അവൾ ചെറുതായി ചിരിച്ചു.
ആ ചിരിയിൽ സങ്കടം ഉണ്ടായിരുന്നു.
“ചിലപ്പോൾ ഞാൻ ആലോചിക്കും… ഇത്രയും കാലം നിങ്ങൾ എന്നെ എങ്ങനെ സഹിച്ചു എന്ന്.”
രാജേഷ് എന്തോ പറയാൻ ശ്രമിച്ചു.
പക്ഷേ അഞ്ജലി തടഞ്ഞു.
“ഇല്ല… ഇപ്പോൾ മറുപടി പറയണ്ട.”
അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു.
“ആ ചോദ്യം ഞാൻ കുറെ നാളായി എന്റെ മനസ്സിൽ തന്നെ ചോദിക്കുന്നുണ്ട്.”
രാജേഷ് കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
അഞ്ജലിയുടെ കൈകൾ അവന്റെ നെഞ്ചിൽ തന്നെ കിടന്നു.
“നിനക്ക് ഒരു കാര്യം അറിയാമോ?”
അവൻ പതിയെ ചോദിച്ചു.
“എന്താ?”
“പല രാത്രികളിലും എനിക്ക് നിന്നോട് ദേഷ്യം തോന്നിയിട്ടുണ്ട്.”
അഞ്ജലി തല ഉയർത്തി അവനെ നോക്കി.
“എന്നോട്?”
“മ്മ്.”
അവൻ ചെറുതായി ചിരിച്ചു.
“നിന്നെ വെറുത്തിട്ടല്ല. പക്ഷേ നീ എപ്പോഴും എനിക്ക് തൊട്ടടുത്ത് ഉണ്ടായിരുന്നു… എന്നിട്ടും ചിലപ്പോൾ ഒരുപാട് ദൂരെയാണെന്ന് തോന്നുമായിരുന്നു.”
മുറിയിൽ നിശബ്ദത പടർന്നു.
“ചില രാത്രികളിൽ നിന്നെ ഉണർത്തി ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട്.”
“എന്ത് ചോദിക്കാൻ?”
“‘എന്താ പ്രശ്നം?’ എന്ന്.”
അഞ്ജലി മിണ്ടാതെ കേട്ടിരുന്നു.
“പക്ഷേ ഓരോ തവണയും ഞാൻ നിർത്തും.”
“എന്തിന്?”
രാജേഷ് അവളെ നോക്കി.
“കാരണം നീ മനപ്പൂർവം എന്നെ വേദനിപ്പിക്കുന്ന ആളല്ലെന്ന് എനിക്ക് അറിയാമായിരുന്നു.”
അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി തുടർന്നു.
“നീ ഈ തറവാട്ടിൽ വളർന്ന സാഹചര്യവും നിന്റെ വീട്ടുകാരുടെ കർക്കശമായ രീതികളും എനിക്ക് അറിയാമായിരുന്നു. നീ ഒരു ‘പെർഫെക്റ്റ്’ ഭാര്യയാകാൻ ശ്രമിക്കുകയായിരുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്നു, എന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ നോക്കുന്നു, എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കൃത്യസമയത്ത് ഉണ്ടാക്കി വെക്കുന്നു… ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ നീ കാണിക്കുന്ന ആ ആത്മാർത്ഥതയുടെ മുന്നിൽ എന്റെ ലൈംഗികമായ ആവശ്യങ്ങൾ പലപ്പോഴും ഞാൻ അടിച്ചമർത്തി. നിന്നെ നിർബന്ധിച്ചാൽ അത് നമ്മുടെ ഈ മനോഹരമായ കുടുംബത്തെ തകർക്കുമെന്ന് ഞാൻ ഭയന്നു. നിന്റെ സ്നേഹം എനിക്ക് സെക്സിനേക്കാൾ വലുതായിരുന്നു.”
രാജേഷിന്റെ മുഖത്ത് ചെറിയൊരു വിങ്ങൽ
പടർന്നു.
“പിന്നെ മറ്റൊന്ന്… നിന്റെ നിഷ്കളങ്കതയാണ്. നീ എന്നെ അത്രയധികം വിശ്വസിക്കുന്നു എന്ന് എനിക്കറിയാം. ആ വിശ്വാസത്തിന് മേൽ എനിക്ക് ബലം പ്രയോഗിക്കാൻ തോന്നിയില്ല. നീ പറഞ്ഞത് ശരിയാണ്, ഓഫീസിലെ ആ പെൺകുട്ടികളിലേക്ക് ഞാൻ പോയത് എന്റെ ശരീരത്തിന്റെ വിശപ്പ് മാറ്റാനായിരുന്നു. അവിടെ സ്നേഹമുണ്ടായിരുന്നില്ല, വെറും കൊടുക്കൽ വാങ്ങലുകൾ മാത്രം. പക്ഷേ ഓരോ തവണ തിരികെ വരുമ്പോഴും നിന്റെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ ഞാൻ നരകിക്കുകയായിരുന്നു. ‘ നീ എനിക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്നു, പക്ഷെ ഞാൻ നിന്നെ വഞ്ചിക്കുന്നു’ എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടി.”
അവൻ അറിയാതെ പറഞ്ഞുപോയി….
രാജേഷ് പറഞ്ഞത് കേട്ട ശേഷം അഞ്ജലി കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
മുറിയിൽ മഴയുടെ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാജേഷ് അവളുടെ മുഖത്തേക്ക് നോക്കാൻ പോലും മടിച്ചു.
പറഞ്ഞത് അബദ്ധം ആയി പോയെന്ന് അവന് മനസിലായി…
അവളുടെ മുഖത്ത് ദേഷ്യമില്ലായിരുന്നു.
അതായിരുന്നു രാജേഷിനെ കൂടുതൽ ഭയപ്പെടുത്തിയത്.
“അഞ്ജലി…”
അവൻ വിളിച്ചു.
അവൾ പ്രതികരിച്ചില്ല.
കുറച്ച് നിമിഷങ്ങൾ കൂടി കടന്നുപോയി.
ഒടുവിൽ അവൾ തല ഉയർത്തി.
“എത്ര പേർ…?”
രാജേഷിന്റെ ഹൃദയം ഒന്ന് നിശ്ചലമായി.
അവൻ കരച്ചിലും വഴക്കും പ്രതീക്ഷിച്ചിരുന്നു.
പക്ഷേ ഈ ചോദ്യം അല്ല.
“എന്താ…?”
അവൻ സമയം വാങ്ങാൻ ശ്രമിച്ചു.
“എത്ര പേർ എന്ന്.”
അഞ്ജലിയുടെ ശബ്ദം ശാന്തമായിരുന്നു.
“ഒരാളോ… രണ്ടാളോ… അതിൽ കൂടുതലോ?”
രാജേഷ് കണ്ണുകൾ താഴ്ത്തി.
“രണ്ട് പേർ.”
ആ മറുപടി കേട്ടപ്പോൾ അഞ്ജലിയുടെ മുഖത്ത് വലിയ മാറ്റമൊന്നും ഉണ്ടായില്ല.
പക്ഷേ അവളുടെ വിരലുകൾ കട്ടിലിലെ വിരിപ്പിൽ മുറുകെ പിടിച്ചു.
“എത്ര കാലം?”
