“നീ എന്താടി പെണ്ണേ പറയുന്നത്. ഞാൻ എന്ത് ചെയ്തിട്ടാ നീ ഇങ്ങനെ പറയുന്നത്..? ”
“എന്ത് ചെയ്തെന്നോ..? മമ്മക്ക് ഒന്നും ഓർമ്മ ഇല്ല അല്ലേ. ? മുൻപ് ഒരിക്കൽ എന്റെ ഒരു ഫ്രണ്ട് ഇവിടെ രണ്ട് ദിവസം താമസിക്കാൻ എന്നോടൊപ്പം വന്നിട്ട് എന്റെ മമ്മ എന്താ ചെയ്തത്..? എന്താ അവൾക്ക് കുടിക്കാൻ കൊടുത്തത്..? അത് ഓർമ്മയുണ്ടോ മമ്മയ്ക്ക്..?” .”
“അത് ആ പെണ്ണ്! ഞാൻ കുടിക്കാൻ എടുത്തു വെച്ച വോഡ്ക എടുത്ത് കുടിച്ചിട്ടല്ലേ..? അതിന് ഞാൻ എന്ത് പിഴച്ചു.?”
“ശരി. അത് ഞാൻ സമ്മതിച്ചു. അവൾ മമ്മയുടെ വോഡ്ക്ക ആണെന്ന് അറിയാതെ എടുത്തു കുടിച്ചുപോയി.. അതിന്റെ പിറ്റേന്നോ..? അന്ന് എന്താ സംഭവിച്ചത് എന്ന് കൂടെ മമ്മ ഒന്ന് ഓർത്ത് നോക്കിയേ..’?” എന്നും പറഞ്ഞു ജൂലി അവളുടെ മമ്മയെ തുറിച്ചു നോക്കി.
” നീ എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട.
അതും അവൾ കാരണം അല്ലേ..?. അവൾക്ക് കുടിക്കാൻ അവൾ തലേദിവസം കുടിച്ച വെള്ളം തന്നെ വേണം എന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ അവൾക്ക് വോഡ്ക എടുത്തു കൊടുത്തു. അവൾ അത് മട മടാ എന്ന് എടുത്തു കുടിച്ചതിനും ഞാൻ ആണോ കുറ്റക്കാരി. കുട്ടികളുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കാൻ പാടില്ല . എന്നാ പറയാറ്. ”
അങ്ങനെ പറഞ്ഞിട്ട് ജൂലിയുടെ മമ്മ ചിരിച്ചു.
“അയ്യെടാ ! അവൾ അങ്ങനെ ഒരു ആഗ്രഹം ചോദിക്കാനും മമ്മ എടുത്തു കൊടുക്കാനും. രണ്ടും നല്ല കക്ഷികൾ തന്നെ. എന്നിട്ടോ!. അതും കുടിച്ചേച്ചു ഞാൻ അറിയാതെ രണ്ടും കൂടെ രാത്രിയിൽ കറങ്ങാനും പോയി. എന്നിട്ട് എന്തൊക്കെയോ ഒപ്പിച്ചേച്ചു വന്നിട്ട് ഇവിടെ വന്നു വാളും വെച്ച്…….എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട.. ”
ജൂലി ദേഷ്യത്തിൽ എന്ന പോലെ പറഞ്ഞു.
“വേണ്ട. നീ ഒന്നും പറയേണ്ട. ഇനി നിന്റെ കസിന്റെ ഫ്രണ്ടോ… ഫ്രണ്ടിന്റെ കസിനോ.. ആരും ഇങ്ങോട്ട് എന്റെ കൂടെ താമസിക്കാൻ വരേണ്ട. വന്നിട്ട്! ഞാൻ അവരെ ചീത്തയാക്കി എന്ന് പറഞ്ഞു നിനക്ക് എന്നോട് വഴക്ക് കൂടാൻ അല്ലേ..? ”
“അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. അവർക്ക് ഉറപ്പ് കൊടുത്തിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. മമ്മയെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് പറഞ്ഞു. ”
“എന്നോട് ചോദിക്കാതെ നിന്നോട് ഉറപ്പ് കൊടുക്കാൻ ആര് പറഞ്ഞു..?”
“അത് എന്റെ മമ്മ. ഞാൻ പറഞ്ഞാൽ സമ്മതിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവർക്ക് വാക്ക് കൊടുത്തു.
പക്ഷെ പണ്ടത്തെ പോലെ
ഒന്നും ഉണ്ടാക്കിയേക്കരുത്. എന്നെ മാനം കെടുത്തരുത്. ”
“ഓഹ് ശരി ശരി ആര് വേണേലും വന്ന് താമസിച്ചോട്ടെ.. ഏതായാലും നിന്റെ ആ ചേട്ടനെ ഞാൻ ചീത്തയാക്കാൻ ഒന്നും പോകുന്നില്ല. അല്ല!! എന്താ ആ പയ്യന്റെ പേര്..?”
“സഞ്ജു”
ജൂലി പറഞ്ഞു.
സഞ്ജു അല്ലേ.. ഇങ്ങോട്ട് വാടാ സഞ്ജു കുട്ടാ. നിന്റെ പണി ഞാൻ തീർത്തു തരാം.. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ജൂലിയുടെ മമ്മ ചിരിച്ചു.
തുടരും.
തുടരണോ…?
ഏകൻ.
ഇത് കഥയുടെ തുടക്കം മാത്രം. കഥ ഇനി വരാൻ ഇരിക്കുന്നതേ ഉള്ളൂ.
ഏത് കഥ എഴുതിയാലും . അത് ഒരു ആയിരം പേര് വായിക്കണം. അതിൽ ഒരു നൂറ് പേരെങ്കിലും ലൈക്ക് ചെയ്യണം. അതിൽനിന്ന് ഒരു പത്തു പേരെങ്കിലും അഭിപ്രായം പറയണം. അതാണ് എന്റെ ആഗ്രഹം. പക്ഷെ അഭിപ്രായം മാത്രം വളരെ കുറവ് മാത്രമേ കാണുന്നുള്ളൂ. അതിൽ ശരിക്കും വിഷമം ഉണ്ട് എന്നാലും………………….. സമയം കിട്ടുമ്പോൾ ബാക്കി എല്ലാം എഴുതാട്ടോ..
