ദമയന്തിപ്പൂട്ട് – 1 Likeഅടിപൊളി  

അവനറിയാതെ ചോദിച്ചു പോയി.

“ന്റെ മോനേ… മെല്ലെ പറ… അങ്ങേർക്ക് അയ്നു മാത്രം പ്രായം ഒന്നുല്ല… കണ്ടിട്ട് തോന്നണതാവും. അവര് ഫാമിലി ഫ്രണ്ട്സ് ആണ്. അങ്ങനെ പണ്ട് തൊട്ടേ അറിയാം.

അങ്ങേരു കാലിഫോർണിയക്ക്

പോകുന്നേനും മുന്നേ കല്യാണം കഴിഞ്ഞു.”

“പാവം… ഞങ്ങടെ പാവം മിസ്സ് എങ്ങനെ സഹിക്കുന്നാവോ ആ മാരണത്തിനെ… ഭീഷണിപ്പെടുത്തി കെട്ടിച്ചതാകും.”

“പിന്നേ… ചുമ്മാ ഓരോന്ന് പറയല്ലേ… അവര് നല്ല ഹാപ്പി couple ആണ്. എന്നോട് പറയാറുണ്ടല്ലോ…പിന്നെ അങ്ങേര് നല്ലൊരു മനുഷ്യനാ.. ഞങ്ങൾ വീട്ടിലൊക്കെ ചെല്ലുമ്പോ നല്ല പെരുമാറ്റം ആണ്.. നിങ്ങളീ പരട്ടകൾ ആയോണ്ടല്ലേ അങ്ങേരിങ്ങനെ നിക്കുന്നെ..”

അഞ്ജിത മിസ്സ് അവന്റെ പുറത്തിനിട്ട് ഒരു കൊട്ട് കൊടുത്തു.

“ആവോ… എന്തായാലും അങ്ങേരിന്ന് മിസ്സിനെ കരയിപ്പിച്ചു. അതെനിക്കുറപ്പാ.”

“എന്റെ പൊന്നു ചെക്കാ… നിനക്കെന്താ?? നീയിങ്ങനെ ഡിക്ടറ്റീവ് കളിക്കല്ലേ….എന്തായാലും ഇതൊന്നും ആരോടും പറയണ്ട. മൗര്യ അങ്ങനെ ഒരു open book അല്ല.”

“ഏയ്യ് ഞാനാരോടും പറയില്ല മിസ്സേ.. ഇതിപ്പോ പുള്ളിക്കാരിനെ കണ്ടപ്പോ തന്നെ എനിക്ക് തോന്നി എന്തോ സ്പെല്ലിങ് mistake ഉണ്ടല്ലോന്ന്.. അല്ലെങ്കി എപ്പഴും ചിരിച്ചോണ്ട് നടക്കണ ആളല്ലേ..

ഇന്ന് കണ്ണൊക്കെ നിറച്ച് ആകെ വല്ലാണ്ടായിട്ട്. ”

“ആ.. അവള് മീറ്റിംഗിന് കേറിയാരുന്നു. ഇനീപ്പോ വിശ്വൻ സാറ് വല്ലോം പറഞ്ഞോന്ന് അറിയില്ല. കുറച്ചു കുട്ടികൾ അവളുടെ ക്ലാസ്സിൽ ഉള്ളതല്ലേ…അതാകും. ”

ജിതിൻ അഞ്ജിത മിസ്സിനോട് bye പറഞ്ഞു പോയി.

അവൻ പോയതിനു പിന്നാലെ അജിത ലൈബ്രറിയിലേക്ക് നടന്നു. ക്ലാസ്സില്ലെങ്കിൽ മൗര്യ അവിടെയാണുണ്ടാകുക.

പ്രതീക്ഷ തെറ്റിയില്ല. ഏതോ ഒരു ബുക്കും എടുത്ത് ഇരിപ്പുണ്ട് കക്ഷി.

അഞ്ജിത മിസ്സ് നടന്നടുക്കുമ്പോൾ ഫോണിൽ വന്ന മെസ്സേജ് വായിക്കുകയായിരുന്നു മൗര്യ. അത് അരവിന്ദിന്റേതായിരുന്നു.

‘ചിന്നൂ.. അപ്പൊ അച്ഛൻ വിളിച്ചത് കൊണ്ട് കോൺഫറൻസ് റൂമിൽ പോയതാ. അല്ലെങ്കി നീയിങ്ങനെ കരഞ്ഞോണ്ട് പോകുമ്പോ ഞാൻ പൊറകെ വരാതിരിക്കുവോ… ഒരു നാക്കുപിഴ പറ്റിപ്പോയി..

മനുഷ്യനല്ലേടി… ക്ഷമിക്ക് നീ… 😘😘😘😘’

അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞെങ്കിലും റിപ്ലൈ ഒന്നും കൊടുക്കാൻ നിന്നില്ല. കുറച്ചു നേരം ടെൻഷൻ അടിക്കട്ടെ…

അപ്പോഴേക്കും അഞ്ജിത മിസ്സ് വന്ന് അവളുടെ അടുത്തിരുന്നു.

“ഒരാള് വെല്ല്യ കരച്ചിൽ ആണെന്ന് ജിതിൻ പറഞ്ഞത് കേട്ടാ ഞാൻ ഓടി വന്നത്. നോക്കുമ്പോ ഇരുന്നു ചിരിക്കുന്നു.”

അഞ്ജിത ചെരിഞ്ഞിരുന്നു കൊണ്ട് മെല്ലെ പറഞ്ഞു.

“ശോ, ആ കുട്ടിക്ക് മനസ്സിലായോ ഞാൻ കരഞ്ഞെന്ന്…”

“പിന്നില്ലാതെ… കരഞ്ഞാൽ പിന്നെ മനസ്സിലാവില്ലേ നാട്ടുകാർക്ക്… എന്തിനാ കരഞ്ഞേ? മീറ്റിംഗിൽ വല്ലോം പറഞ്ഞോ?”

“അതിന് ഞാൻ മീറ്റിംഗിന് കയറിയില്ലല്ലോ…”

പറഞ്ഞത് അബദ്ധം ആയെന്ന് അത് വായിൽ നിന്നു വന്നു കഴിഞ്ഞാണ് അവൾക്ക് മനസ്സിലായത്.

“ഏഹ്ഹ് പിന്നെ നീ എവിടെയായിരുന്നു? മീറ്റിംഗിൽ ആണെന്ന് പറഞ്ഞല്ലോ ജെസ്സി.?”

അഞ്ജിത വിടാൻ ഭാവമില്ല.

“ഞാൻ വൈസ് പ്രിൻസിപ്പൽ ന്റെ റൂമിൽ ☺️☺️☺️”

അവൾക്കത് പറഞ്ഞപ്പോഴേ നാണം വന്നു.

“ആഹാ അപ്പോ പിള്ളേര് പറഞ്ഞതൊക്കെ ശരിയാണോ?”

“എന്ത്??”

“അല്ല, നിന്നെ വൈസ് പ്രിൻസിപാൾ കരയിച്ചു എന്നൊരു കരക്കമ്പിയുണ്ട്.”

“ഏയ്യ്… കരയിച്ചൊന്നുല്ല.. 😌”

എത്ര ശ്രമിച്ചിട്ടും നാണം പുറത്ത് ചാടി..

“എടി കള്ളീ…. അപ്പോ മോള് ഭർത്താവിന്റെ കൂടെ കേറി അടയിരുന്നതാണല്ലേ 😌😌😌”

അഞ്ജിത അവളുടെ കയ്യിൽ ഒരു നുള്ള് വെച്ചു കൊടുത്തു.

“ആാഹ്ഹ്.. പോടീ..”

“എന്നാലും നിങ്ങടെ ധൈര്യം സമ്മതിക്കണം… ഈ കോളേജിൽ ഇത്രേം ആൾക്കാരുള്ളപ്പോ 😯😯😯”

അഞ്ജിതക്ക് അതിശയം അടക്കാനാവുന്നില്ല.

“ഒന്നു മെല്ലെ പറ പിശാശേ… പിള്ളേര് കേട്ടാ തല പോകും.”

മൗര്യ അഞ്ജിതയുടെ വയറിൽ നുള്ളി.

“ശോ 🫢🫢🫢”

കുറച്ചു നേരം രണ്ടു പേരും

ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു. അഞ്ജിത പിന്നെയും തലപൊക്കി.

Leave a Reply

Your email address will not be published. Required fields are marked *