അവൾ വന്നു ഡോർ തുറന്നു… “ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നത് നീ ആണോ… അപ്പൊ അത് നടക്കില്ലേൽ പറയണ്ട ഉത്തരവാദിത്തം നിനക്ക് ആണ്… അല്ല ഞാൻ ഉമ്മിയോട്
ചോദിച്ചല്ല അറിയണ്ടത് ” ഞാൻ കടുത്ത ശബ്ദത്തോടെ പറഞ്ഞു… “ഇക്ക ഞാൻ ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോളേക്കും ഞാൻ തടഞ്ഞു… “നീ ഒന്നും പറയണ്ട.. ഞാൻ നാളെ തിരിച്ചു പോകും… ഈ കല്യാണത്തിന് ഞാൻ കാണത്തില്ല ” ഉള്ള ദേഷ്യം മുഴുവൻ ഞാൻ അവളോട് തീർത്തു അങ്ങനെ എന്തൊക്കെയോ പറഞ്ഞു… എന്നിട്ട് ഞാൻ നേരെ എന്റെ റൂമിൽ പോയി.. ഡോർ lock ചെയ്തു… ബെഡിൽ കിടന്നു… ‘അന്നേ അങ്ങ് മരിച്ചാൽ മതിയായിരുന്നു’ അങ്ങനെ ഞാൻ ആലോചിച്ചു… *************************************************** സമയം 11 മണിയോടെ അടുത്തായിരുന്നു… ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു…. ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു….കയ്യിലിരുന്ന phone തെറിച്ചു പോയി ഞാൻ പറന്നു പോയി തല ഇടിച്ചു റോഡിലേക്ക് വീണു… തലയിൽ നിന്ന് ചോര ഒഴുകുന്നു… അപ്പോഴേക്കും എന്റെ ബോധം പോയി… ബോധം വരുമ്പോൾ ഞാൻ ഏതോ ഹോസ്പിറ്റലിൽ ആണ്.. കയ്യും കാലും തലയും ഒന്നും അനാക്കാൻ വയ്യ.. എനിക്ക് ബോധം വന്നതറിഞ്ഞു ഒരു സിസ്റ്റർ ഡോക്ടറെ വിളിച്ചു… ഒരു ലേഡി ഡോക്ടർ ഓടി വന്നു… എന്തൊക്കെയോ ചെക്ക് ചെയ്തു… “ഞാൻ ഇത് എവിടെയാ…” ഞാൻ ഡോക്ടറോട് ചോദിച്ചു… “ഇത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണ് ” ആ ഡോക്ടർ എന്നോട് പറഞ്ഞു… “നിങ്ങൾ വന്നിട്ടിപ്പോൾ ഏതാണ്ട് 12 ദിവസം ആയി…കൊണ്ട് വരുമ്പോൾ ഞങ്ങൾ കരുതിയത് മരിക്കും എന്ന് ആണ്… പക്ഷെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ ” അവർ പറഞ്ഞു… “എന്നെ ആരാണ് ഇവിടെ കൊണ്ട് ആക്കിയത് എന്ന് അറിയാമോ ”ഞാൻ ചോദിച്ചു… “ഒരു ഹാഫിസ് അലി സാക്കിർ ഹുസൈൻ.. അദ്ദേഹം ആണ് നിങ്ങളെ ഇവിടെ കൊണ്ട് വന്നത്… പുറത്തിരിപ്പുണ്ട്.. കാണണോ ” അവർ ചോദിച്ചു… “ഒന്ന് കണ്ടാൽ കൊള്ളായിരുന്നു ”ഞാൻ പറഞ്ഞു… ഡോക്ടർ ആ സിസ്റ്ററോട് പറഞ്ഞു ആളെ വിളിപ്പിച്ചു… ആൾ അകത്തേക്ക് വന്നു… അയാൾ എന്നെ കണ്ടപ്പോളെ നോക്കി ചിരിച്ചു.. ഞാനും ചെറുതായിട്ട് ചിരിച്ചു.. “ഇയ്യാൾക്ക് എന്തോ സംസാരിക്കണമെന്ന്.. പിന്നെ താൻ അധികം സംസാരിക്കണ്ട ” എന്നെ നോക്കി പറഞ്ഞിട്ട് അവർ പുറത്തേക്ക് പോയി… “എന്താണ് ” അയാൾ എന്നോട് ചോദിച്ചു… “എന്റെ ഉമ്മിയെ ഒന്ന് വിളിച്ചു പറയണം ” എന്ന് പറഞ്ഞു… അയാൾ phone എടുത്തു number ഞാൻ പറഞ്ഞു കൊടുത്തു… അയാൾ പുറത്തേക്ക് പോയി… കുറച്ചു കഴിഞ്ഞു അകത്തേക്ക് കയറി വന്നു… “അവർ കേട്ട ഉടനെ ഇറങ്ങിയിട്ടുണ്ട്… ഇന്ന് തന്നെ ഇങ് എത്തും… പിന്നെ ഇത് ഉമ്മാടെ number എന്നല്ലേ പറഞ്ഞത്.. ഇത്
ഒരു ആൺ ആണ് എടുത്തത്…” എന്ന് പറഞ്ഞു അയാൾ അവിടെ ഇരുന്നു… “വേറെ എന്തെങ്കിലും വേണോ ” അയാൾ ചോദിച്ചു… “വേണ്ട ” ഞാൻ പറഞ്ഞു… അയാൾ പുറത്തേക്ക് പോയി.. ആ ഡോക്ടർ തിരിച്ചു വന്നു..
“അതെ തന്റെ പേര് എന്താണ്..” “അജാസ് ജാഫർ…” “ഞാൻ ജഹാനാരാ ഷാജി ”അവർ പറഞ്ഞു… “സ്ഥാലം എവിടെയാണ് ” അവർ ചോദിച്ചു.. “എറണാകുളം ആണ് ”ഞാൻ പറഞ്ഞു… “ഒരു കാര്യം പറയാം… നിങ്ങളുടെ നട്ടെല്ലിന് സാരമായ പ്രശ്നം ഉണ്ട് ചിലപ്പോൾ ഇനി എഴുനേറ്റ് നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ”അവർ പറഞ്ഞു.. അപ്പോൾ ഞാൻ ആലോചിച്ചു… ഇതിനെക്കാളും ഭേദം മരിക്കുന്നതായിരുന്നു എന്ന്… ഞാൻ കണ്ണടച്ചു കിടന്നു… പതിയെ ഉറക്കത്തിലേക്ക് വീണു.. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉണർന്നത്… നോക്കുമ്പോൾ വാപ്പി ആണ്.. ഉമ്മി എന്റെ അടുത്ത് ഇരിക്കുന്നു കരയുന്നു ആഫിയും ഉണ്ട് കൂടെ “ഉമ്മി” “നീ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് മുൻപ് ഞങ്ങളെ കുറിച്ച് ആലോചിച്ചോ ” വാപ്പി എന്റെ വിളി കേട്ടിട്ട് എന്നോട് ചോദിച്ചു… “എന്ത് ആലോചിച്ചൊന്ന്… ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്നാണോ… ശെരിയാ എനിക്ക് വിഷമം ഉണ്ടായിരുന്നു.. നിങ്ങളെ ഓർത്തു ആണ് ഞാൻ ഒന്നും ചെയ്യാതെ ഇരുന്നത്.. ഞാൻ തിരിച്ചു വീട്ടിലേക്ക് വരാൻ ഇറങ്ങിയപ്പോൾ ഒരു കാർ വന്നു എന്നെ ഇടിച്ചതാണ്.. അത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി… ഇനി നടക്കാൻ പറ്റത്തില്ല വീൽ ചെയറിൽ തള്ളിക്കൊണ്ട് നടക്കാം ” ഞാൻ പറഞ്ഞു… അവർ എല്ലാരും ഒരേ പോലെ ഞെട്ടി.. അപ്പോഴേക്കും ഡോക്ടർ വന്നു… “വിശ്വാസം ആയില്ലേൽ അങ്ങോട്ട് ചോദിച്ചോളൂ ” ഞാൻ പറഞ്ഞു… അപ്പോൾ എല്ലാവരും ഡോക്ടറെ നോക്കി… “ഡോക്ടർ ഇനി ഇവന് നടക്കാൻ പറ്റില്ലേ ” ഉമ്മി വിങ്ങിക്കൊണ്ട് ചോദിച്ചു.. ഡോക്ടർ എന്നെ ഒന്ന് രൂക്ഷമായി നോക്ക്… “എഴുനേറ്റ് നടക്കാൻ പറ്റില്ല എന്ന് അല്ല… ചിലപ്പോൾ പറ്റില്ല എന്നാണ് പറഞ്ഞത് ” ഡോക്ടർ എന്നെ നോക്കി ഉമ്മിയോട് പറഞ്ഞു.. “ഞങ്ങൾക്ക് ഇവനെ കൊണ്ട് പോകാൻ പറ്റുമോ ഡോക്ടർ ” വാപ്പി ചോദിച്ചു… “ഒരു 2 ആഴ്ച കഴിഞ്ഞു കൊണ്ട് പൊക്കൊളു ” ഡോക്ടർ പറഞ്ഞു… പിന്നീട് ഡോക്ടർ ഇടക്ക് ഇടക്ക് വന്നു എന്റെ കാര്യം ശ്രെദ്ധിച്ചു… അങ്ങനെ ഞങ്ങൾ എല്ലാവരും ഡോക്ടറുമായി നല്ലത് പോലെ അടുത്തു… 2ആഴ്ചക്കു ശേഷം….. “ഡോക്ടർ എന്നാൽ ഞങ്ങൾ പോട്ടെ ” ഞാൻ ഡോക്ടറോട് ചോദിച്ചു… “വീട്ടിലോട്ട് വരണം ” ആഫി പറഞ്ഞു… “ഉറപ്പായും വരാം… നിങ്ങൾ ഇവിടുന്ന് പോകുമ്പോൾ വേണ്ടപ്പെട്ട ആരെയൊക്കെയോ വിട്ട് പിരിയുന്ന ഒരു തരം ഫീൽ ആണ് ” അങ്ങനെ ഞങ്ങളെ അവർ യാത്രയാക്കി… വീട്ടിൽ വന്നപ്പോൾ തന്നെ വീടിന് ചുറ്റും ആളുകൾ കൂടി…
