ദമയന്തിപ്പൂട്ട് – 1 Likeഅടിപൊളി  

ഒരാഴ്ച്ചയായി കോളേജിൽ നടക്കുന്ന കഥകൾ അവൻ എണ്ണിയെണ്ണി പറഞ്ഞു കൊടുത്തപ്പോൾ മൂപ്പർക്ക് കാര്യങ്ങൾ ബോധ്യമായി. എങ്കിലും അവന്റെ എടുത്തു ചാട്ടത്തെയും ക്ഷിപ്രകോപത്തെയും നല്ലോണം ഒന്നു താങ്ങിക്കൊണ്ട് തന്നെ വിശ്വൻ സാർ ഉപദേശം നിർത്തി.

” നീയീ പ്രകടനങ്ങളൊക്കെ നടത്തുന്നത് ഇവിടുന്ന് എങ്ങനേലും ഊരിപ്പോകാൻ ആണെങ്കിൽ…. ഭവിഷ്യത്ത് എന്താകും എന്നറിയാമല്ലോ….നീയെന്റെ മോനാണെന്ന് ഞാനങ്ങു മറക്കും. അവളോടെനിക്ക് ദേഷ്യമൊന്നുമില്ല..

പക്ഷേ, നിന്നോടുണ്ട്. അവളെ കിട്ടാൻ വേണ്ടി നീ കളിച്ച നാറിയ കളി… അത് ഞാനവളെ അറിയിക്കും.”

എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവന്റെ റൂമിനു മുന്നിൽ ഒരുകൂട്ടം പയ്യന്മാർ നിൽപ്പുണ്ടായിരുന്നു. തല്ലാനാണോ കൊല്ലാനാണോ എന്ന് മനസിലായില്ല അരവിന്ദിന്.

“സാറേ… ഇവന്മാർ വിളിച്ചപ്പോ ഞങ്ങള് ചുമ്മാ പോയെന്നേയുള്ളു. സാറിനെതിരെ അങ്ങനെ മുദ്രാവാക്യം വിളിക്കണം എന്നൊന്നും വിചാരിച്ചതല്ല. പറ്റിപ്പോയി. ഇനിയുണ്ടാകില്ല സാറേ.. അതിന്റെ പേരിൽ ഞങ്ങടെ മിസ്സിനെ വഴക്കൊന്നും പറയരുത്.”

കൂട്ടത്തിലൊരുത്തൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

അപ്പോഴാണ് അരവിന്ദിന് കാര്യങ്ങൾ മനസ്സിലായത്. മൗര്യ മിസ്സ് കരഞ്ഞിറങ്ങി പോകുന്നത് കണ്ടിട്ട് വന്നിരിക്കുവാണ് മിസ്സിന്റെ പിള്ളേർ. അതും

കോളേജ് വിട്ടിട്ട് മൂന്നു മണിക്കൂറിനും മേലെയായി.

ഈ കാര്യം പറയാനായി അവർ എത്ര മണിക്കൂർ ഇവിടെ കാത്തു നിന്നു കാണും.

“ഏയ്യ്… അതൊന്നും കൊഴപ്പല്ലെടാ പിള്ളേരെ… എനിക്ക് മനസിലാകും. ഞാനും ഈ പ്രായത്തിൽ ഇങ്ങനെ ഓരോന്ന് ചെയ്തിട്ടല്ലേ വന്നത്…. പിന്നെ പെട്ടന്ന് വന്ന ദേഷ്യത്തിൽ നിങ്ങൾക്ക് സസ്പെൻഷൻ അടിച്ചു പോയെങ്കിലും പിന്നെ ആലോചിച്ചപ്പോ അതു വേണ്ടെന്ന് തോന്നി…..

പിന്നെ…മിസ്സ് കുറച്ചു സെൻസിറ്റീവ് ആണ്….. നിങ്ങടെ കാര്യം പറഞ്ഞപ്പോ കരഞ്ഞതാണ്…. അത് ഞങ്ങൾ സംസാരിച്ച് തീർത്തിട്ടുണ്ട്. ടെൻഷൻ ആകണ്ട. ”

അരവിന്ദ് വളരെ സമയമെടുത്ത് ഓരോ വാക്കുകളും ആലോചിച്ചു സൂക്ഷിച്ചാണ് പറഞ്ഞത്. ഇനീപ്പോ അതിനൊരു പ്രശ്നം താങ്ങാൻ വയ്യ.

എന്തായാലും അന്ന് അവന്റെ കാർ കോളേജിൽ നിന്നെടുക്കുമ്പോൾ bye പറയാൻ ആ പയ്യൻന്മാർ എല്ലാവരുമുണ്ടായിരുന്നു. കോളേജിൽ ജോയിൻ ചെയ്തിട്ടാദ്യമായി മനസ്സ് നിറഞ്ഞു തിരിച്ചു പോകുന്നൊരു ദിവസമുണ്ടായി അരവിന്ദിന്.

↔️↔️↔️↔️↔️↔️↔️↔️

“പെണ്ണെവടെ?”

തറവാട്ടിലെത്തി ഹാളിൽ കയറിയതും അവന്റെ ചോദ്യമുയർന്നു.

“അവളിന്ന് നേരെ വീട്ടിലേക്ക് പോയി. ഇങ്ങോട്ടു വന്നില്ല.”

സരസ്വതി ടീച്ചർ കൈമലർത്തി.

ഒരേ കോമ്പൗണ്ടിൽ രണ്ടു വീടുകളായാണ് അരവിന്ദും മൗര്യയും അവന്റെ അച്ഛനും അമ്മയും താമസിക്കുന്നത്. കൊല്ലങ്ങൾ മുന്നേയുണ്ടാക്കിയ തറവാടാണിത്. അരവിന്ദ് നാട്ടിലേക്ക് വന്നതോടെ തറവാടിന്റെ പത്തായപ്പുര നവീകരിച്ച് രണ്ടു പേരും അങ്ങോട്ട് താമസം മാറ്റിയതാണ്.

അരവിന്ദ് ക്ലോക്കിലേക്ക് നോക്കി. സമയം 8 കഴിഞ്ഞു. കോളേജിലെ മീറ്റിങ്ങും കഴിഞ്ഞു പയ്യന്മാരെയും deal ചെയ്ത് വന്നപ്പോഴേക്കും നന്നായി ഇരുട്ടി.

“ന്നാ ഞാനും ഇറങ്ങിയേക്കുവാ… ”

പേരിനു രണ്ട് വിശേഷം പറഞ്ഞ് അരവിന്ദ് വീട്ടിൽ നിന്നിറങ്ങി.

ലോക്ക് കയ്യിലുള്ളത് കൊണ്ട് കാളിങ് ബെൽ

അടിക്കാതെ തന്നെ അകത്ത് കയറി. ബെല്ലടിച്ച് അവളെ കാത്തു നിന്നാൽ നിക്കത്തേയുണ്ടാകൂ. ഇന്ന് കോളേജിൽ നടന്ന സംഭവങ്ങൾ വെച്ച് വീട്ടിൽ തന്നെ കയറ്റാൻ വഴിയില്ല.

മൗര്യ അടുക്കളയിലുണ്ട്. അവനെ കണ്ടതും ചപ്പാത്തിയും കറിയും മുന്നിൽ കൊണ്ടു വന്നു വെച്ചു.

“ആദ്യം കുറച്ചു വെള്ളം തന്നൂടെ നിന….”

അവനത് പറഞ്ഞു തീർക്കുന്നതിനു മുന്നേ വെള്ളം മുന്നിലെത്തി. എന്നിട്ട് ചവിട്ടിത്തുള്ളി ഒരു പോക്കും.

വീണ്ടും എന്തെങ്കിലും സംസാരിക്കാനായി തലയുയർത്തിയപ്പോഴേക്കും അവൾ കഴിച്ചു കൊണ്ടിരുന്ന പാത്രമെടുത്ത് അടുക്കളയിലേക്ക് പോയി.

അപ്പൊ പിന്നെ ആ attempt ഉം waste.

അവൻ പിന്നെയൊന്നും മിണ്ടാതെയിരുന്നു കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *