ദമയന്തിപ്പൂട്ട് – 1 Likeഅടിപൊളി  

ദമയന്തിപ്പൂട്ട് – 1

[ നളിനി രമണൻ ]


Story name : ദമയന്തിപ്പൂട്ട് – 1Category : fantasy, erotic

Author : നളിനി രമണൻ

20-5-2026- 06.45pm – കാലിഫോണിയ

“നാട്ടിൽ ജോലി ചെയ്യാൻ വേണ്ടിയാണോ അച്ഛാ ഞാൻ കഷ്ടപ്പെട്ട് ഈ ജോലി ഒപ്പിച്ചത്? അതും വേറെവിടെ ആയാലും കൊഴപ്പല്ല.. നമ്മുടെ കോളേജിൽ. അതെനിക്ക് പറ്റില്ല. നിങ്ങൾക്കറിയുന്നതല്ലേ ഇത്..?”

അരവിന്ദ് വണ്ടിയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.

“എനിക്കറിയാം. നിനക്ക് അച്ഛന്റെ കെയർ ഓഫിൽ ഒരു ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്, നാട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, സ്വന്തം കഴിവ് കൊണ്ട് ജോലി നേടണം…

എല്ലാം എനിക്കറിയാം. പക്ഷേ, മോന് അറിയാത്ത ചില കാര്യങ്ങളുണ്ട്. ഞാനെന്റെ ആയുസ്സിന്റെ പകുതി ചിലവഴിച്ചിട്ടാണ് ഇങ്ങനെയൊരു കോളേജ് ഉണ്ടാക്കിയെടുത്തത്. അതും കാശിനു വേണ്ടിയല്ല.. പേരിനു വേണ്ടി.

ചീത്തപ്പേരല്ലാതെ മറ്റൊന്നും നിന്റെ മുത്തശ്ശനും മുതു മുത്തശ്ശനും ദുർമന്ത്രവാദം കൊണ്ട് നമ്മുടെ കുടുംബത്തിന് ഉണ്ടാക്കി തന്നിട്ടില്ല. ആ പേരൊന്നു മാറ്റാനാണ് ഞാനിങ്ങനെയൊരു കോളേജ് തന്നെ ഇവിടുണ്ടാക്കിയത്.

പക്ഷേ, നമ്മുടെ കുടുംബ ചരിത്രമൊന്നും ഇന്നും ആളുകൾ മറന്നിട്ടില്ല.

ഇത്രകാലം കോളേജ് ഞാൻ മാന്യമായി നടത്തിക്കൊണ്ട് പോയി. എനിക്കിനി വയ്യ. എന്ന് വെച്ച് ഞാൻ കോളേജ് കൈവിട്ടു കളഞ്ഞാൽ നാട്ടുകാര് പറയാൻ പോണത് എന്താന്നറിയോ?

വിശ്വനാഥന്റെ കോളേജ് പൂട്ടി. എന്തു കൊണ്ട്?? കർമഫലം!!! കാലങ്ങളായി ആഭിചാരം ചെയ്തതിനുള്ള കർമഫലം!!

നമ്മളത് കേൾക്കണോ കുട്ടാ? എനിക്കറിയാം നീ ഈ ജോലിക്ക് overqualified ആണെന്ന്. But, it’s your call. Please. തിരിച്ചു വാ…”

അച്ഛന്റെ സംസാരം കേട്ട് അരവിന്ദ് പല്ലിറുമ്മി.

“അച്ഛാ, കുടുംബത്തിന്റെ സൽപേരൊക്കെ ഇപ്പോ ഒരു outdated concept ആണ്.

കാർന്നോമാര് ഓരോന്ന് ചെയ്തതിനു ഞാനെന്തു പിഴച്ചു? അവരുടെ കർമ്മത്തിനും ഞാൻ പ്രായശ്ചിതം ചെയ്യണോ??

വേറെ വല്ല സെന്റിമെന്റ്സും ഉണ്ടെങ്കിൽ ഇറക്ക് ”

വിശ്വനാഥൻ കുറച്ചു നേരത്തേക്കൊന്നും മിണ്ടിയില്ല…

“ശരിയാ… കാർന്നോമ്മാര് ചെയ്തതിനു കുട്ടനൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ, കുട്ടൻ ചെയ്തതിനുള്ള പ്രായശ്ചിത്തം കുട്ടൻ തന്നെ ചെയ്യണ്ടേ ??”

അച്ഛനെന്താണ് ചോദിച്ചു വരുന്നതെന്ന് മനസിലായില്ല അവന്.

“24 മണിക്കൂറും അരവിന്ദേട്ടൻ എന്നു മന്ത്രം ചൊല്ലി നടക്കുന്ന ഒരുത്തിയുണ്ട് ഇവിടെ. നിന്റെ ഭാര്യ. അവളെയും ഞങ്ങടെ അടുത്തൂന്ന് കൊണ്ട് പോകാനാണ് നിന്റെ പ്ലാൻ എന്നൊക്കെ എനിക്കറിയാം.

നല്ല കാര്യം… ഭാര്യാ സ്നേഹമൊക്കെ നല്ല കാര്യം തന്നെയാ.. പക്ഷേ, എനിക്കൊരുപാട് നാളായിട്ട് ഒരു സംശയം.

മൗര്യയെ നിനക്കെങ്ങനെ കിട്ടി?

ആരെയും സംസാരിച്ചു വീഴ്ത്താനുള്ള കഴിവൊന്നും എന്റെ മോനില്ല.. പറയത്തക്ക സൗന്ദര്യവും ഇല്ല.. അവളെക്കാളും പ്രായക്കൂടുതലും… ദേഷ്യവും അഹങ്കാരവും വേണ്ടുവോളം ഉണ്ടുതാനും.. അങ്ങനെയുള്ള ഒരുത്തന് ഇങ്ങനൊരു കുഞ്ഞിനെ എങ്ങനെ കിട്ടി?

അതും അവൾക്കായിരുന്നു നിർബന്ധം നീ വേണമെന്ന്… എന്താടാ… നീ അച്ഛന്റെ ദമയന്തിപ്പൂട്ട് വല്ലതും എടുത്താരുന്നോ?? ”

അച്ഛന്റെ ചോദ്യം കേട്ടതും അവനൊന്ന് ഞെട്ടി. താനും മുത്തശ്ശനും മാത്രം അറിയുന്ന കാര്യമാണ്. അച്ഛനെങ്ങനെ അറിഞ്ഞു?

“നിനക്ക് ഓർമ വെച്ച കാലം തൊട്ട് ഞാൻ പറഞ്ഞിട്ടുണ്ട്, മുത്തശ്ശൻ പല കുറുക്കു വഴികളും ഉപദേശിച്ചു തരും. ആ വഴിക്കൊന്നും പോയേക്കല്ല് എന്ന്… എന്നിട്ടും നീയത് ചെയ്തു.

ഈ കോളേജിൽ ഒരു vice principal നെ പൈസ കൊടുത്തു വെക്കാൻ എനിക്കറിയാഞ്ഞിട്ടല്ല… നീ തന്നെ വേണം എന്നെനിക്ക് നിർബന്ധം എന്താണെന്ന് വെച്ചാൽ..

പണ്ട് നീയൊരു തെറ്റ് ചെയ്തിരുന്നു…

തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം. ആ ശിക്ഷയാണ് ഈ ജോലി.

ശിക്ഷ ഏറ്റു വാങ്ങാൻ നീ വന്നില്ലെങ്കിൽ ഞാൻ മൗര്യയോടെല്ലാം തുറന്നു പറയും.. അവൾക്ക് നിന്നോടുള്ള സ്നേഹം പോലും നീ മന്ത്രവാദം ചെയ്തുണ്ടാക്കിയതാണെന്ന്.”

Leave a Reply

Your email address will not be published. Required fields are marked *