ഒരു തേപ്പ് കഥ – 4 4അടിപൊളി  

“എടാ അവനു ഐഷയെ ഇഷ്ടം ആയിരുന്നു.. അത് എനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾക്ക് അവനെ ഇഷ്ടമല്ല എന്ന് ആണല്ലോ എന്നോട് പറഞ്ഞത്..” ഞാൻ ചോദിച്ചു “അത് ശെരിയായിരിക്കും.. എന്തായാലും ഞാൻ നാളെ കൊല്ലത്തേക്ക് പോകുവാ.. എനിക്ക് ഇതിനെ കുറിച്ച് അറിയണം ” വിവേക് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ആണ് പറഞ്ഞത്… “എടാ ഞാനും ഉണ്ട്… എനിക്ക് അതിന്റെ കാര്യം അറിയത്തെ പറ്റില്ല ” ഞാൻ പറഞ്ഞു… അവൻ ഒരുപാട് തവണ വരണ്ട എന്ന് പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിൽ അവനു സമ്മതിക്കേണ്ടി വന്നു….. “എടാ പിന്നെ നീ ഇത് ഉമ്മിയോട്‌ പറയാൻ നിക്കണ്ട… ഉമ്മി ഒരുപാട് ആഗ്രഹിച്ചതാ അവളെ മരുമകൾ ആയി കിട്ടാൻ… ഇനി അത് കിട്ടില്ല എന്ന് ആകുമ്പോൾ വിഷമം ആകും… നീ പറയാൻ നിക്കണ്ട ” ഞാൻ എന്റെ ഉള്ളിലെ വിഷമം ഒതുക്കികൊണ്ട് പറഞ്ഞു… “നീ എത്രനാൾ എന്റെ മുന്നിൽ ഇത് ഒളിച്ചു വെക്കും ” എന്ന് ചോദിച്ചു ഉമ്മി ഡോർ തല്ലിതുറന്ന് അകത്തേക്ക് കയറി വന്നു… രണ്ട് പേരും കരഞ്ഞ ലക്ഷണം ഉണ്ട്… “അത് ഉമ്മി… ഞാൻ ” “ ഒന്നുമില്ല പോട്ടെ അതൊന്നും ഓർക്കേണ്ട.. എല്ലാം കഴിഞ്ഞു..” എന്ന് എന്ന് പറഞ്ഞു ഉമ്മ എന്നെ മാറോടു ചേർത്തു മുടിയിൽ തഴുകിക്കൊണ്ട് ഇരുന്നു… “ഉമ്മ ഞാൻ നാളെ വരാം… നിങ്ങൾ ഒന്ന് അവനോട് സംസാരിക്ക്… വരണ്ടന്ന് പറ ” അവൻ ഉമ്മിയോടും ആഫിയോടും പറഞ്ഞു… “മോനെ… അവനു അവളെ ഇഷ്ടമായിരുന്നു… നിങ്ങൾ പറഞ്ഞത് ഞാൻ പുറത്ത് നിന്ന് കേട്ടു.. ഇനി അഥവാ അവൾ ഇവനെ പറ്റിച്ചതാണേൽ അത് എന്തിന് എന്ന് ഇവൻ അറിയണം ” ഉമ്മി പറഞ്ഞു… അവൻ അത് കേട്ട് അവന്റെ റൂമിലേക്ക് പോയി… ഞാനും ഉമ്മിയും ആഫിയും അവിടെ തന്നെ ഇരുന്നു ഉറങ്ങി… രാത്രി മുഴുവൻ ഞാൻ കരഞ്ഞു… രാവിലെ ഞാൻ ഉണരുമ്പോൾ അടുത്ത് ആഫി ചാരി ഇരുന്നു ഉറങ്ങുന്നുണ്ട്.. പാവം അവൾ ഒരുപാട് കരഞ്ഞെന്ന് തോന്നുന്നു… കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നു.. ഞാൻ അവിടെ നിന്ന് എഴുനേറ്റ് അവളെ കട്ടിലിൽ പിടിച്ചു കിടത്തി… ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.. ഉമ്മി അവിടെ ഫുഡ്‌ ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു… ഞാൻ സോഫയിൽ ഇരുന്നു… ഫുഡ്‌ ഒക്കെ ഉണ്ടാക്കി ഉമ്മി ടേബിളിൽ കൊണ്ട് വെച്ചു… “വാ മോനെ… വന്നു കഴിക്ക് ” ഉമ്മി എന്നെ വിളിച്ചു ഞാൻ അവിടെ പോയി ഇരുന്നു… അപ്പോൾ ഉമ്മിയുടെ ഫോൺ റിങ് ചെയ്തു… ഉമ്മി പോയി എടുത്തു… ‘ആഹ് കൊടുക്കാം ’ ഫോൺ എടുത്ത് ഇങ്ങനെ പറഞ്ഞിട്ട് എന്റെ നേരെ നീട്ടി… ഞാൻ ഫോൺ വാങ്ങി നോക്കി.. വാപ്പി ആണ്…

“ഹലോ വാപ്പി ” വിളിക്കുമ്പോൾ എന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു…

“മോനെ ഒരു വർഷം ആയി നീ എന്നെ ഒന്ന് വിളിച്ചിട്ട് ” വാപ്പി അത് പറയുമ്പോൾ ഞാനും ആലോചിച്ചു… കഴിഞ്ഞ വർഷം വിളിച്ചതാണ്.. പിന്നീട് ഞാൻ അങ്ങോട്ട് വിളിച്ചിട്ടുമില്ല… ഇങ്ങോട്ട് വിളിക്കുമ്പോൾ എടുത്തിട്ടുമില്ല.. എടുക്കാഞ്ഞത് ദേഷ്യം കൊണ്ട് അല്ല… ഞാൻ എന്തേലും പണിയിൽ നിക്കുമ്പോൾ ആയിരിക്കും വിളിക്കുന്നത് അപ്പൊ എടുക്കാൻ പറ്റാറില്ല…. “ഉമ്മ എന്നോട് എല്ലാം പറഞ്ഞു… കഴിഞ്ഞത് കഴിഞ്ഞു… നിന്റെ കോഴ്സ് എല്ലാം കഴിഞ്ഞല്ലോ… നീ ഇങ് കയറി പോര്… കുറച്ചു ദിവസം അവിടുന്ന് മാറി നിക്കുന്നത് നല്ലതാ..”വാപ്പി പറഞ്ഞത് ശെരിയാണെന്ന് ഞാനും വിചാരിച്ചു… “ആഹ് വരാം വാപ്പി… വാപ്പി വിസയും ടികേറ്റും എടുത്തോ ” എന്ന് പറഞ്ഞു ഞാൻ ഫോൺ ഉമ്മിടെ കയ്യിൽ കൊടുത്തു… ഉമ്മി ഫോൺ കട്ട്‌ ചെയ്തിട്ട്… “മോനെ.. ”ഉമ്മി വിളിച്ചു… “വേണ്ട ഉമ്മി… ഉമ്മി പറയാൻ വരുന്നത് എനിക്ക് അറിയാം..കഴിഞ്ഞതൊക്കെ കഴിഞ്ഞു.. ഇനി അതൊന്നും ഓർത്തു നിക്കണ്ട എന്നൊക്കെ അല്ലെ.. അതൊക്കെ ഞാൻ കളഞ്ഞു… പക്ഷെ ഉമ്മി ഇന്നലെ അവനോട് പറഞ്ഞത് പോലെ ഇനി അവൾ എന്നെ ചതിച്ചിട്ടുണ്ടേൽ അത് എന്തിനാണെന്ന് എനിക്ക് അറിയണം .” ഞാൻ പറഞ്ഞു…എന്നിട്ട് ഞാൻ ഭക്ഷണം കഴിച്ചു… എന്നിട്ട് പോകാൻ ആയി ഡ്രസ്സ്‌ എല്ലാം എടുത്ത് വെച്ചു… എന്നിട്ട് വിവേകിനെ വിളിച്ചു… “ടാ എപ്പോഴാ പോകുന്നെ ” ഞാൻ അവനോട് ചോദിച്ചു… “എടാ ആദിലിനെ വിളിച്ചിരുന്നു അപ്പോൾ അവൻ ഇന്ന് കൊല്ലത്തു പോകുന്നുണ്ടെന്ന്.. അവൻ ബൈക്കിൽ ആണ് പോകുന്നെ…” അവൻ പറഞ്ഞു… “അതിനു എന്താ നമ്മളും ബൈക്കിൽ ആണല്ലോ പോകുന്നെ ”ഞാൻ ചോദിച്ചു… “അത് അല്ലടാ… ഐഷയുടെ കൂട്ടുകാരിയെ വിളിച്ചിരുന്നു… ഇന്നലെ നിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ.. അവൾ പറഞ്ഞു ഇന്നലെ തിരിച്ചു വീട്ടിൽ ചെന്നപ്പോൾ മുതൽ അവൾക്ക് എന്തെന്നില്ലാത്ത സന്ദോഷം ആണെന്ന്… പിന്നെ അവളും ഇന്ന് കൊല്ലത്തേക്ക് പോകുകയാണെന്ന്… പക്ഷെ അവൾ ട്രെയിനിൽ ആണ് പോകുന്നത്… അത്കൊണ്ട് നമ്മക്ക് രണ്ട് പേർക്കും ട്രെയിൻ ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട്… ഉച്ചക്ക് 2.20 ന് ആണ്… ” “ആഹ് ശെരിയെടാ ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ആക്കി… ബെഡിലോട്ട് ഇരുന്നു… ആഫി ഇതുവരെ എഴുന്നേറ്റിട്ടില്ല… ഞാൻ അവളെ നോക്കി… നല്ല ഉറക്കം ആണ്… ഞാനും അങ്ങോട്ട് കിടന്നു… ചെറുതായി ഒന്ന് മയങ്ങിപ്പോയി.. എഴുന്നേക്കുമ്പോൾ സമയം 1 മണി ആയി… ഞാൻ ബാത്‌റൂമിൽ പോയി മുഖം ഒന്ന് കഴുകി… ഒന്ന് കുളിച്ചു തിരിചിറങ്ങി… ഡ്രസ്സ്‌ ചെയ്ത് താഴേക്ക് ചെന്നു.. ഫുഡ്‌ കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് വിവേക് വന്നത്… അവനും

Leave a Reply

Your email address will not be published. Required fields are marked *