ഒരു തേപ്പ് കഥ – 4
Oru Theppu Kadha | Author : Chullan Chekkan
[ Previous Part ] [ www.kambi.pw ]
“let’s breakup ” അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു…
ഞാൻ അവൾ പറഞ്ഞത് കേട്ട് തളർന്നു പോയി…
“ഐഷാ…….” ഞാൻ വിളിക്കുമ്പോളേക്കും അവൾ അത് വഴി വന്ന ഓട്ടോയിൽ കയറിയിരുന്നു… അവൾ തിരിഞ്ഞുപോലും നോക്കാതെ പോയി… എനിക്ക് എന്റെ കൈകലുകൾ തളരുന്നത് പോലെ തോന്നി…ഞാൻ അവിടെ തളർന്നു വീണു…
മുഖത്ത് വെള്ളം വീണപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്… നോക്കുമ്പോൾ ചുറ്റും കുറെ പേര് കൂടിയിട്ടുണ്ട്… ആരെയൊക്കെയോ തള്ളി മാറ്റി വിവേക് എന്റെ അടുത്തേക്ക് വന്നു… എന്റെ ഉള്ളിലെ വിഷമം കൊണ്ട് ഞാൻ അവനെ കെട്ടിപിടിച്ചു അങ്ങ് കരഞ്ഞു…
“എന്താടാ എന്ത് പറ്റി ” അവൻ വേവലാതിയോടെ ചോദിച്ചു…
“എടാ എന്ന് പറഞ്ഞു അവനെ ഞാൻ ഒന്ന് കൂടെ മുറുക്കി കെട്ടിപിടിച്ചു ” അവൻ എന്നെ പിടിച്ചു വണ്ടിയിൽ കയറ്റി…കൊണ്ട് പോയത് നേരെ വീട്ടിലേക്ക് ആണ്… വീട്ടിൽ വണ്ടി ചെന്നപ്പോൾ തന്നെ ആഫി ഇറങ്ങി വന്നു… താഴെ വീണു എന്റെ ദേഹത്ത് എല്ലാം മണ്ണായത് കണ്ട് അവൾ ഉമ്മിയെ വിളിച്ചു… ഉമ്മി ഇറങ്ങി വന്നു എന്നെ കണ്ടപ്പോൾ തന്നെ മുഖം വല്ലാതെ ആയി…അവർ മൂന്നും കൂടെ എന്നെ വീട്ടിനകത്തേക്ക് കയറ്റി അവിടെ ഇരുത്തി…
“എന്താടാ മോനെ എന്താ പറ്റിയെ ” ഉമ്മി എന്നോട് ചോദിച്ചു… ഞാൻ ഒന്നും പറയാതെ ആയപ്പോൾ ഉമ്മി വിവേകിനെ നോക്കി..
“ഇവൻ ഒന്നും പറയുന്നില്ല ഉമ്മ… ഞാൻ ആണേ അപ്പോൾ അവിടെ ഇല്ലായിരുന്നു…” വിവേക് പറഞ്ഞു…
“ഉമ്മ എനിക്ക് ഒന്ന് ഉറങ്ങണം..” ഞാൻ എന്റെ അവസ്ഥാ അവരോട് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…പക്ഷെ അവർ അവിടെ തന്നെ ഇരുന്നു… ഞാൻ പതിയെ കണ്ണുകൾ അടച്ചു കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഒന്നുകൂടെ ആലോചിച്ചു… വിഷമം മാറാൻ ആയി എനിക്ക് ഒന്ന് കരയണം എന്ന് ഉണ്ടായിരുന്നു… പക്ഷെ ഇവർ കൂടെ ഇരിക്കുന്നത് കൊണ്ട് കരയാൻ പറ്റില്ല… വേദന സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ ചാടി എഴുനേറ്റ് നേരെ ബാത്‌റൂമിലേക്ക് കയറി… ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്ന് അങ്ങ്
കരഞ്ഞു… വേദന കൂറേച്ചേ അടങ്ങികൊണ്ട് ഇരുന്നു… ഒരുപാട് നേരം അങ്ങനെ നിന്നു…ഞാൻ നനഞ്ഞ ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്ത് പുറത്തിറങ്ങി… ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ കണ്ണുകൾ എല്ലാം ചുവന്നിരിക്കുകയായിരുന്നു… ഞാൻ ബെഡിലേക്ക് വന്നു ഇരുന്നു… “ഉമ്മ ഒന്ന് പുറത്തേക്ക് നിക്കുമോ. ഞാൻ ഇവനോട് ഒരു കാര്യം ചോദിച്ചോട്ടെ ” അവൻ എന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കിയിട്ട് ഉമ്മിടെ അടുത്ത് പറഞ്ഞു… ഉമ്മി ആഫിയെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി… “ടാ ഐഷ എന്താ പറഞ്ഞെ ” അവൻ ദേഷ്യത്തോടെ എന്നോട് ചോദിച്ചു…അവനോട് ഇപ്പോൾ കാര്യം പറഞ്ഞാൽ അവൻ എന്ത് ചെയ്യും എന്ന് എനിക്ക് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഞാൻ അവനോട് പറഞ്ഞില്ല ” “ടാ അവൾ ഒന്നും പറഞ്ഞില്ല ” ഞാൻ ഒന്ന് അഭിനയിച്ചു നോക്കി… പക്ഷെ അത് ഏറ്റില്ല… “ടാ എന്നോട് പോലും പറയാൻ പറ്റാത്ത കാര്യം ഉണ്ട് അല്ലെ നിനക്ക്… ശെരി.. ഞാൻ പോകുവാ.. നീ എന്താണ് എന്ന് വെച്ച് കാണിക്ക് ” അവൻ പറഞ്ഞിട്ട് എഴുനേറ്റു… “ആഹ് നീയും പോ… ആരും എന്ന് മനസിലാക്കേണ്ട… എല്ലാരുംകൂടെ ചേർന്ന് സ്നേഹിക്കുന്നു എന്ന് പറഞ്ഞു എന്നെ എന്നെ വട്ടം കളിപ്പിക്കുവാ…” ഞാൻ നല്ല ഉച്ചത്തിൽ ആണ് അത് പറഞ്ഞത്… “ടാ നീ എന്താ പറഞ്ഞെ ” അവൻ എന്റെ കുത്തിന് പിടിച്ചു ചോദിച്ചു.. “അതേടാ അവൾ പോയി… ഇത്രയും കാലം എന്റെ ജീവനായി കൂടെ നടന്നിട്ട് അവൾ പോയി ” അതും പറഞ്ഞത് അവനെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു… “എടാ പോട്ടെ.. പോയത് പോയി.. പോയത് നന്നായി എന്ന് വിചാരിച്ചാൽ മതി ” അവൻ പറഞ്ഞു…. “നീ എന്താടാ ഉദ്ദേശിക്കുന്നെ ”ഞാൻ കരച്ചിൽ നിർത്തി കണ്ണൊക്കെ തുടച് അവന്റെ മുഖത്തേക്ക് നോക്കി… “എടാ ഒന്നുമില്ല… ഞാൻ പറഞ്ഞത് അവൾ പോയാൽ വേറെ നല്ല ഒരാൾ കിട്ടും എന്ന് ആണ് ” അവൻ കള്ളം പറയുവാണെന്ന് അവന്റെ മുഖത്തിൽ നിന്ന് എനിക്ക് മനസിലായി… “ടാ സത്യം പറയടാ…” ഞാൻ എന്റെ രണ്ട് കൈകൊണ്ടും അവന്റെ ഷർട്ടിൽ കയറി പിടിച്ചു… “എടാ… അത്.. ഞാൻ അറിഞ്ഞ ഒരു കാര്യം ആണ്.. അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഒന്നും എനിക്ക് അറിയില്ല ” അവൻ പറഞ്ഞു… “വിവേകേ നീ കാര്യം പറ ”ഞാൻ ചോദിച്ചു… “എടാ… ഐഷായുമായി ആദിൽ കുറച്ചു നാൾ ആയി ഫോൺ വിളിയും സംസാരവും ഒക്കെ ഉണ്ട്… അത് മാത്രവും അല്ല.. അവൻ പുറകെ നടന്നിരുന്ന കൊച്ച്.. ഐഷ ആയിരുന്നു…” വിവേക് പറഞ്ഞു നിർത്തി…
