ഞാൻ യാത്ര തുടങ്ങി ഏകദേശം മൂന്ന് മണിക്കൂറിന് മേലെയായി. ഊട്ടിയിലേക്ക് എത്തുന്നതിനു മുൻപുള്ള ചുരത്തിന് അടുത്തെത്തിയതും പെട്ടെന്ന് എന്റെ ബൈക്കിന് എന്തോ ചെറിയ മിസ്സിംഗ്..
ഞാൻ വേഗം അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് കയറ്റി. സമയം അഞ്ച് മണിയാവാൻ ആയിട്ടുണ്ട്. രാത്രി ആവുന്നതിനു മുൻപ് ചുരം കയറണം…
പക്ഷെ രണ്ട് മണിക്കൂർ കഴിയാതെ വണ്ടി ശെരിയാവില്ല എന്ന്
അവിടെ പണിയെടുക്കുന്ന ആള് പറഞ്ഞു..
വേറെ നിവൃത്തിയില്ലാതെ ഞാൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.
വണ്ടി കണ്ടീഷനല്ലെങ്കിൽ ചുരം കയറുമ്പോൾ പണി കിട്ടും. എങ്ങനെയെങ്കിലും ഊട്ടിയിൽ എത്തി രാധുവിനോട് റോഷൻ അവളെ ചതിക്കാനാണ് കൊണ്ട് വന്നതെന്ന് അറിയിക്കണം.
സമയം നീങ്ങി കൊണ്ടിരുന്നു. വണ്ടി ശെരിയാക്കാൻ കൊടുത്തിട്ട് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു.
വണ്ടി ശെരിയാക്കുന്നതും നോക്കി ഇരിക്കുന്ന സമയത്താണ് റോഷന്റെ മെസ്സേജ് വീണ്ടും വന്നത്.
ഇത്തവണ രാധുവും റോഷനും ഏതോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ആയിരുന്നു. അവൾ ഫുഡ് ആസ്വദിച്ചു കഴിക്കുന്നുണ്ട്.
“എന്റെ റോഷാ…. അടിപൊളി ഫുഡ്.. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ടേസ്റ്റിൽ ഉള്ള ഫുഡ് കഴിച്ചിട്ടില്ല… നിനക്കെന്റെ മനസ്സറിഞ്ഞു വാങ്ങി തരാൻ അറിയാം….”
” അപ്പോൾ ഗിരി നിന്നെ ഇതുപോലെ ഉള്ള ഫൈവ് സ്റ്റാർ ഹോട്ടലിലൊന്നും കൊണ്ടു പോയിട്ടില്ലേ…? ”
” ഗിരിയോ… അവൻ വെറും എച്ചിയാണ്… എന്തെങ്കിലും കഴിക്കണമെങ്കിൽ ഞാൻ വാങ്ങി കൊടുക്കണം… അവന്റെ കാര്യം പറഞ്ഞു ഈ ട്രിപ്പ് സ്പോയ്‌ലർ ആക്കരുത്…. പ്ലീസ്… ”
” ഓ… സോറി.. ഞാൻ വിട്ടു… ബട്ട് എനിക്കൊരു ആഗ്രഹം ഉണ്ട്… അത്… ചോദിച്ചാൽ നീ നടത്തി തരുമോ….? ”
” എന്ത്…..? ”
അവൾ വെപ്രാളത്തോടെ അവനെ നോക്കി…
” ഹേയ്… നീ പേടിക്കൊന്നും വേണ്ടെടോ… നമ്മുടെ ഈ ഓറഞ്ച് ജ്യൂസ് രണ്ടാൾക്കും എക്സ്ചേഞ്ച് ചെയ്ത് കുടിച്ചാലോ… പ്ലീസ്… ”
” ഹോ.. അത്രേ ഉള്ളോ…. ഞാൻ നീ വല്ല കിസ്സും ചോദിക്കും എന്ന് കരുതി…. ഹ… ഹാ…”
” ഛെ..
എന്നാൽ കിസ്സ് മതി….”
” അയ്യടാ…പോടാ… അവിടുന്ന്… ഹ.. ഹാ.. ”
“ഹി.. ഹി..”
അവർ അതും പറഞ്ഞു ചിരിച്ചു ഫുഡ് കഴിച്ച് കൊണ്ടിരുന്നു. ശേഷം അവന്റെ ജ്യൂസ് അവളും അവളുടേത് അവനും പാതി പാതി കുടിച്ചു കൈ മാറി. എന്നെ കാണിക്കാൻ വേണ്ടിയാണെന്ന് അവൻ അത് ചെയ്തതെന്ന് എനിക്ക് മനസ്സിലായി. ആ വീഡിയോ അവിടെ അവസാനിച്ചു.
ആ വീഡിയോക്ക് അടിയിൽ… ” നിന്റെ രാധുവിനെ കൊണ്ട് ഇത് പോലെ എന്റെ കുണ്ണപ്പാലും കുടിപ്പിക്കും 😋😋” എന്ന് ടൈപ് ചെയ്ത് വിട്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ അവൻ ഒരു ഫോട്ടോ കൂടി വിട്ടു. ഊട്ടിയിലെ ബോട്ടാണിക് പാർക്കിലെ ഒരു ബെഞ്ചിൽ അവൻ അവളുടേ മടിയിൽ തല വെച്ച് കിടക്കുന്ന ഫോട്ടോ…
എനിക്കിതൊക്കെ കണ്ട് തല പെരുക്കാൻ തുടങ്ങി. അവസാനം വിട്ട ഫോട്ടോയിൽ നിന്ന് അവർ ഊട്ടിയിൽ എത്തി എന്ന് മനസ്സിലായി … എനിക്കിനിയും രണ്ടര മണിക്കൂർ യാത്ര ഉണ്ട് അങ്ങോട്ട്…
വണ്ടി ശെരിയായെന്ന് വർക്കർ വന്നു പറഞ്ഞപ്പോൾ ഞാൻ വേഗം കാശ് കൊടുത്ത് അവിടന്ന് യാത്ര തിരിച്ചു… അത്യാവശ്യം തണുപ്പ് അടിച്ചു കയറുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ കോട്ടുമെടുത്തിട്ടില്ല.
ഒരു വിധം ഞാൻ ഊട്ടിയിൽ എത്തി. സമയം ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്. ചുരം കയറുമ്പോൾ റേഞ്ച് കുറവായത് കൊണ്ട് എനിക്ക് മെസ്സേജുകളൊന്നും വന്നിരുന്നില്ല.
ടൗണിൽ എത്തിയപ്പോഴാണ് പെട്ടെന്ന് എന്റെ ഫോണിൽ മെസ്സേജ് ടോൺ വന്നത്. അതും റോഷന്റെ ആയിരുന്നു.
അവൻ ഒരു ഹോട്ടലിന്റെ കീ ചെയിൻ ഫോട്ടോ എടുത്തു വിട്ടിരിക്കുന്നു.
ആ ഹോട്ടലിന്റെ പേര് വായിച്ച ഉടൻ ഞാൻ അങ്ങോട്ട്
ലൊക്കേഷൻ ഇട്ടു. ഞാൻ നിക്കുന്നിടത്ത് നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രമേ അങ്ങോട്ടുള്ളു.
ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആ ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി വിട്ടു. ഹോട്ടലിന്റെ ലോബിയിൽ എത്തിയ ശേഷം വണ്ടി അവിടെ പാർക്ക് ചെയ്ത ശേഷം ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് കാണാതെ അവൻ വിട്ട ഫോട്ടോയിലുള്ള റൂം നമ്പർ നോക്കി അങ്ങോട്ട് വേഗത്തിൽ കയറി.
