“സന്തോഷായോ?”
അവൻ അവളുടെ കവിളുകളിൽ ഞെരിച്ചു കൊണ്ട് ചോദിച്ചു. സോഫയിലിരുന്ന് തന്റെ മുഖത്തേക്ക് തലയുയർത്തി നോക്കുന്ന അവളുടെ ആ വിധേയത്വഭാവം അവനെ വല്ലാതെ ത്രസിപ്പിച്ചു.
“എന്നാലും എനിക്ക് നിന്റെ കഷ്ടപ്പാടോർത്തിട്ടാ… ക്ലാസ്സിലെ പിള്ളേരുടെ സസ്പെന്ഷൻ ഒഴിവാക്കാനായി വൈസ് പ്രിൻസിപ്പാളിന് കിടന്നു കൊടുത്ത ക്ലാസ്സ് ടീച്ചർ…. ഡെഡിക്കേഷൻ തന്നെ മോളെ…. ”
അരവിന്ദ് മൗര്യയുടെ അടുത്തു ചെന്നിരുന്നു തോളത്തു കയ്യിട്ടുകൊണ്ട് ചിരിച്ചു. അവൾ മുഖം താഴ്ത്തി.
“Out of curiosity, ഞാനൊരു കാര്യം ചോദിക്കട്ടെ…, എന്റെ അച്ഛനെയും നിന്റെ സ്റ്റുഡന്റ്സിനെയും എന്നെയും മൂന്നു തട്ടിൽ വെച്ചാൽ നീയതിൽ ഏതെടുക്കും? അച്ഛനെയോ അതോ സ്റ്റുഡന്റ്സിനെയോ?”
അരവിന്ദ് ക്രൂരമായി ചിരിച്ചു… മൗര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകൾ തുടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും അവൻ ചിരി നിർത്തി.
“ഹേയ്,.. ഞാൻ തമാശ പറഞ്ഞതല്ലേ…”
അവൻ ശബ്ദം കൂടുതൽ മൃദുവാക്കി.
എന്നാൽ, അപ്പോഴേക്കും മൗര്യ അവന്റെ കൈ തട്ടി മാറ്റി
വാതിൽ തുറന്നു പുറത്തേക്ക് പോയിരുന്നു.
ആ നീണ്ട വരാന്തയിലൂടെ കണ്ണും തുടച്ച് അവൾ പോകുന്നത് കണ്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.
ഒന്നൊന്നര മണിക്കൂർ മുന്നേ വരെ എല്ലാവരെയും തല്ലി കൊല്ലാനുള്ള ദേഷ്യവുമായി നിൽക്കുകയായിരുന്നു താൻ. ആ ദേഷ്യമാണ് യാതൊരു പരാതിയുമില്ലാതെ അവൾ ഉടലിലേക്ക് ഏറ്റു വാങ്ങിയത്. എന്നിട്ടും…. അങ്ങനെ പറയണ്ടായിരുന്നു….
അപ്പോഴാണവന്റെ ഫോൺ ശബ്ദിച്ചത്.
“Conference റൂമിലേക്ക് വാ.”
അവൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ കാൾ കട്ട് ആയി. അച്ഛനാണ്. എന്തിനാണ് വിളിപ്പിക്കുന്നത് എന്നവനറിയാം. കുറച്ചു സമയം മുന്നേ നടന്ന കാര്യങ്ങൾ അവന്റെ മനസിലേക്കെത്തി.
രണ്ടാഴ്ചയായി കോളേജിന്റെ അന്തരീക്ഷം വളരെ കലുക്ഷിതമാണ്. 2nd ഇയർസും third ഇയർസും തമ്മിലുണ്ടായ ഒരു നിസ്സാര തർക്കമാണ് തുടക്കം. അതു പിന്നീട് വലിയൊരു അടിയായി മാറി.
Manangement സെക്കന്റ് ഇയർസിനു അനുകൂലമായ നിലപാടെടുത്തു എന്നും പറഞ്ഞു സീനിയർസ് മാനേജ്മെന്റിന് നേരെയും തിരിഞ്ഞു.
പ്രശ്നം തുടക്കത്തിലേ പറഞ്ഞു തീർക്കാൻ അരവിന്ദ് പല ശ്രമങ്ങളും നടത്തിയെങ്കിലും എല്ലാം വെറുതെയായി. സീനിയർ വിദ്യാർത്ഥികൾക്ക് അവനോടുള്ള അനിഷ്ടവും ഒരു കാരണമായി.
“നെപ്പോക്കിഡേ മൂരാച്ചി…
രാജിവെക്കെടാ പരനാറി..”
ഇതായിരുന്നു അവരുടെ മുദ്രാവാക്യം.
Nepokid…
കാലിഫോർണിയയിൽ മനഃസമാധാനമായി ജോലി ചെയ്ത് കൊണ്ടിരുന്ന തന്നെ അച്ഛൻ നാട്ടിലേക്ക് തിരിച്ചു വിളിച്ചപ്പോൾ തൊട്ട് അവൻ ഭയന്നിരുന്നത് ആ ഒരു പേരാണ്. Nepokid.
കഷ്ടപ്പെട്ട് നേടിയെടുത്ത MBA യും MS ഉം ഡോക്ടറേറ്റുമെല്ലാം ആ പേരിനു മുന്നിൽ വട്ടപ്പൂജ്യമാണ്.
ആ പേടികൊണ്ട് മാത്രമാണ് ഇവിടെങ്ങും ജോലി കിട്ടാത്ത പോലെ കാലിഫോർണിയയിൽ പോയത്. പക്ഷേ, എന്തു കാര്യമുണ്ടായി?
അച്ഛന്റെ legacy തുടർന്നു കൊണ്ടു
പോകാനുണ്ടാക്കിയ നേർച്ചക്കോഴി ആയിരുന്നല്ലോ താൻ.
അച്ഛന് തന്റെ മർമമറിയാം. പുള്ളി സ്ഥാനത്തു തന്നെ കൊത്തി. അങ്ങേരുടെ കുരുട്ടു ബുദ്ധി കാരണം താൻ ഈ self financing കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആകേണ്ടി വന്നു.
ഇന്നിപ്പോൾ ഇവിടുത്തെ പരട്ടകളുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിയും വന്നു.
അവന് ചുറ്റുപാടും കാണുന്ന എല്ലാവരോടും ദേഷ്യം തോന്നി. യോഗ്യത ഉണ്ടെങ്കിലും അച്ഛന്റെ കെയർ ഓഫിൽ ജോലിക്ക് കയറിയ മകൻ എന്ന് പരോക്ഷമായി പുച്ഛിക്കുന്ന ഈ പാട്ട കോളേജിലെ അധ്യാപകരോട്..
അവർ തന്നെപ്പറ്റി പറയുന്ന മുള്ളും മുനയും വെച്ച വാക്കുകൾ കേട്ട് വേണ്ടതിനും വേണ്ടാത്തതിനും തന്നെ കുറ്റം പറയുന്ന പിള്ളേരോട്… ഇതിനൊക്കെ കാരണമായ തന്റെ തന്തയോട്… അങ്ങനെ എല്ലാവരോടും.
കണ്ണിൽ കണ്ട പയ്യന്മാർക്കെല്ലാം സസ്പെൻഷൻ കൊടുത്താണ് അവൻ ആ ദേഷ്യം മുഴുവൻ തീർത്തത്.
“അത് വേണ്ടായിരുന്നു മോനെ.. Sem exam ആകാനായതല്ലേ… വിശ്വൻ സാറാണെങ്കി അവർക്കൊരു ചാൻസ് കൂടി കൊടുത്തേനെ. “
