ഞാൻ അത്രയും പറഞ്ഞതും അവൾ ബെഡിൽ ഇരുന്ന് പൊട്ടി കരയാൻ തുടങ്ങി. അവളുടെ കണ്ണ് നീർ ആ ചായയിലേക്ക് ഇറ്റി വീണു കൊണ്ടിരുന്നു.
” ആ… ഇനി ഇതും കേട്ടോ…. നിന്റെ റോഷനില്ലേ അവനെ ഇന്ന് രാവിലെ ഞങ്ങളുടെ ഒരു ടീം ഡ്രഗ്സ് വിറ്റതിന് പിടിച്ചു… അല്ല… ഞാൻ പിടിപ്പിച്ചു… ഇനി അവൻ പുറം ലോകം കാണില്ല… അത് പോലെ നല്ലൊരുത്തനെ നിന്നെ കൊണ്ടു ഞാൻ ഇനി കെട്ടിക്കുകയുമില്ല. നിന്റെ നാശം ഇനി ഇവിടെ തുടങ്ങാണ്… നോക്കിക്കോ…. ”
ഞാൻ അവളോട് അത് പറഞ്ഞു തിരിഞ്ഞതും പെട്ടെന്ന് അമ്മു എന്നെ ചുറ്റിപ്പിടിച്ച് എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്തു. ഒരു നാൾ എന്റെ
കവിളിൽ ഒലിച്ച അതേ കണ്ണുനീർ ചൂട് അവളുടെ കവിളിനെയും അപ്പോൾ പൊള്ളിച്ചു. ഞങ്ങളെ നോക്കി ഞങ്ങളുടെ ചുംബനത്തിന് മൂക സാക്ഷിയായി ഒരു പ്രതിമ കണക്കെ അവളവിടെ ഇരുന്നു.
