കഴിക്കാൻ വിളമ്പി… ഞങ്ങൾ കഴിച്ചെഴുനേറ്റു… “ടാ പോകാം ഇപ്പൊ പോയാലെ ട്രെയിൻ കിട്ടാത്തൊള്ളൂ ” വിവേക് പറഞ്ഞു… ഞാൻ ഉമ്മിയെ ഒന്ന് നോക്കി ഉമ്മി എന്റെ അടുത്തേക്ക് വന്നു പിറകെ ആഫിയും… “ഉമ്മി പോയിട്ട് വരാം… ആഫി ” ഞാൻ പറഞ്ഞു.. “മോനെ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കരുതേ ”ഉമ്മി ചെറിയാ പേടിയുയോടെ പറഞ്ഞു… “ഇല്ല ഉമ്മി.. പേടിക്കണ്ട ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഉമ്മിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു… ആഫിയെയും കെട്ടിപിടിച്ചു.. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… എന്നിട്ട് ഞാൻ വണ്ടിയിൽ കയറി… വിവേക് വണ്ടി എടുത്തു…റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നു…അവരോട് ഒക്കെ ചിരിച്ചു സംസാരിച്ചെങ്കിലും എന്റെ ഹൃദയം നീറുകയായിരുന്നു.. ഞങ്ങൾ അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തി… അവൻ വണ്ടി ഒതുക്കി… ഞാൻ ഇറങ്ങി നോക്കുമ്പോൾ ഒരു ഓട്ടോയിൽ അവൾ… ഐഷ വന്നു ഇറങ്ങി…അവളെ കണ്ടപ്പോളെ അവളോട് സംസാരിക്കാൻ എനിക്ക് തോന്നി… ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ വിവേക് എന്റെ കയ്യിൽ കയറി പിടിച്ചു… “നീ എങ്ങോട്ടാ പോകുന്നെ ” അവൻ എന്നോട് ചോദിച്ചു… “എടാ അവൾ ദോ പോകുന്നു…”ഞാൻ അവളെ ചൂണ്ടി പറഞ്ഞു… “എടാ അവൾ നമ്മളെ കണ്ടാൽ അവിടെ കഴിഞ്ഞില്ലേ ” അവൻ എന്നോട് ചോദിച്ചു… അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത്… അങ്ങനെ അവൾ പോയി കഴിഞ്ഞു ഞങ്ങളും അകത്തേക്ക് കയറി… ട്രെയിൻ അവിടെ കിടപ്പുണ്ടായിരുന്നു…. ഞങ്ങൾ രണ്ട് പേരും കയറി… അവൾ ഏത് ബോഗിയിൽ ആണെന്ന് അറിയില്ല… ഞങ്ങൾ സീറ്റിൽ ഇരുന്നു വിവേക് ഫോണിൽ എന്തോ നോക്കുകയാണ്… “ എന്താണ് നീ നോക്കുന്നേ ” ഞാൻ വിവേകിനോട് ചോദിച്ചു… “ എടാ അവിടെ വല്ല ഹോട്ടൽ ഉണ്ടോ എന്ന് നോക്കിയതാ ടാ നമ്മൾ പോയിട്ട് ഒരു ദിവസം അവിടെ നിൽക്കേണ്ട അപ്പൊ നേരത്തെ നോക്കി വെക്കാം എന്ന് വിചാരിച്ചു ”അവൻ പറഞ്ഞിട്ട് വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു… ഞാൻ ഹെഡ്സെറ്റ് എടുത്ത് വെച്ച്.. പാട്ട് ഇട്ടു… പതിയെ ഉറക്കത്തിലേക്ക് വീണു… സ്വപ്നം എന്നെ എന്റെ പ്രേണയത്തിലേക്ക് കൊണ്ട് പോയി… കോളേജിൽ പോയ ദിവസം റാഗിംഗ് നടത്തുന്നവന്മാരെ ഇടിച്ചു… അവളോട് സംസാരിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കാതെ ബസിലേക്ക് കയറി…അടുത്തദിവസം ആദിൽവരുന്നില്ല എന്ന് പറഞ്ഞതും ഞങ്ങൾ കോളേജിലേക്ക് പോയതും… അവൻ മെസ്സേജ് അയച്ചതും… അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങിയതും…
അടുത്ത ദിവസം അവൻ ഞങ്ങളെ ഇടിച്ചതും… ഹോസ്പിറ്റലിൽ ആയതും… ഐഷ ഇഷ്ടം പറഞ്ഞതും… പിന്നീട് അങ്ങോട്ട് നടന്നതും… അവസാനം അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞത് വരെ… അപ്പോഴേക്കും ഞാൻ ഞെട്ടി എഴുനേറ്റു… “എന്താടാ എന്ത് പറ്റി ” എന്റെ ഞെട്ടൽ കണ്ടു വിവേക് ചോദിച്ചു… “ഞാൻ സ്വപ്നം കണ്ടെയാ ” ഞാൻ പറഞ്ഞു… എന്നിട്ട് ഞാൻ എഴുനേറ്റ് പോയി മുഖം ഒക്കെ കഴിക്കു വന്നു ഇരുന്നു… അത് കഴിഞ്ഞു ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു… അങ്ങനെ ഞങ്ങൾ കൊല്ലത്തെത്തി… ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ ഞാൻ ആദ്യം നോക്കിയത് ഐഷയെ ആണ്… കുറച്ചു ദൂരെയായി ഒരു ചുവന്ന തട്ടമിട്ട അവളെ ഞാൻ കണ്ടു.. ഞാൻ വിവേക് നോക്കിയപ്പോൾ അവൻ അവളെ കണ്ടിരുന്നു…. ഞാൻ ആളുകളെ തള്ളിമാറ്റി അവളുടെ അടുത്തേക്ക് പോയി… അവളുടെ അടുത്ത് എത്താറായപ്പോൾ വിവേക് എന്റെ കയ്യിൽ പിടിച്ചു… ഞാൻ അവനെ നോക്കി… ആ തല കൊണ്ട് വലതു വശത്തേക്ക് നോക്ക് എന്ന രീതിയിൽ കാണിച്ചു… ഞാൻ കണ്ട കാഴ്ച എന്നെ തളർത്തിക്കളഞ്ഞു.. ചിരിച്ചുകൊണ്ട് ഐഷയെ നോക്കി നിൽക്കുന്ന ആദിൽ… അവന്റെ കയ്യിൽ ബാഗ് ഒക്കെ ഉണ്ട്.. അവനെ കണ്ട അയച്ച ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു… അവൻ അയിഷയെ കറക്കി താഴെ നിർത്തി… എന്നിട്ട് അവളുടെ തോളിൽ കൈ ഇട്ട് നടന്നു പോയി… എനിക്ക് അത് കണ്ടപ്പോൾ ഭൂമി പിളർന്നു താഴെ പോയാൽ മതി എന്ന് തോന്നി… പക്ഷേ എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല…. അവന്റെ അടുത്തേക്ക് ഓടി.. എന്നെക്കാൾ നല്ല വേഗത്തിൽ വിവേക് എന്റെ പുറകിൽ നിന്ന് ഓടി… ചാടി അവന്റെ മുതുകത്തു ചവിട്ടി… നിമിഷനേരംകൊണ്ട് അവനും ഐഷയും താഴെവീണു… ആരാണ് ചവിട്ടിയത് എന്ന് അറിയാൻ അവൻ തിരിഞ്ഞു നോക്കിയപ്പോഴാണ് ഞങ്ങളെ രണ്ടുപേരെയും കണ്ടത്… ഞങ്ങളെ കണ്ടപ്പോൾ അവരുടെ രണ്ടുപേരുടെയും മുഖം പെട്ടെന്ന് മാറി … “ എന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധം ” ഞാൻ അയിഷയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.. “അത് നീ അറിയണ്ട കാര്യം ഇല്ല ” ആദിൽ ആണ് മറുപടി പറഞ്ഞത്… “അറിയണമെടാ പുന്നാര മോനെ ” എന്ന് പറഞ്ഞു ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ചവിട്ട് കൊണ്ട് അവൻ താഴെ വീണു… അവൻ ചാടി എഴുനേറ്റ് എന്നെ അടിക്കാൻ ആയി ഓടി വന്നു അവൻ കൈ വീശിയതും അവന്റെ കൈ ഞാൻ തടഞ്ഞു അവന്റെ കവിളിൽ കൈ മടക്കി ഇടിച്ചു ഇടി കൊണ്ട് അവൻ തെറിച്ചു പോയി അവൻ ചെന്ന് വീണേത് വിവേകിന്റെ കയ്യിൽ… വിവേക് അവനെ പഞ്ചിങ് ബാഗ് ആക്കി… അവന്റെ വയറ്റിൽ വിവേക് നിർത്താതെ ഇടിച്ചു… ഇടി കൊണ്ട് ആദിൽ കുഴഞ്ഞു വീണു… അപ്പോഴേക്കും ഒരു
