“ഒരു ഭാര്യക്ക് തന്റെ ഭർത്താവ് ഇപ്പോഴും തന്റേത് മാത്രമായിരിക്കണമെന്നാണ് ആഗ്രഹം അത് നിങ്ങൾ മനസിലാക്കുമെന്നു ഞാൻ കരുതുന്നു….”
രാജേഷ് മിണ്ടിയില്ല.
അഞ്ജലി കുറച്ചു നേരം അവനെ നോക്കി നിന്നു.
പിന്നെ ഒരു ദീർഘശ്വാസം വിട്ടു.
“മതി…”
അവൾ പതിയെ പറഞ്ഞു.
“ഇനി ഇതിനെക്കുറിച്ച് ആലോചിക്കണ്ട.”
രാജേഷ് ഒന്നും പറഞ്ഞില്ല.
“നാളെ പതിനൊന്ന് മണിക്ക് പട്ടായ പോകാൻ കാർ വരും.”
രാജേഷ് മെല്ലെ തലകുലുക്കി.
അപ്പോഴും മനസ്സിൽ എവിടെയോ രാജേഷ് തന്നെ ചതിക്കില്ല എന്നൊരു “ഉറപ്പില്ലാത്ത ഉറപ്പ്” അഞ്ജലിക്ക് ഉണ്ടായിരുന്നു….
