീട്ടിലും നമ്മളെ അച്ഛൻ കയറ്റില്ല. മാത്രമല്ല എന്നെയും നിന്നെയും ഒരുപോലെ അച്ഛൻ തല്ലിക്കൊല്ലും. ”
“എന്നാൽ നമുക്ക് ആരും വേണ്ട. നമുക്ക് നമ്മൾ മാത്രം മതി. നമുക്ക് എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിച്ചാലോ സഞ്ജു..?”
“നീ എന്താ ഈ പറയുന്നത് ജൂലി..? അതൊക്കെ പറയാൻ എളുപ്പമാ. പക്ഷെ ജീവിച്ചു തുടങ്ങുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്. ചിലപ്പോൾ നമ്മൾ രണ്ടും രണ്ടു വഴിക്കാവും.. ”
” പിന്നെ എന്താ ചെയ്യുക സഞ്ജു.. എന്തായാലും എത്രയും പെട്ടന്ന് നീ
എന്തെങ്കിലും ഒരു തീരുമാനം എടുക്കണം. എനിക്ക് ഇനിയും ഇങ്ങനെ കാത്തിരിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ എനിക്ക് വയസ്സ് പത്ത് ഇരുപത്തിരണ്ട് ആയി. ”
