വിട്ടേരെ മാഡം എനിക്ക് പരാതി ഒന്നും ഇല്ല ” ഉള്ളിൽ നെഞ്ചിൽ നീറുകയാണെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്.. “അജാസ് ആരെങ്കിലും ഒരാൾ ചെയ്ത കുറ്റത്തിന് എല്ലാരുടെയും മുകളിൽ പഴിചാരണ്ട കാര്യം ഇല്ല…ഇവളെ പോലെ ഉള്ളവളുമാർ ചെയ്യും.. വാക്കി ഉള്ളവർ അവരുടെ അവസ്ഥാ കൊണ്ട് ആണ് പ്രേമം ഉപേക്ഷിക്കുന്നത്… അത് നിങ്ങളും മനസിലാക്കണം ” അവർ പറഞ്ഞു നിർത്തി… “മാഡം ഞങ്ങൾ എന്നാൽ പൊക്കോട്ടെ ” ഞാൻ അവരോട് ചോദിച്ചു…
“നിങ്ങൾ പോയാൽ ഇവരുടെ കാര്യം ” ഗാഥാ മാഡം ഐഷയെ നോക്കി പറഞ്ഞു… “എനിക്ക് ഇവളുടെ മുഖം കാണുന്നതേ ഇഷ്ടമല്ല.. ഞങ്ങൾ പൊക്കോട്ടെ ” ഞാൻ ചോദിച്ചു… എന്റെ വിഷമം മനസിലാക്കിയിട്ട് ആകണം… “നിങ്ങൾക്ക് എതിരെ കേസ് എടുക്കണ്ടതാണ്… പിന്നെ ഇവരുടെ ഭാഗത്തു തെറ്റ് ആയതുകൊണ്ട് മാത്രം ആണ് കേസ് എടുക്കാത്തത്… ശെരി നിങ്ങൾ പൊക്കോ…. അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു… “ ടാ ഇന്നിവിടെ തന്നിട്ട് നാളെ അങ്ങ് പോവാ ” വിവേക് പറഞ്ഞു “ ഇല്ലടാ ഞാൻ പോവുക എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല ” ഞാൻ പറഞ്ഞു “ എന്നാ നമുക്ക് രണ്ടുപേർക്കും ടിക്കറ്റ് ബുക്ക് ചെയ്യട്ടെ ” വിവേക് ചോദിച്ചു “ എടാ വേണ്ടടാ നീ നിങ്ങടെ നാട്ടിലേക്ക് പൊയ്ക്കോ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ” ഞാൻ പറഞ്ഞു “ എടാ ഞാനും വരാം കുഴപ്പമില്ല ”അവൻ പറഞ്ഞു അവന്റെ മുഖത്ത് ഞാൻ ആത്മഹത്യ ചെയ്യും എന്നുള്ള പേടി ഉണ്ടായിരുന്നു… “ എടാ നീ പേടിക്കേണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല… അവൾ പോയാൽ പോട്ടെ എനിക്ക് ഉമ്മി ഉണ്ട് ആഫി ഉണ്ട് വാപ്പിയും ഉണ്ട് ഇവരെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ്… അങ്ങനെയുള്ളപ്പോൾ ഞാൻ ആത്മഹത്യയ്ക്ക് ഒന്നും ശ്രമിക്കില്ല…” അവസാനം അവൻ എനിക്ക് മാത്രം ടിക്കറ്റ് ബുക്ക് ചെയ്തു… രാത്രി 7 മണിക്കാണ് ട്രെയിൻ…. അങ്ങനെ ആവാൻ എന്റെ കൂടെ വന്നു എന്ന് ട്രെയിനിൽ കയറ്റി വിട്ടു…. ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി…. ഉറക്കമുണരുമ്പോൾ ഏകദേശം സ്ഥലം എത്താറായി മൂന്ന് സ്റ്റേഷൻ കഴിഞ്ഞാൽ സ്ഥലം എത്തി… ഞാനൊന്ന് പോയി മുഖം കഴുകി വന്നിരുന്നു… ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്കോൾ കടക്കുന്നു… ഉമ്മിയും ആഫിയുമാണ് വിളിച്ചിരിക്കുന്നത്… ഞാൻ തിരികെ വീട്ടിലേക്ക് ആണ് പോകുന്നത് അതുകൊണ്ട് ഞാൻ അവരെ വിളിക്കുന്നില്ല…. സ്റ്റേഷൻ എത്തി ഞാൻ പുറത്തേക്കിറങ്ങി…. പതിയെ നടന്നു നീങ്ങി… സമയം 11 മണിയോടെ അടുത്തായിരുന്നു… ഞാൻ സ്റ്റേഷന് പുറത്തേക്കിറങ്ങിയ റോഡിലേക്ക് നടന്നതും ഫോണിൽ ഒരു കോൾ വന്നു…. ഞാൻ റോഡ് ആണെന്ന് ശ്രദ്ധിക്കാതെ മുന്നിലൂടെ നടന്നു ഫോൺ എടുത്തു നോക്കിയതും പെട്ടന്ന് ഒരു കാർ വന്നു എന്നെ ഇടിച്ചു തെറിപ്പിച്ചു…. ————————————————— ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു….ചുറ്റും നോക്കി… എന്റെ വീട് ആണ്…ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത് നോക്കി.. ഞാൻ ആ സ്വപ്നം കണ്ട് പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു….ചുറ്റും നോക്കി… എന്റെ വീട് ആണ്…ഞാൻ മുഖം ഒക്കെ കഴുകിയിട്ടു phone എടുത്ത് നോക്കി..സമയം 7 മണി ആകാൻ പോകുന്നു… ഞാൻ വന്ന കുറച്ചു മെസ്സേജുകൾക്ക്
റിപ്ലൈ കൊടുത്തു… എന്നിട്ട് ഞാൻ ഇൻസ്റ്റയിൽ കയറി.. ജെന്നയുടെ അക്കൗണ്ട് തപ്പി എടുത്തു… അവളുടെ ഫോട്ടോ ഒക്കെ നോക്കി…എന്നിട്ട് phone നെഞ്ചിൽ വെച്ച് ബെഡിലേക്ക് കിടന്നു… പുറത്ത്
ഇടിയോട് കൂടിയ മഴ പെയ്യുന്നു… പെട്ടന്ന് നല്ല ശബ്ദത്തിൽ ഒരു ഇടി പെട്ടി… ഞാൻ ഞെട്ടി എഴുനേറ്റു… എന്നിട്ട് ഞാൻ താഴേക്ക് ഇറങ്ങി പോയി… അവിടെ ഉമ്മിയും ആഫിയും ഇരിപ്പുണ്ട്… രണ്ട് പേരുടെയും മുഖം വല്ലാതെ ഇരിപ്പുണ്ട്… ഞാൻ ഇറങ്ങി വരുന്നത് രണ്ട് പേരും കണ്ടില്ല… ഞാൻ അവരുടെ എതിർവശത്തായി ഇരുന്നു… അപ്പോഴാണ് ഞാൻ അവരെ കണ്ടത്… എന്നെ കണ്ട ഉടനെ ആഫി ഉമ്മിയെ നോക്കി എന്നിട്ട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു…. “എന്താ രണ്ടുംകൂടെ ” ഞാൻ ചോദിച്ചു “ഏഹ് ഒന്നുമില്ല ” ആഫി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു… അപ്പോഴേ എനിക്ക് മനസിലായി അത് കള്ളം ആണെന്ന് “നീ പോടീ കള്ളി… നിനക്ക് എപ്പോഴെങ്കിലും ഒന്ന് സത്യം പറഞ്ഞൂടെ ”ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു… “നീ പോടാ പന്ന പട്ടി ഇക്ക ” എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ പിടിച്ചു കുനിച്ചു മുതുകത്ത് ഒരു ഇടി തന്നിട്ട് ഓടി…. “നിക്കടി അവിടെ ” എന്ന് പറഞ്ഞു ഞാൻ അവളുടെ പുറകെ ഓടി… അവൾ ചെന്ന് റൂമിൽ കയറി ഡോർ lock ചെയ്തു… “നീ പുറത്തോട്ട് ഇറങ് നിന്നെ ഞാൻ എടുത്തോളാം ” എന്ന് പറഞ്ഞു ഞാൻ തിരിച്ചു ഉമ്മിടെ അടുത്ത് വന്നു ഇരുന്നു… ഉമ്മിടെ മുഖം ഇപ്പോഴും അതുപോലെ തന്നെ… “എന്താ ഉമ്മി… വയ്യേ.. ഹോസ്പിറ്റലിൽ പോണോ ” ഞാൻ ഉമ്മിടെ അടുത്ത് ചോദിച്ചു… അപ്പോൾ ഉമ്മി എന്നെ ഒന്ന് നോക്കി…ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. ഞാൻ ഉമ്മിയെ എന്റെ നെഞ്ചോട് ചേർത്ത പിടിച്ചു താടി പിടിച്ചു പൊക്കി.. “എന്താ ഉമ്മി കാര്യം ” “അത് മോനെ… നിന്റെ കാര്യം പറയാൻ ആയി.. അഫിമോൾ ഫൈസലിനെ വിളിച്ചു.” ഞാൻ ആകാംഷയോടെ കേട്ടിരുന്നു… “അത് നടക്കില്ല ” അത് കേട്ടപ്പോൾ എവിടുന്നോ വിഷമം വന്നു കൂടി കണ്ണുകൾ നിറഞ്ഞു… “അവരുടെ വീട്ടുകാർ അവളുടെ കാര്യം നേരത്തെ പറഞ്ഞു വെച്ചിരിക്കുവാണെന്ന്.. നമ്മുടെ നബീലുമായിട്ട് ” ഞാൻ കണ്ണുകൾ ഒന്ന് അടച്ചു വിഷമം മാറ്റാൻ ആയി വേറെ കാര്യങ്ങൾ ആലോചിച്ചു…. ഞാൻ ഉമ്മിയെ വിട്ട് എഴുനേറ്റു… “മോനെ നീ വിഷമിക്കണ്ട ” നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഉമ്മി പറഞ്ഞു… “വിഷമം ഒന്നും ഇല്ല ഉമ്മി… അല്ലേലും ഇന്ന് കണ്ട ഒരു കൊച്ചിനെ കിട്ടില്ല എന്ന് അറിയുമ്പോൾ എന്തിന് വിഷമം ” വിഷമം ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്… ഞാൻ ഉമ്മിടെ കൈ മാറ്റി നടന്ന് അഫിയുടെ റൂമിന്റെ അടുത്ത് ചെന്നു… ഡോറിൽ മുട്ടി… “ആഫി ഡോർ തുറക്ക് ” അവളെ വിളിക്കുമ്പോൾ എന്റെ വാക്കുകളിൽ വിറയൽ പടർന്നു…കുറച്ചു നേരം കഴിഞ്ഞപ്പോൾ
