“എന്തെ താൻ ചിരിക്കൂന്നേ….?..”
” അല്ലാ…. എത്ര കൊല്ലത്തെ ആത്മാർത്ഥ പ്രണയമായിരുന്നു രണ്ട് പേരുടെയും… ”
” ആത്മാർത്ഥ പ്രണയം… കോപ്പ്… അവനെ സ്നേഹിച്ചതാണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും മണ്ടത്തരം… നിന്നെ കണ്ട് മുട്ടിയ അന്ന് മുതലാണ് ശെരിക്കും ഒരു പെണ്ണിനെ എങ്ങനെ കെയർ ചെയ്യണം എന്നും അവളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് അവൾ പറയാതെ അറിയാൻ കഴിയുന്ന ഒരാളാണ് ജീവിതത്തിൽ വേണ്ടതെന്നും എനിക്ക് തോന്നി തുടങ്ങിയത്… ”
“ശെരിക്കും…!! അപ്പോൾ അവനെ വിട്ട സ്ഥിതിക്ക് എന്നെ സ്നേഹിച്ചൂടെ…. ? അതോ എന്നെ വിശ്വാസമില്ലേ…? ”
” വിശ്വാസമില്ലാഞ്ഞിട്ടാണോ ഒന്നും ആലോചിക്കാതെ നിന്റെ കൂടെ ചാടി പുറപ്പെട്ടത്…നോക്കട്ടെ.. പറയാം…. ”
” മതി….
പതിയെ മതി… ”
അപ്പോഴാണ് അവരുടെ സംസാരത്തിനിടയ്ക്ക് പെട്ടെന്ന് റോഷന് ഒരു കാൾ വന്നത്. അവൻ അവളോട് ഇപ്പൊ വരാം എന്ന് പറഞ്ഞു വാതിൽ തുറന്നു പുറത്തു പോയി..
അവൻ പോയപ്പോൾ അവൾ തന്റെ ഫോൺ എടുത്തു അവിടെ ഉള്ള കണ്ണാടിയുടെ മുൻപിലേക്ക് ചെന്നു. അവൾ ഫോണിൽ ആർക്കോ വിളിച്ച് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ട് കണ്ണാടിയിലേക്ക് നോക്കി അവിടെ ഉണ്ടായിരുന്ന അവളുടെ ബാഗിലെ കുറച്ചു മേക്കപ്പ് സാധനങ്ങൾ എടുത്ത് മുഖത്തിടാൻ തുടങ്ങി.
ഫോൺ കുറച്ചു നേരം റിംഗ് ചെയ്ത ശേഷം മറു തലയ്ക്കൽ ആരോ ഫോൺ എടുത്തു…
” ഹലോ… ചേച്ചി.. എവിടാ… മീറ്റിംഗ് ഒക്കെ കഴിഞ്ഞോ….? ”
” എന്ത് മീറ്റിംഗ്… അത് അച്ഛനോടും അമ്മയോടും ഒരു കള്ളം പറഞ്ഞതല്ലേ…. ഹ.. ഹാ… ”
” ങേ… അപ്പൊ മീറ്റിങ്ങിനല്ലേ ചേച്ചി പോയത്…? ”
” ഒലക്ക… ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇങ്ങ് ഊട്ടിയിലെത്തിയെടി…. ”
” ഊട്ടിയിലോ… ഗിരിയേട്ടന്റെ കൂടെയോ…? ”
” ഓഹ്… അവളുടെ ഒരു ഗിരിയേട്ടൻ… ആ പോങ്ങനെ കൊണ്ടൊന്നും നടക്കാത്ത കാര്യമാ… ഇത് വേറെ ഒരാളാണ്… ഇനി അങ്ങോട്ട് എന്റെ ജീവിത പങ്കാളി ആവാൻ പോകുന്ന ആള്… ഗിരിയെ പോലെ അഷ്ടിക്ക് വകയില്ലാത്തവനല്ല മോളെ… ഇത് അത്യാവശ്യം നല്ല പുളിങ്കൊമ്പാണ്. തത്കാലം നീ ഇത് വേറെ ആരോടും പറയണ്ട….”
” ഛെ… നീ എന്ത് ദുഷ്ടയാടി… ഇത്ര കാലം സ്നേഹിച്ച ഒരാളെ ചതിക്കാൻ… നാണമില്ലേ നിനക്ക്….? ”
“ഓഹ്… എനിക്കിത്തിരി നാണം കുറവാ… ശെരി നീ വെച്ചോ…
ഞാൻ പിന്നെ വിളിക്കാം….ബൈ…”
ഫോൺ വെച്ച ശേഷം അവൾ കണ്ണാടിയിൽ നോക്കി അവളുടെ രണ്ട് മൂന്ന് സെൽഫി എടുത്തു. ശേഷം അവൾ ധരിച്ച ടോപിന്റെ മുകൾ ഭാഗം കുറച്ചു താഴ്ത്തി അവളുടേ ക്ളീവേജ് കാണുന്ന രീതിയിൽ രണ്ട് മൂന്ന് ഫോട്ടോ എടുത്തു…
അപ്പോഴാണ് റോഷൻ വാതിൽ തുറന്ന് കടന്ന് വരുന്നത്…
” ഹലോ.. എന്താ പരിപാടി… എന്തെങ്കിലും കഴിക്കേണ്ട… ”
” ഇപ്പൊ വേണ്ടടാ… നമുക്ക് എന്തെങ്കിലും ഒക്കെ സംസാരിച്ചിരിക്കാം… ”
“ശെരി.. ഇരിക്ക്… ”
അവൻ ബെഡിൽ ഇരുന്ന് അവളോടും ഇരിക്കാൻ പറഞ്ഞു.. അവളും അവന്റെ അടുത്തായി ഇരുന്നു.
” എടി… പണ്ടൊരു സിനിമയിൽ നായകൻ നായകിയോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്… അത് നിന്നോട് ചോദിച്ചാൽ നീ ഉത്തരം പറയോ… ”
” മ്മ്.. നോക്കട്ടെ… നീ ചോദിക്ക്…? ”
” എന്നാൽ പിടിച്ചോ… ഇതാണ് ഒന്നാമത്തെ ചോദ്യം… ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒറ്റയ്ക്ക് ഒരിടത്ത് ഇരിക്കാണ്.. വേറെ ആരും അവിടെ ഇല്ല… ആ സമയത്ത് അവന് വേണെമെങ്കിൽ അവളെ എന്തും ചെയ്യാൻ പറ്റുന്ന സാഹചര്യമാണ്… പക്ഷേ എന്നിട്ടും അവൻ അവളെ ഒന്ന് ടച്ച് ചെയ്യുക കൂടി ചെയ്യാതിരുന്നാൽ ആ പെൺകുട്ടി അവനെ കുറിച്ച് എന്ത് വിചാരിക്കും…. ”
” ഹാ… ഹാ… ഈ സിനിമ ഞാനും കണ്ടതാ… സിനിമയിൽ പറഞ്ഞ അതേ ഉത്തരമാണ് എനിക്കും പറയാനുള്ളത്… അവനെ ആ പെൺകുട്ടി വളരെ നല്ലവനും വിവരവും വിവേകവും ഉള്ളവനാണ് എന്ന് മനസ്സിലാക്കും… ”
“അപ്പൊ… ടച്ച് ചെയ്താലോ…? ”
റോഷൻ ഇടം കണ്ണിട്ട് അവളെ
നോക്കി ചോദിച്ചു.
” സിനിമയിലെ ഉത്തരം വേണോ.. അതോ എന്റെ ഉത്തരം വേണോ..? “
