അവൻ അത് പറഞ്ഞു എഴുന്നേറ്റതും ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് അവിടുന്ന് എഴുന്നേൽക്കാൻ
നോക്കി.. പക്ഷേ എന്റെ ശരീരം മുഴുവൻ കയറിനാൽ ചുറ്റപ്പെട്ടത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഞാൻ ഒച്ചയിടാൻ നോക്കിയപ്പോൾ എന്റെ നാവും അനങ്ങുന്നില്ല…
” അയ്യോ… ഗിരി.. അധികം ബലം പിടിക്കല്ലേ… കയ്യൊടിയും… ഞാൻ ഇപ്പൊ വെച്ച ഇഞ്ചക്ഷൻ കാരണമാണ് നിനക്ക് അനങ്ങാൻ പറ്റാത്തെ..ഹ.. ഹാ.. പേടിക്കണ്ട നീ ഇതൊക്കെ കണ്ട് ആസ്വദിച്ചു ഇവിടെ ഇരി… നാളെ വെളുക്കുമ്പോഴേക്കും എല്ലാം റെഡിയാകും… ഓക്കേ… സമയം വൈകി… ഞാൻ പോട്ടെ… ”
അതും പറഞ്ഞവൻ മുറിയും പൂട്ടി അവിടുന്ന് പുറത്തേക്ക് പോയി.
ആ ഇഞ്ചക്ഷന്റെ റിയാക്ഷൻ ആ സമയം എന്റെ ശരീരത്തെ പതിയെ ബാധിച്ച് തുടങ്ങിയിരുന്നു. എന്റെ കയ്കാലുകൾ തളരാൻ തുടങ്ങി. കണ്ണിൽ ഒരു തളർച്ച. എങ്കിലും ഞാൻ ആ പാതി തുറന്ന കണ്ണുകളോടെ tv സ്ക്രീനിലേക്ക് നോക്കി.
അവൾ ആ കണ്ണാടിയുടെ മുന്നിൽ തല തൂവർത്തികൊണ്ട് ഒരു മൂളിപ്പാട്ടും പാടുന്നുണ്ട്.
അവൾ പാടുന്നത് മുഴുവൻ എനിക്ക് ആ tv സ്പീക്കറിലൂടെ കേൾക്കുന്നുണ്ട്.
അല്പ സമയം കഴിഞ്ഞപ്പോൾ റോഷൻ ആ മുറിയിലേക്ക് വാതിൽ തുറന്നു വന്നു.
” ഹലോ…. എന്താണ് കുളിയൊക്കെ കഴിഞ്ഞോ…. എന്ത് കുളിയാടോ എത്ര നേരമായി…. ”
” ഓഹ്… പിന്നെ… അത്രക്കൊന്നും ടൈം എടുത്തില്ല…. അത് പോട്ടെ ഇന്ന് എന്നോട് പാർക്കിൽ വെച്ച് ഒരു കാര്യം ഉറപ്പ് തന്നിരുന്നു. ഈ കുട്ടി നിക്കറും ഇട്ട് അത് തെറ്റിക്കാൻ പ്ലാൻ വല്ലതും മനസ്സിലുണ്ടോ ?… ”
” ഓഹ്.. ഇല്ല മാഡം… താനിങ്ങോട്ട് ആവശ്യപ്പെടാതെ ഞാൻ നിന്നെ തൊട്ടുപോലും നോക്കില്ല.. പോരെ… ”
”
ഓഹ്… ഒരു പാവത്താൻ… തനിക്ക് വേണമെങ്കിൽ എന്നെ ബലമായി എന്തും ചെയ്യാം… പക്ഷേ അതോടെ നിനക്ക് ഞാൻ എന്റെ മനസ്സിൽ ഒരു വലിയ സ്ഥാനം തന്നിട്ടുണ്ട്. അത് പോയിക്കിട്ടും… ”
എനിക്കവരുടെ സംസാരം കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി… അവർ തമ്മിൽ ഇത് വരെ ഒന്നും ഉണ്ടായിട്ടില്ല. ഇനിയങ്ങോട്ട് ഉണ്ടാവാനും പോവുന്നില്ല. എന്റെ മനസ്സ് നന്നായി സന്തോഷിച്ചു. റോഷൻ പതിയെ ബെഡിലിരുന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഓറഞ്ച് എടുത്ത് എടുത്ത് അവളെ നോക്കി പറഞ്ഞു.
” ഓഹ്… വേണ്ട മാഡം … പക്ഷെ പാർക്കിൽ നിന്നും ഹോട്ടലിൽ നിന്നും എന്നോട് നീ പറഞ്ഞത് കള്ളമല്ലേ… ”
” എന്ത്….? ”
” ഇത്രയും കാലം നിങ്ങൾ പ്രേമിച്ച് നടന്നിട്ട് ഒരിക്കൽ പോലും അവൻ നിന്നെ ചുംബിച്ചിട്ടില്ല എന്ന് പറഞ്ഞത് ..? ”
” സത്യമാടാ… അവൻ വെറുമൊരു മൊണ്ണയാ.. ഏത് നശിച്ച നേരത്താണാവോ എനിക്കവനെ സ്നേഹിക്കാൻ തോന്നിയായത്…”
എനിക്കത് കേട്ടു ദേഷ്യം ഇരച്ച് കയറി.. ഞാൻ അവളെ ഒന്ന് തൊടാൻ നോക്കുമ്പോൾ “നമ്മുടെ സ്നേഹത്തിന് ഈ തൊട്ടും തലോടലൊന്നും വേണ്ട ഗിരി ” എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി നിൽക്കാറാണ് അവൾ പതിവ്. എന്തിന്.. ഒരുപാട് കെഞ്ചിയിട്ടും ഒരുമ്മ പോലും അവൾ എനിക്ക് തന്നിട്ടില്ല. എന്നിട്ടവൾ ഇപ്പൊ എന്നെ കുറ്റപ്പെടുത്തുന്നു…
” എല്ലാരും അവനെ പോലെ മൊണ്ണ അല്ലെട്ടോ…. നീ സമ്മതിച്ചാൽ നമുക്കിതൊരു മണിയറ ആക്കാം… ഹഹഹ… ”
അതും പറഞ്ഞവൻ തന്റെ കയ്യിലെ ഓറഞ്ചിന്റെ ഒരല്ലി ഊമ്പി കുസൃതിയോടെ അവളെ നോക്കി..
” പോടാ… തെണ്ടി… ”
അവൾ ബെഡിലുണ്ടായിരുന്ന തോർത്തെടുത്തു അവനെ കളിയായി എറിഞ്ഞു…
“ഛെ… ഈ ഓറഞ്ചിന് തീരെ മധുരം ഇല്ല… നീ ആ ഓറഞ്ചു തരോ…..?”
അവളുടേ ചുണ്ടുകൾ നോക്കി അവൻ ചോദിച്ചു….
” അയ്യടാ… അത് എന്റെ കെട്ടിയോന് വേണ്ടി ഞാൻ മാറ്റി വെച്ചതാ…. ”
” ആർക്ക്… ഗിരിക്കോ… ”
” പ്ലീസ്…. റോഷാ എന്നെ ദേഷ്യം പിടിപ്പിക്കരുത്… നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ഗിരിയുമായുള്ള റിലേഷൻ ഞാൻ നിർത്തി എന്ന്… ഇനി അവനെ കുറിച്ച് സംസാരിക്കരുത് … പ്ലീസ്….”
അത് കേട്ടതും എന്റെ നെഞ്ചാകെ പിടച്ചു… ആർക്ക് വേണ്ടിയാണോ ഞാൻ ഇവിടെ വന്നത് അയാൾ എന്നെ പൂർണ്ണമായും തിരസ്കരിച്ചിരിക്കുന്നു… തകർന്ന മനസ്സോടെ ഞാൻ ആ കസേരയിൽ ഇരുന്നു. റോഷൻ അപ്പോൾ ഒരു പുച്ഛം നിറഞ്ഞ ഭാവത്തോടെ ക്യാമറയിലേക്ക് നോക്കി ചിരിച്ചു…
