“ആദ്യമായിട്ടാണോ ആൻ ഇവിടെ…?”
അവൻ പതിയെ ചോദിച്ചു.
“എന്താ അങ്ങനെ തോന്നുന്നുണ്ടോ???”
അഞ്ജലി ചോദിച്ചു.
“ആ ചെറുതായിട്ട്…”
അവൻ ചിരിച്ചപ്പോൾ അഞ്ജലിയുടെ ഉള്ളിലെ പിരിമുറുക്കം അല്പം കൂടി കുറഞ്ഞു.
“നിങ്ങൾ തായ്‌ലൻ്റ്കാരൻ ആണോ….?”
അവൾ ചോദിച്ചു.
“അല്ല ഞാൻ US ഇൽ നിന്നാണ്….”
ജോൺ തന്റെ നാട് പറഞ്ഞുകൊണ്ട് അവളെ പതുക്കെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു. ഡാൻസ് ഫ്ലോറിലെ വെളിച്ചങ്ങൾ വീണ്ടും നിറം മാറി. പാർട്ടിയുടെ മൂഡ് പതിയെ മാറുന്നത് അഞ്ജലിക്ക് മനസ്സിലായി. അടുത്തുള്ള ദമ്പതികൾ പരസ്പരം ചുംബിക്കാനും കെട്ടിപ്പിടിക്കാനും തുടങ്ങിയിരിക്കുന്നു.
ജോൺ ഇതുവരെ വളരെ മാന്യമായാണ് പിടിച്ചിരുന്നതെങ്കിലും, ചുറ്റുപാടുമുള്ള സംഗീതവും ആ അന്തരീക്ഷവും അഞ്ജലിയുടെ മൂഡ് ആകെ മാറ്റിമറിച്ചു. ഇപ്പോൾ ആ പിടിത്തത്തിലും അവന്റെ നോട്ടത്തിലും
അവൾക്ക് മറ്റെന്തോ ഒരു വന്യമായ വികാരം അനുഭവപ്പെടാൻ തുടങ്ങി, അവളുടെ ശരീരം തണുത്തു വിറച്ചു. ജോണിന്റെ സ്പർശനം അവളുടെ മനസ്സിൽ ഒരു സുഖമുള്ള ആഗ്രഹമായി മാറാൻ തുടങ്ങിയപ്പോഴാണ് അവൾ വീണ്ടും രാജേഷിനെ തിരഞ്ഞത്.
ഹാളിന്റെ മറുഭാഗത്ത്, രാജേഷ് ആ സുന്ദരിയായ വെള്ളക്കാരിയെ ഭിത്തിയോട് ചേർത്തുനിർത്തി അവളുടെ ചുണ്ടുകൾ കടിച്ചു വലിച്ചു ചുംബിക്കുകയായിരുന്നു!
ആ കാഴ്ച കണ്ടതും അഞ്ജലി ആകെ സ്തംഭിച്ചുപോയി. അവളുടെ ഹൃദയം ഒരു നിമിഷം നിലച്ചതുപോലെ തോന്നി. താൻ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവ് മറ്റൊരു പെണ്ണിന്റെ വായ ഒട്ടിച്ചു കുടിക്കുന്നത് നേരിട്ട് കണ്ടപ്പോൾ അവളുടെ ഉള്ളിൽ കടുത്ത അമർഷവും സങ്കടവും ഒരുമിച്ച് ഇരച്ചുകയറി. കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു. ഇത്തരം ഒരു അന്തരീക്ഷം അഞ്ജലിക്ക് തികച്ചും പുതിയതായിരുന്നു. രാജേഷ് തന്നോട് കള്ളം പറഞ്ഞ് ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നതാണെന്ന ചിന്ത അവളെ ആകെ തളർത്തിക്കളഞ്ഞു. അതുവരെ പതുക്കെ താളം പിടിച്ച ജോണിന്റെ ആ വലിയ കൈകളുടെ സ്പർശനം അവൾക്ക് പെട്ടെന്ന് താങ്ങാൻ കഴിയാത്ത ഒന്നായി മാറി. അവൾ ജോണിന്റെ കനത്ത നെഞ്ചിൽ തന്റെ രണ്ട് കൈകളും വെച്ച് പതുക്കെ പിന്നോട്ട് മാറി.
“പ്ലീസ്… വിട്… എനിക്ക് ഇവിടെ നിൽക്കണ്ട…”
അഞ്ജലി കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ പതുക്കെ മന്ത്രിച്ചു. അവൾ അവിടുത്തെ ഡാൻസ് ഫ്ലോറിൽ നിന്നും പുറത്തേക്ക് മാറി ഓടാനാണ് നോക്കിയത്.
അവളുടെ ആ പെട്ടെന്നുള്ള മാറ്റവും കണ്ണിലെ കണ്ണീരും കണ്ടതും ജോൺ ഒട്ടും ബലം പ്രയോഗിച്ചില്ല. അവൻ ഉടനെ തന്നെ തന്റെ കൈകൾ അവളുടെ അരക്കെട്ടിൽ നിന്നും മാറ്റി, പതുക്കെ പുറകോട്ട് മാറി നിന്നു.
“ഹേയ് ആൻ… നീ ok ആണോ…?”
ജോൺ വളരെ ശാന്തമായി, കരുതലോടെ ചോദിച്ചു.
അവൾ മറുപടിയൊന്നും പറയാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ജോൺ അവളെ കൂടുതൽ ബുദ്ധിമുട്ടിച്ചില്ല. അവൻ അവളോടൊപ്പം ഡാൻസ് ഫ്ലോറിന്റെ തിരക്കിൽ നിന്നും മാറി അല്പം ശാന്തമായ ഒരു കോണിലേക്ക് നടന്നു.
“I’m sorry, Ann. നിന്നെ വിഷമിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല,” ജോൺ വളരെ മാന്യമായി പറഞ്ഞു. “നിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, നീ ഈ പാർട്ടിയുടെ രീതികൾ അറിഞ്ഞു വന്നതല്ല എന്ന്. നിന്റെ ബോയ്ഫ്രണ്ട് അവിടെ ചെയ്യുന്നത് കണ്ട് നീ സങ്കടപ്പെടുകയാണല്ലേ?”
അഞ്ജലി പതുക്കെ തലയുയർത്തി അവനെ നോക്കി. ജോണിന്റെ ആ പക്വതയുള്ള പെരുമാറ്റവും മാന്യതയും അവളുടെ ഉള്ളിലെ ഭയം കുറച്ചു.
“അവൻ… അവൻ എന്നോട് ഇതൊന്നും പറഞ്ഞിരുന്നില്ല,”
അഞ്ജലി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇതാണ് ഈ മാസ്കറേഡ് പാർട്ടിയുടെ നിയമം ആൻ. ഇവിടെ വരുന്നവർ പരസ്പരം സ്വാതന്ത്ര്യം നൽകുന്നു,”
ജോൺ ദൂരേക്ക് നോക്കി പതുക്കെ പുഞ്ചിരിച്ചു.
“അവിടെ നോക്കൂ, അവൻ ഇപ്പോൾ മറ്റൊരു ലോകത്താണ്. അവൻ ആ
പെൺകുട്ടിയുടെ ശരീരത്തിന്റെ ചൂട് ആസ്വദിക്കുകയാണ്. പക്ഷേ നീ ഇവിടെ വിഷമിച്ചു നിന്നാൽ നിന്റെ രാത്രി മാത്രമാണ് നഷ്ടപ്പെടുക.”
അഞ്ജലി ദൂരേക്ക് നോക്കി. രാജേഷ് ഇപ്പോഴും ആ പെണ്ണിന്റെ ഇടുപ്പിൽ കൈകൾ ആഴ്ത്തി അവളെ ചുംബിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ഭർത്താവ് തന്നെ മറന്ന് മറ്റൊരു പെണ്ണിലേക്ക് പോയത് കണ്ടപ്പോൾ ഉള്ളിൽ വന്ന കടുത്ത അമർഷവും സങ്കടവും, ജോൺ പറയുന്ന ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവളെ പ്രേരിപ്പിച്ചു.
