ഒരു തേപ്പ് കഥ – 4 4അടിപൊളി  

പോലീസ് വണ്ടി അങ്ങോട്ട് വന്നു… കൂടി നീന്ന ആളുകളെ എല്ലാം തള്ളി മാറ്റി അവർ അകത്തേക്ക് വന്നു എന്നിട്ട് തളർന്ന ഇരിക്കുന്ന ആദിലിനെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി ആയിഷയും അവരുടെ കൂടെ പോയി… പുറകെ വന്ന ഒരു പോലീസുകാരൻ ഞങ്ങളെ രണ്ടുപേരെയും തള്ളി ജീപ്പിൽ കയറ്റി… നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി.. അവിടെ ഇല്ലായിരുന്നു

പോലീസുകാരൻ ഞങ്ങളെ ലോക്കപ്പിലേക്ക് കയറ്റി… എന്നിട്ടയാൾ അകത്തേക്കു വന്നു.. “ നീയൊക്കെ ഞങ്ങടെ സ്റ്റേഷൻ പരിധിയിൽ വന്നിട്ട് ഗുണ്ടായിസം കാണിക്കും അല്ലേടാ ” എന്ന് പറഞ്ഞ് പോലീസുകാരൻ വിവേകിനെ കുനിച്ചുനിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു… അതിനുശേഷം അയാൾ എന്റെ അടുത്തേക്ക് വന്നു… അപ്പോൾ പുറകിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു… ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ യൂണിഫോമിൽ ഒരു സുന്ദരിയായ സ്ത്രീ നിൽക്കുന്നു… “എന്താണ് ഇവർക്ക് എതിരെ ഉള്ള കേസ് ” അവർ ആ പോലീസുകാരനോട് ചോദിച്ചു… “ ഇവന്മാരെ അറിയില്ലേ സ്റ്റേഷനിൽ വെച്ച് ഒരു പയ്യനെ എടുത്തിട്ട് ഇടിച്ചു… അവൻ ഇപ്പോൾ ഹോസ്പിറ്റലിലാ ” അയാൾ മറുപടി കൊടുത്തു… “ നിങ്ങൾ അവരെയും കൊണ്ട് ഇങ്ങോട്ട് ഇറങ്ങി വന്നേ ” അവർ പറഞ്ഞിട്ട് പോയി… “ നിനക്കുള്ളത് അവിടെ ചെന്നിട്ട് ” അയാൾ എന്നോട് പറഞ്ഞു.. എന്നിട്ട് അയാൾ ലോക്കപ്പ് തുറന്ന് പുറത്തേക്ക് പോയി.. വേറെ ഒരു പോലീസുകാരൻ വന്നു എന്നെയും വിവേകിനെയും അവരുടെ റൂമിലേക്ക് കൊണ്ടുപോയി… അകത്തു കയറി അവിടെ ഉണ്ടായിരുന്നു നെയിം ബോർഡ് ഞാൻ വായിച്ചു… ഗാഥാ നിസാം. സബ് ഇൻസ്‌പെക്ടർ ആണ്… അത്രയും ഇടി കൊണ്ടത് കൊണ്ട് വിവേകിന് ചെറിയ പെയിൻ ഉണ്ടായിരുന്നു… “ അവനെ അങ്ങോട്ട് ഇരുത്തിയിട്ട് നീ ഇവിടെ ഇരിക്ക് ” അവർ എന്നോട് പറഞ്ഞു… ഞാൻ അവനെ അടുത്തുണ്ടായിരുന്ന കസേര ഇരുത്തിയിട്ട് ഞാനും അതിനപ്പുറത്ത് കസേരയിലിരുന്നു…. “എന്ത് കാരണം കൊണ്ട് ആണ് നിങ്ങൾ അവനെ ഇടിച്ചത് ” അവർ ചോദിച്ചു… “സത്യം സത്യം പോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം എങ്കിലും കുറയും.. കേട്ടല്ലോ ” അവർ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു… “മാഡം ഞങ്ങളെ 3 പേരും എറണാകുളത്ത് പോളിടെക്നിക്കിന് ഒരുമിച്ച് പഠിച്ചവർ ആണ്… കോളേജ് തുടങ്ങിയപ്പോൾ തൊട്ടുള്ള ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ… ഇത് ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയിരുന്നു.. ലാസ്റ്റ് ഇയറിന്റെ ഫസ്റ്റ് ദിവസം ഞങ്ങൾ കോളേജിലേക്ക് പോയപ്പോൾ സെക്കൻഡ് ഇയർ പഠിക്കുന്ന കുറച്ച് പിള്ളേർ… കോളേജ് പെൺകുട്ടികളെ റാഗ് ചെയ്യുന്നത് കണ്ടു… ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി… അതിലെ ഒരു കുട്ടിയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു… ഞങ്ങൾ അവന്മാരോട് ഇവിടെ റാഗിംഗ് ഒന്നും പറ്റില്ല എന്ന് പറഞ്ഞു ആ പെൺകുട്ടികളോട് പോയ്ക്കോളാൻ പറഞ്ഞു… അപ്പോൾ അവൻ മാരിൽ ഒരാൾ അവളുടെ ദേഹത്ത് കൈ വെച്ചു.. അങ്ങനെ ഞങ്ങടെ അവന്മാരെ ഇടിച്ചു… അന്ന് വൈകുന്നേരം ഞാൻ അവളോട് സംസാരിച്ചെങ്കിലും അവൾ ഒന്നും പറയാതെ ബസ് കയറി പോയി… അടുത്ത ദിവസമാണ് തൊട്ടു ആദിലിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.. അന്ന് അവൻ കോളേജിൽ വരുന്നില്ല എന്ന് പറഞ്ഞു എന്നിട്ട് ഞങ്ങളോട് കുറെ ദേഷ്യപ്പെട്ടു..

അന്ന് ഞങ്ങൾ മാത്രം കോളേജിൽ പോയി അവൻ വന്നില്ല.. അന്ന് വൈകുന്നേരം വിവേകിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു… ആദിലിന്റെ ആയിരുന്നു അവൻ റൂം മാറുകയാ എന്നായിരുന്നു പറഞ്ഞത്…ഞങ്ങൾ അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങി.. ഞങ്ങൾ അവനോട് കാര്യങ്ങൾ സംസാരിച്ചെങ്കിലും അവൻ പോവാൻ തന്നെ തീരുമാനിച്ചു… അടുത്ത ദിവസം ഞങ്ങൾ കോളേജിൽ കയറിയപ്പോൾ ആ സെക്കന്റ്‌ ഇയർ സ്റ്റുഡൻസ് കൂടെ ആദിലും ഉണ്ടായിരുന്നു… അന്ന് അവന്മാരോട് സംസാരിക്കാൻ പോയപ്പോൾ അവന്മാർ ഞങ്ങളെ എടുത്ത് ഇട്ട് ഇടിച്ചു..2 മാസത്തോളം ഞങ്ങൾ രണ്ടും ഹോസ്പിറ്റലിൽ ആയിരുന്നു… കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ട്…” “ഓ അപ്പൊ അതിന്റെ പ്രതികാരം തീർത്തതാണ് അല്ലെ ” അവർ ഇടക്ക് കയറി ചോദിച്ചു… “അല്ല മാഡം.. അന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ ആരോ കൊണ്ട് ആക്കി ബോധം ഇല്ലാത്തത്കൊണ്ട് ആരാണെന്ന് അറിയാൻ പറ്റിയില്ല… അന്ന് വൈകുന്നേരം അവർ വന്നോപ്പോൾ ആണ് ഞങ്ങളെ കൊണ്ട് ആക്കിയത് അന്ന് ഞങ്ങൾ റാഗിംഗിൽ നിന്ന് പറഞ്ഞു വിട്ട പിള്ളേർ ആണ് എന്ന്… {അവിടം മുതൽ ഇന്ന് നടന്ന കാര്യങ്ങൾ വരെ പറഞ്ഞു }” “അപ്പൊ അതാണ് കാര്യം.. ഇതൊക്കെ സത്യമാണോന്ന് അറിയണമല്ലോ… അവരെ വിളിപ്പിക്കാം ” ഗാഥാ മാഡം ഒരു കോൺസ്ട്രബിളിനെ വിളിച്ചിട്ട് കാര്യം പറഞ്ഞു അവരോട് വരാൻ പറയാൻ പറഞ്ഞു… ഞാൻ എന്റെ ഫോൺ എടുത്തു… ഞങ്ങൾ മൂന് പേരും നിക്കുന്ന ഫോട്ടോയും ഞാനും ഐഷയും നിക്കുന്ന ഫോട്ടോയും ഗാഥാ മാഡത്തിന്റെ കാണിച്ചു…അവർ ഫോൺ വേടിച്ചു എല്ലാം നോക്കി ഫോൺ അവിടെ വെച്ചു….. ഞങ്ങളോട് അപ്പുറത്തെ റൂമിലേക്ക് മാറി ഇരിക്കാൻ പറഞ്ഞു… 1 മണിക്കൂർ കഴിഞ്ഞപ്പോൾ അവർ വന്നു… ആദിലിനു ഒട്ടും വയ്യാന്നു അവനെ കണ്ടാലേ അറിയാം…അവർ വന്നപ്പോൾ ഞങ്ങളെയും വിളിച്ചു… “ആദിൽ എന്ന് അല്ലെ പേര് ? ”ഗാഥാ മാഡം ആദിലിനോട് ചോദിച്ചു… “അതെ മാഡം ” അവൻ പറഞ്ഞു… “ഈ ഇരിക്കുന്നവരെ നിങ്ങൾക്ക് അറിയാമല്ലോ ”ഗാഥാ മാഡം ആദിലിനോട് ചോദിച്ചു… “ഇവർ ആണ് മാഡം എന്നെ അവിടിത്ത് തല്ലിയത് ” അവൻ പറഞ്ഞു… “അതിനു മുൻപേ വല്ല പരിചയവും ഉണ്ടോ ” “മാഡം ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ് ” “ok…” “നീയും ഇവനുമായുള്ള ബന്ധം ” ഗാഥാ മാഡം ഐഷയോട് ചോദിച്ചു… “ഇയാൾക്ക് എന്നെ ഇഷ്ടമായിരുന്നു ” അവൾ എന്നെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു… “നിനക്ക് ഇഷ്ടമില്ലായിരുന്നോ ” ഗാഥാ മാഡം ചോദിച്ചു… “അല്ലായിരുന്നു ” അവൾ അപ്പൊ തന്നെ ഉത്തരം പറഞ്ഞു… അത് കേട്ട് എന്റെ ഹൃദയം പിടച്ചു… വിവേക് എന്നെ നോക്കി… എന്റെ കണ്ണുകൾ നിറഞ്ഞു… അവൾ എന്നെ പറ്റിക്കുകയായിരുന്നു എന്നാ സത്യം ഞാൻ മനസിലാക്കി… “ദേ നിന്റെ വേഷം

Leave a Reply

Your email address will not be published. Required fields are marked *