കേട്ട് ഇവിടെ ഇറക്കരുത്… ഇത് എന്താ ” മാഡം എന്റെ
ഫോണിൽ ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു… “ഇനി നി ഇവൻ ബലം പ്രോയോഗിച്ച് എടുത്തതാണെന്ന് പറഞ്ഞാലും നടക്കില്ല… കാരണം നിന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം നി സന്ദോഷമായി എടുത്തതാണെന്ന് ” അത് കേട്ടപ്പോൾ അവൾ ആകെ വല്ലാതെ ആയി… മുഖം ഒക്കെ വിളറി വെളുത്തു… “അടിച്ചു നിന്റെ കരണം പൊട്ടിക്കേണ്ടതാണ്… പക്ഷെ സ്ത്രികളെ ഉപദ്രവിക്കുന്നത് കുറ്റകരമായി പോയി… ഇനി നി സത്യം പറ ”മാഡം ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്… അവൾ ആദിലിനെ ഒന്ന് നോക്കി… എന്നിട്ട് എന്നെയും നോക്കി… അവളുടെ നോട്ടം കണ്ടപ്പോഴേ ഞാൻ നോട്ടം മാറ്റി… “നി പറയുന്നുണ്ടോ അതോ ആളെ വിളിക്കണോ….”മാഡം അവളോട് ചോദിച്ചു അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല… “സുഷമേ… ഒന്ന് ഇങ് വന്നേ ” ഒരു ലേഡി കോൺസ്ട്രബിൾ അകത്തേക്ക് വന്നു “ഇനിയും നി ഒന്നും മിണ്ടിയില്ലേൽ വാക്കി കാര്യം സുഷമ നോക്കിക്കോളും ” എന്ന് പറഞ്ഞു ഗാഥാ മാഡം കസേരയിലേക്ക് ചാരി കൈ കെട്ടി ഇരുന്നു… “വേണ്ട മാഡം ഞാൻ പറയാം ” ഐഷ പേടിച്ചു പറഞ്ഞു… “എന്നാ സമയം കളയാതെ വേഗം പറഞ്ഞോളൂ ” “മാഡം രണ്ട് വർഷം മുൻപ് ഇഷ്ടമാണെന്ന് പറഞ്ഞു ഈ ഇക്ക എന്റെ പിറകെ കൂടി… (ആദിലിനെ നോക്കി അവൾ പറഞ്ഞു ) കുറെ ഞാൻ പറഞ്ഞു ഒഴിവാക്കിയതാ പക്ഷെ പോയില്ല പിന്നെയും പിന്നെയും പുറകെ വന്നു… പക്ഷെ എനിക്ക് എപ്പോഴോ ഈ ഇക്കയെ ഇഷ്ടമായി… അങ്ങനെ ഞാനും തിരിച്ചു ഇഷ്ടമെന്ന് പറഞ്ഞു… അങ്ങനെ ദിവസങ്ങൾ കടന്ന് പോയി… എനിക്ക് ഇവരുടെ കോളേജിൽ അഡ്മിഷൻ എടുത്തു… ഫസ്റ്റ് ഡേ തന്നെ റാഗിംഗിൽ കുടുങ്ങി… പക്ഷെ അന്ന് അജാസ് ഇക്ക എന്നെ രക്ഷിച്ചു… പക്ഷെ ആദിലിക്കാക്ക് അത് ഇഷ്ടപ്പെട്ടില്ല..അത് എനിക്ക് മനസിലായി… അന്ന് വൈകിട്ട് അജാസ് ഇക്ക സംസാരിക്കാൻ വന്നപ്പോൾ ഞാൻ അധികം സംസാരിക്കാതെ ബസ് കയറി പോയി… അന്ന് രാത്രി ആദിലിക്ക വിളിച്ചിട്ട് എന്നോട് ഒരു കാര്യം പറഞ്ഞു…’അജാസിക്കയെ പറ്റിക്കാൻ വേണ്ടി ഇഷ്ടമാണെന്ന് പറയാൻ ‘ ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞു അത്കൊണ്ട് അടുത്ത ദിവസം ആദിൽ ഇക്ക കോളേജിൽ വന്നില്ല… അന്ന് ഞാൻ അജാസ് ഇക്ക കാണാത്ത രീതിയിലാണ് നടന്നത്…അന്ന് വരാത്തത് കൊണ്ട് ഞാൻ ആദിൽ ഇക്ക പറഞ്ഞ കാര്യം സമ്മതിച്ചു…എനിക്ക് അവരോട് സംസാരിക്കാൻ വേണ്ടി ഒരു പ്രശ്നം ഉണ്ടാകണം എന്ന് പറഞ്ഞു ആദിൽ ഇക്ക അന്ന് റൂം മാറി…അന്ന് വൈകിട്ട് ഈ വിവേക് ഏട്ടന്ന് വിളിച്ചിട്ട് എന്നോട് ഈ അജാസ് ഇക്കാക്ക് എന്നോട് ഉള്ള സ്നേഹം പറഞ്ഞു തന്നു.. അപ്പൊ ഞാനും കരുതി ഒന്ന് നോക്കാമെന്നു… പക്ഷെ അടുത്ത ദിവസം അടി ഉണ്ടാകും എന്ന് ഞാൻ
പ്രേധിക്ഷിച്ചില്ല.. അന്ന് ആദിൽ ഇക്ക ആണ് എന്നോട് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞത്.. അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞു…അന്ന് തൊട്ട് എന്നും ഹോസ്പിറ്റലിൽ പോകും… അങ്ങനെ വിശ്വാസം പിടിച്ചെടുത്തു… അങ്ങനെ ഇരിക്കെ ഒരു ദിവസം ആദിൽ ഇക്ക കുറച്ചു പൈസ ചോദിച്ചു… എന്റെ കയ്യിൽ ഇല്ലായിരുന്നു… അപ്പോഴാണ് ആദിലിക്ക ഒരു ബുദ്ധി പറഞ്ഞു തന്നത്… ഹോസ്പിറ്റലിൽ ആണെന്നും അവൾക്ക് വേണ്ടി കുറച്ച് പൈസ വേണം എന്നും പറയാൻ പറഞ്ഞു…
എന്നിട്ട് വേറൊരു നമ്പർ തന്നിട്ട് ജോബിൻ എന്ന് പറഞ്ഞ് സേവ് ചെയ്യാൻ പറഞ്ഞു.. അന്ന് ഞാൻ ആദിൽ ഇക്കാടെ വീട്ടിൽ ചെന്നു… ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്.. ആദിൽ ഇക്ക വിളിച്ചത്… മറ്റേ നമ്പറിൽ നിന്ന് വിളിച്ചത്… എന്നിട്ട് പ്ലാൻ ചെയ്ത പോലെ വിളിച്ചു കൂട്ടുകാരിക്ക് ആക്സിഡന്റ് പറ്റിയെന്നും ക്യാഷ് വേണം എന്നും പറഞ്ഞു.. ഞാൻ തലകറങ്ങി വീഴുന്ന പോലെ അഭിനയിച്ചു.. അജാസിക്ക് അത് സത്യമെന്ന് കരുതി വിശ്വസിച്ചു… അന്ന് പൈസ തന്നു.. അതിനുശേഷം എനിക്കും ഒരു വിശ്വാസം വന്നു എന്ത് ചോദിച്ചാലും തരും എന്ന്.. ആദിൽ ഇക്ക എന്നോട് അജാസിക്കയുമായി ഉള്ള ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞു… എനിക്ക് അവസാനിപ്പിക്കാൻ തോന്നിയില്ല ഞാൻ അത് കണ്ടിന്യൂ ചെയ്തു പോയി ആദിൽ ഇക്കാക്ക് അതിൽ നീരസം ഉണ്ടായിരുന്നു…. ഞാൻ ചോദിച്ചത് എല്ലാം അജാസ് ഇക്കാ എനിക്ക് വാങ്ങി തന്നു…. പക്ഷേ ഇവർ വീണ്ടും ഒന്നിച്ചപ്പോൾ എനിക്ക് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങൾ വന്നുതുടങ്ങി… രണ്ടു പേരോട് പറഞ്ഞപ്പോഴും അവർ രണ്ടുപേരും അത് കാര്യമായി എടുത്തില്ല… ഞാനത് കണ്ടില്ല എന്ന് നടിച്ചു എങ്കിലും എനിക്കത് കഴിയുന്നുണ്ടായിരുന്നില്ല… അങ്ങനെ ക്ലാസ് അവസാനമായപ്പോൾ ഞാന് അജാസിക്കയോട് ബ്രേക്ക് ആകാമെന്ന് പറഞ്ഞു… അങ്ങനെ ഞാൻ ട്രെയിൻ കയറി വീട്ടിലേക്ക് വരുമ്പോൾ ഇവർ എന്റെ കൂടെ ഉണ്ടായിരുന്ന എന്നാ കാര്യം എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു മാഡം” അവൾ പറഞ്ഞു നിർത്തിയതും രണ്ട് കാര്യങ്ങൾ സംഭവിച്ചു… ഒന്ന് ഐഷയുടെ കവിളിൽ ഗാഥാ മാഡത്തിന്റെ കൈ പതിഞ്ഞു… കൂടെ ഇത് കേട്ടിരുന്ന ഞാൻ ചാടി എഴുനേറ്റ് ആദിലിനെ ചവിട്ടി തെറിപ്പിച്ചു… ഞാൻ വീണ്ടും അവന്റെ അടുത്തേക്ക് ഓടി അടുത്തെങ്കിലും എനിക്ക് അവനെ ചവിട്ടാൻ പറ്റിയില്ല എവിടുന്നോ വന്ന പോലീസുകാർ എന്നെ പിടിച്ചു മാറ്റി നിർത്തി… “നിയൊക്കെ ഒരു പെണ്ണ് ആണോടി… 500,1000 രൂപക്ക് കിടക്ക പങ്കിടാൻ പോകുന്ന വേശികൾക്ക് പോലും ഇതിലും മാന്യത ഉണ്ടല്ലോടി ” ഗാഥാ മാഡം ഐഷയോട് പറഞ്ഞു“ഇവളുടെ വീട്ടിൽ നിന്ന് ആളെ വിളിപ്പിക്ക് പെട്ടന്ന് ” ഗാഥാ മാഡം സുഷമ മാഡത്തിനോട് പറഞ്ഞു.. അവർ ഐഷയുടെ വീട്ടിലെ നമ്പർ വാങ്ങി… പുറത്തേക്ക് പോയി… “അവനെ എടുത്ത് അകത്തിട്ടേരെ ” ഗാഥാ മാഡം ഒരു പോലീസ് കാരനോട് പറഞ്ഞു ”അജാസ് ഇവിടെ ഇരിക്ക് ” ഗാഥാ മാഡം എന്നോട് പറഞ്ഞു ഞാൻ ദേഷ്യം അടക്കി പിടിച്ചു അവിടെ ഇരുന്നു… “അജാസ് ആണ് തീരുമാനം എടുക്കണ്ടത്… ഇവർക്കെതിരി വഞ്ചന കുറ്റത്തിന് കേസ് എടുക്കട്ടെ ” “വേണ്ട മാഡം..എല്ലാരും പെണ്ണിനെ വിശ്വസിക്കരുത് ചതിക്കും എന്ന് പറഞ്ഞപ്പോളും ഞാൻ അത് വിശ്വസിച്ചിരുന്നില്ല… പക്ഷെ ഇതിപ്പോ എന്റെ ജീവിതത്തിലും സംഭവിച്ചു.. അവനെ ഇറക്കി
