മൂകസാക്ഷി – 1 Likeഅടിപൊളി  

ആ ഇടയ്ക്കാണ് അവൾ അവളുടെ കൂടെ ജോലി ചെയ്യുന്ന റോഷനെ എനിക്ക് പരിചയപ്പെടുത്തുന്നത്. അവളെ പല കാര്യങ്ങൾക്കും അവനാണ് ഹെല്പ് ചെയ്യാറെന്നാണ് അവൾ പറഞ്ഞത്.

ഇടയ്ക്ക് അവൾ അവന്റെ കൂടെ ആണ് എന്നെ കാണാൻ വരാറ്. പക്ഷേ എന്നെ അവൻ ഒരു പുച്ഛത്തോടെ ആണ് പലപ്പോഴും നോക്കിയിരുന്നത്. മിക്കപ്പോഴും പലതും പറഞ്ഞു അവൻ എന്നെ അവളുടെ മുന്നിൽ വെച്ച് കളിയാക്കും.. ആദ്യമൊക്കെ അവൾ അതിനെ എതിർത്തിരുന്നെങ്കിലും പോകെ പോകെ അവളും അവന്റെ കൂടെ കൂടി എന്നെ കളിയാക്കി തുടങ്ങി.

ഒരു ദിവസം അവൻ അവളുടേ കയ്യിൽ നിന്ന് എന്റെ നമ്പർ വാങ്ങി എനിക്ക് വാട്സാപ്പിൽ മെസ്സേജ്‌ അയക്കാൻ തുടങ്ങി. അധികവും അവൻ അവളോട് ഒട്ടി നിൽക്കുന്നതും അവളുടേ തോളിൽ കയ്യിട്ട് നിൽക്കുന്നതുമായ ഫോട്ടോകളായിരുന്നു.

അത് കാണിച്ചു ഞങ്ങളെ തമ്മിൽ തെറ്റിക്കുകയായിരുന്നു അവന്റെ പ്ലാൻ. ഒരു ദിവസം അവൾ എന്നെ കാണാൻ വന്നപ്പോൾ ഞാൻ അവനോട് അവൾ അടുത്ത് പെരുമാറുന്നതും മറ്റും പറഞ്ഞു ഞങ്ങൾ തമ്മിൽ വഴക്കായി. അതിന് ശേഷം ഒരു ചെറിയ അകൽച്ച ഞങ്ങളിൽ വന്നു.

ഞങ്ങൾ

തമ്മിലുള്ള ഫോൺ വിളിയും മെസ്സേജും അതിന് ശേഷം കുറഞ്ഞു തുടങ്ങി. എന്നെ കാണാൻ വരുന്നത് തന്നെ അവൾ പാടെ നിർത്തി.

എനിക്കും വേറെ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് ഞാനും അവളിൽ നിന്ന് കുറച്ച് വിട്ടു നിന്നിരുന്നു. എങ്കിലും ദിവസവും ഞാൻ അവൾക്ക് മെസ്സേജ് അയച്ചിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലുമാണ് അവൾ റിപ്ലൈ തന്നിരുന്നത്.

പക്ഷേ റോഷൻ ഞങ്ങളുടെ വഴക്ക് കൃത്യമായി യൂസ് ചെയ്യുകയായിരുന്നു.

പലപ്പോഴും അവൻ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിക്കുന്നതും കയ്യിൽ കൈ കോർത്തു പിടിക്കുന്നതുമായ ഫോട്ടോകൾ വിട്ട് എന്നെ ദേഷ്യപിടിപ്പിക്കാൻ തുടങ്ങി.

പക്ഷേ അതിൽ കൂടുതലൊന്നിനും അവൾ സമ്മതിച്ചിട്ടില്ല എന്ന് എനിക്ക് ബോധ്യമായിരുന്നു.

അല്ലെങ്കിൽ എപ്പഴേ അതും അവനെനിക്ക് അയച്ചു തരുമെന്ന് എനിക്ക് അറിയാം.

പതിയെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.

അങ്ങനെ ഒരുപാട് കാലത്തെ എന്റെ ആ പരിശ്രമത്തിന്റെ ഫലം ഇന്ന് എനിക്ക് കിട്ടി. അത് ആദ്യം അറിയേണ്ടത് എന്റെ രാധു ആണ് എന്നുള്ളത് കൊണ്ടാണ് അവളെ വിളിച്ചു നോക്കിയത്. പക്ഷേ വിടരും മുൻപേ പൊഴിഞ്ഞു പോയ പുഷ്പം പോലെ ആയി.

ഞാൻ ആ ഫോണും നോക്കി ഇരിക്കെ പെട്ടെന്ന് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. ഞാൻ നോക്കുമ്പോൾ അത് റോഷന്റെ വോയിസ്‌ മെസ്സേജ്‌ ആയിരുന്നു.

” ഹായ്… ഗിരികുട്ടാ… എന്തുണ്ട് വിശേഷം… പിന്നെയ്… ഞാൻ നിന്റെ രാധുവിനെ കൊണ്ട് ചെറിയൊരു ട്രിപ്പ്‌ പോവ്വാ…

ഊട്ടിയിലേക്ക്… ഒരുപാട് നിർബന്ധിക്കേണ്ടി വന്നു അവളെ എന്നോടൊപ്പം കൂട്ടാൻ.. നീ വിഷമിക്കേണ്ട..

പിന്നേയ് ഞങ്ങളുടെ യാത്രയുടെ ഓരോ അപ്ഡേഷനുകളും നിനക്ക് ഞാൻ

മെസ്സേജ്‌ അയക്കാം..ഓക്കേ . പിന്നെ ഞാൻ ഈ പറഞ്ഞതൊന്നും അവളെ അറിയിക്കേണ്ട.. ഇനി അറിയിച്ചാലും കാര്യമില്ല… അവളുടേ ഫോൺ എന്റെ കയ്യിലാണ്..ഹ… ഹാ.. അപ്പൊ ഓക്കേ ബൈ ”

അവന്റെ മെസ്സേജ്‌ വന്നപ്പോൾ മുതൽ എന്റെ കയ്കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്ത് രാധുവിനെ വിളിച്ചു നോക്കി. പക്ഷേ അവളുടെ നമ്പർ ബിസി എന്ന് മാത്രമാണ് കാണുന്നത്…

ഇനിയെന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോഴാണ് റോഷൻ അവളുമായി ഒരു സെൽഫി അയക്കുന്നത്. അതിൽ അവർ രണ്ട് പേരും ഒരു കാറിൽ ഇരിക്കുന്നു. രാധു അവനിലേക്ക് ചാരിയാണ് ഇരുന്നാണ് പോസ്സ് ചെയ്തിരിക്കുന്നത് …

അതിനടിയിൽ “😘” ഒരു ചുംബനത്തിന്റെ ഇമോജി ഇട്ടിട്ടുണ്ട്.

പെട്ടെന്ന് ഞാൻ അവർ ഇരിക്കുന്ന കാറിന്റെ പുറക് വശത്തെ ബിൽഡിംഗ്‌ ശ്രദ്ധിച്ചു … ആ സ്ഥലം എനിക്ക് നല്ല പരിചയമുണ്ട്. ഞാൻ വേഗം അങ്ങോട്ട് എന്റെ ബൈക്കുമെടുത്ത് പോയി.

പക്ഷെ അവിടെ എത്തിയപ്പോൾ നിരാശ ആയിരുന്നു ഫലം. ഞാൻ എത്തുന്നതിനു മുൻപേ അവർ അവിടുന്ന് പോയിരുന്നു.

പിന്നെ ഞാൻ ഒന്നും നോക്കിയില്ല എന്റെ ബൈക്കുമെടുത്ത് ഞാൻ വേഗം അവരെ പിന്തുടരാൻ തീരുമാനിച്ചു. അവർ പോയേക്കാവുന്ന വഴിയേ ഞാനും ഊട്ടിയിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *