മൂകസാക്ഷി – 1
[ അഖിലേഷേട്ടൻ ]
” ഹലോ… രാധു നീ എവിടെയാ… എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം…. ”
” സോറി… ഗിരി… ഇന്ന് എനിക്ക് തീരെ പറ്റില്ല.. ഞാൻ റോഷന്റെ കൂടെ ഒരു സ്ഥലം വരെ പോവ്വാ… നമുക്ക് നാളെ മീറ്റ് ചെയ്യാം ”
” പ്ലീസ്… രാധു…. ഇത് നമ്മുടെ ലൈഫ് മാറ്ററാണ്… പിന്നെ ഞാൻ നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് റോഷനുമായുള്ള ഫ്രണ്ട്ഷിപ് ഒഴിവാക്കാൻ… ”
” ദേ… ഗിരി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടരുതെന്ന്… ശരിയാണ് നമ്മൾ തമ്മിൽ റിലേഷനിൽ ആണ്.. എന്ന് വെച്ച് എനിക്ക് എന്റെ ഫ്രണ്ട്സിനെയൊക്കെ അതിന്റെ പേരിൽ ഒഴിവാക്കാൻ പറ്റില്ല ….? ”
” നിന്റെ ഫ്രണ്ട്സിനെ എല്ലാവരെയും ഒഴിവാക്കാൻ ഞാൻ പറഞ്ഞോ… റോഷൻ അവനെ വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നല്ലേ പറഞ്ഞെ…? ”
” സോറി ഗിരി… എനിക്ക് നിന്നോടധികം സംസാരിക്കാൻ ഇല്ല.. ബൈ… ”
രാധിക ഫോൺ വെച്ചതോടെ തകർന്ന മനസ്സോടെ ഗിരി ആ ഫോൺ സ്ക്രീനിലേക്ക് നോക്കി.
തനിക്കേറെ പ്രിയപ്പെട്ട ദിവസമായിരുന്നു ഇന്ന്. താൻ ഏറെ ആഗ്രഹിച്ച് കിട്ടിയ വിജയദിനം . ഒരുപാട് കാലത്തെ പ്രയത്നവും പരിശ്രമവുമാണ് തന്റെ ഇന്നത്തെ ഈ ദിവസത്തിന്റെ വിജയം. അത് ആഘോഷിക്കാൻ രാധികയല്ലാതെ മറ്റാരും തനിക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല.
ഇനി എന്നെ പറ്റി പറയാം…
എന്റെ പേര് ഗിരി . ഞാൻ വളർന്നതും പഠിച്ചതും പാലക്കാടുള്ള ഒരു വൃദ്ധസദനത്തിൽ ആയിരുന്നു. എന്റെ അച്ഛൻ പെട്ടെന്നുണ്ടായ ഒരു ആക്സിഡന്റിൽ മരിച്ചപ്പോൾ ഞാനും അമ്മയും മുത്തശ്ശിയും ആ വീട്ടിൽ തനിച്ചായി. രണ്ട്
വയസ്സായിരുന്നു അന്ന് എനിക്ക് പ്രായം. ഒരു ദിവസം എന്നെയും മുത്തശ്ശിയെയും ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കി അമ്മ ആരുടെയോ കൂടെ ഒളിച്ചോടി പോയി..
രണ്ട് വർഷത്തിന് ശേഷം മുത്തശ്ശിയും എന്നെ വിട്ടു പോയി. പിന്നീട് അങ്ങോട്ട് അവിടെയുള്ള അന്ദേവാസികളും ആ വൃദ്ധസദനത്തിന്റെ മാനേജ് മെന്റും ആണ് എന്നെ വളർത്തിയത്.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രാധു എന്ന് ഞാൻ വിളിക്കുന്ന രാധികയുമായി ഇഷ്ടത്തിലാവുന്നത്. കോളേജിൽ ഒരുപാട് കൂട്ടുകാരൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഒറ്റയ്ക്ക് ആയത് കൊണ്ട് എപ്പോഴും വായനയും പഠിത്തവുമായി മുന്നോട്ട് പോകാനായിരുന്നു എനിക്കിഷ്ടം. അത് കൊണ്ട് ചെറിയ ക്ലാസ് മുതലേ ക്ലാസ് ടോപ്പറായിരുന്നു ഞാൻ.
എന്റെ കൂടെ കൂട്ട് കൂടാൻ ആരെങ്കിലും ശ്രമിച്ചാൽ ഒഴിഞ്ഞു മാറുന്നതായിരുന്നു എന്റെ ശീലം. കാരണം ഞാൻ ആരെയെങ്കിലുമായി കൂട്ട് കൂടിയാൽ അവർ എന്നെ മുതലെടുക്കും.
ആ സമയത്താണ് ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും സ്മാർട്ടും സുന്ദരിയും ആയ രാധികയെ ഞാൻ ശ്രദ്ധിക്കുന്നത്. ഞങ്ങളുടെ കോളേജിലെ തന്നെ ഏറ്റവും സുന്ദരി അവളായിരുന്നു. ക്ലാസിലെ പല സബ്ജെക്റ്റിലും എന്റെ അടുത്ത് വന്നാണ് അവൾ സംശയങ്ങൾ തീർത്തു കൊണ്ടിരുന്നത്. അത് ഞങ്ങളെ നല്ലൊരു സൗഹൃദത്തിൽ എത്തിച്ചു.
ഒരു ദിവസം അപ്രതീക്ഷിതമായി അവൾ എന്നോട് വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. എനിക്കതൊരു ഷോക്കായിരുന്നു. ഞാൻ അതിൽ നിന്ന് മാക്സിമം ഒഴിഞ്ഞു മാറാൻ അവളോട് എന്റെ എല്ലാ കഥകളും പറഞ്ഞു. എന്നിട്ടും അവൾ അവളുടേ ഇഷ്ടത്തിൽ ഉറച്ചു നിന്നു.
അങ്ങനെ ഞങ്ങൾ ഡിഗ്രിയും പിജിയുമൊക്കെ പ്രേമിച്ചു നടന്നു. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ ശരീരികമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. എന്തിന് ഒരു ചുംബനം
പോലും ഇല്ല. കാരണം പ്രേമം എന്നത് ദിവ്യമായ ഒരു വികാരമാണെന്ന് വിശ്വസിച്ചിരുന്ന കൂട്ടത്തിൽ ആയിരുന്നു ഞങ്ങൾ രണ്ട് പേരും. അതിന് ശാരീരിക ബന്ധം എന്നത് നിർബന്ധം ഇല്ലാ എന്ന് തന്നെ ഉറച്ചു വിശ്വസിച്ചു.
പഠനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തന്നെ അവൾക്ക് ഒരു ഐ.ടി കമ്പനിയിൽ ജോലി കിട്ടി.
എന്റെ ലക്ഷ്യം അതിലും വലുതായത് കൊണ്ട് ഞാൻ ചെറിയ കഫെകളിലും മറ്റും ചെറിയ ജോലികൾ നോക്കി വീണ്ടും പഠിച്ചു കൊണ്ടിരുന്നു.
