പ്രണയ സാഫല്യം – 1 23

 

 

“ഇല്ല അച്ഛാ. കോളേജ് ഹോസ്റ്റൽ ഒന്നും കിട്ടില്ല.?”

 

 

“കിട്ടില്ലേ..? അതെന്താ..?” സഞ്ജുവിന്റെ അച്ഛൻ വളരെ ഗൗരവത്തിൽ ചോദിച്ചു.

 

 

“അത്. എല്ലാവരും ഒരുമിച്ചു അല്ല ഉള്ളത്. പലരും പല സ്ഥലത്ത് ആണ്. അതുകൊണ്ട് കോളേജ് ഹോസ്റ്റൽ കിട്ടില്ല. പിന്നെ ..അവിടെ പി ജി കിട്ടും. ”

 

 

” പി ജിയോ.? എന്ന് വെച്ചാൽ പെയിങ് ഗസ്റ്റ് ആയിട്ടോ..? ”

 

 

 

“ആ അതേ അച്ഛാ. അവിടെ എന്റെ ഒരു ഫ്രണ്ടിന്റെ ബന്ധു വീട് ഉണ്ട്. അവിടെ താമസിക്കാം എന്ന് അവൻ എനിക്ക് ഉറപ്പ് തന്നു.. അവൻ ആ വീട്ടിൽ പറഞ്ഞോളും. പക്ഷെ.!!”

 

സഞ്ജു അങ്ങനെ പറഞ്ഞു നിർത്തി.

 

“ഉം. പിന്നെ എന്താ ഒരു പക്ഷെ.?” സഞ്ജുവിന്റെ അച്ഛൻ ചോദിച്ചു.

 

” അത് അവന്റെ ഒരു കസിൻ സിസ്റ്റർ ഉണ്ട്. അവൾക്ക് ഇവിടെയാണ്‌ ഇന്റേണൽ ഷിപ്പ്. അതുകൊണ്ട് അവളെ ഇവിടെ നമ്മുടെ ഈ വീട്ടിൽ താമസിപ്പിക്കാൻ പറ്റുമോ എന്ന് അവൻ ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. ”

 

“അത് ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളൂ. അപ്പോൾ എങ്ങനെയാ ഒരു പെണ്ണിനെ ഇവിടെ താമസിപ്പിക്കുന്നത്. അവൾക്ക് വേറെ ഏതെങ്കിലും ഹോസ്റ്റലിൽ റൂം ഏർപ്പാട് ചെയ്യാം എന്ന് പറഞ്ഞേക്ക്.”

 

 

 

“അതൊക്കെ ഞാൻ പറഞ്ഞതാ. അച്ഛാ. പക്ഷെ അവർക്ക് അതൊന്നും ഒരു പ്രശ്നവും ഇല്ല. മാത്രമല്ല. ഇവിടെ ആകുമ്പോൾ അവളുടെ എന്തിലും ഏതിലും അച്ഛന്റെ ഒരു ശ്രദ്ധയും സംരക്ഷണവും ഉണ്ടാകും. . അതാ അവൻ പറഞ്ഞത്. ”

 

“എന്നാലും. അത് എങ്ങനെയാ..? അതൊക്കെ മോശം അല്ലേ. നാട്ടുകാർ എന്ത് പറയും..? ”

 

 

“നാട്ടുകാർ എന്ത് പറയും എന്ന് നോക്കിയാൽ എനിക്കും അവിടെ റൂം കിട്ടില്ല. പ്ലീസ് അച്ഛാ ഒന്ന് സമ്മതിക്ക്. ആരെങ്കിലും ചോദിച്ചാൽ അച്ഛന്റെ ഏതെങ്കിലും കൂട്ടുകാരന്റെ മകൾ ആണെന്ന് പറഞ്ഞാൽ മതി. ”

 

 

 

“ആ!! എന്നാ ശരി. നീ അവരോട് എന്നെ ഒന്ന് വിളിക്കാൻ പറ. ഞാൻ അവരുമായി ഒന്ന് സംസാരിച്ചു നോക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.”

 

“അങ്ങനെ പറയല്ലേ അച്ഛാ. അച്ഛൻ സമ്മതിക്കും എന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്തു പോയി. അതു മാത്രമല്ല. ബാംഗ്ലൂർ പോലെ ഒരു സ്ഥലത്തു അവൻ പറഞ്ഞത് കൊണ്ടാ എനിക്ക് നല്ലൊരു താമസ സ്ഥലം കിട്ടിയത്. അപ്പോൾ പിന്നെ !. സംസാരിക്കണം നോക്കണം എന്നൊക്കെ പറഞ്ഞാൽ . അവന് എന്നിൽ ഉള്ള വിശ്വാസം പോകും. എന്റെ റൂമും ”

 

 

 

“ആ ശരി. ശരി. ഒരു പെൺകുട്ടിയുടെ പഠിപ്പിന്റെ, ഭാവിയുടെ കാര്യം അല്ലേ. വന്നു താമസിച്ചോളാൻ പറ.

എന്ന് കരുതി അവളുടെ ഫ്രണ്ട്സും മറ്റും ആണെന്ന് പറഞ്ഞിട്ട് ഒരുത്തനും ഇവിടെ കയറാൻ പാടില്ല. അങ്ങനെ വല്ലതും ഉണ്ടായാൽ എല്ലാത്തിനെയും ഞാൻ ചവിട്ടി പുറത്താക്കും. ”

 

“ഇല്ല അച്ഛാ അവൾ ഒരു പാവം ആണ്. അച്ഛന് അവളെ ഇഷ്ട്ടം ആകും. ” സഞ്ജു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അച്ഛന് അവളെ ഇഷ്ട്ടം ആകും പോലും. എന്നിട്ട് അച്ഛൻ അവളെ കെട്ടാൻ പോകുവല്ലേ..? ശരി എന്താ അവളുടെ പേര്. ”

 

“ജൂലി. ”

 

 

അതേ സമയം ജൂലി അവളുടെ മമ്മയുടെ കൂടെ രാത്രിയിൽ.. ജൂലിയുടെ മമ്മ ഒരു തണുത്ത ബിയർ കഴിച്ചുകൊണ്ട്……

 

“എടി ജൂലി നിനക്ക് ബിയർ വേണോ…? വേണമെങ്കിൽ ഫ്രിഡ്ജിൽ ഉണ്ട് എടുത്തു കുടിച്ചോ. ”

 

“എനിക്ക് ബിയർ വേണ്ട മമ്മ..” ജൂലി പറഞ്ഞു.

 

“പിന്നെ. നിനക്ക് എന്താ ബ്രാണ്ടി ആണോ വേണ്ടത്…? അത് സ്റ്റോക്ക് ഇല്ല. നീ വരും എന്ന് വിളിച്ചു പറഞ്ഞത് കൊണ്ടാ ഞാൻ ബിയർ വാങ്ങിയത്. നിനക്ക് വേണമെങ്കിൽ കഴിച്ചോട്ടെ എന്ന് കരുതി. ”

 

 

“എനിക്ക് ബിയറും വേണ്ട ബ്രാണ്ടിയും വേണ്ട. എനിക്ക് മമ്മയോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. മമ്മ ഫിറ്റ് ആകുന്നതിനു മുൻപ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ”

 

“എന്താ ജൂലി!. നീ നിന്റെ മമ്മയെ അങ്ങനെ ആണോ കണ്ടത്…!?. ഒരു ബിയറ് കൊണ്ടൊന്നും നിന്റെ മമ്മ ഫിറ്റ് ആകില്ല. നീ കാര്യം പറ പെണ്ണെ.”

Leave a Reply

Your email address will not be published. Required fields are marked *