അച്ചുവിൻ്റെ രാജകുമാരൻ – 9 11

( ഈ സമയം എയർപ്പോർട്ടിൽ ഫ്ലൈറ്റിൻ്റെ ടൈം ആവാൻ വേണ്ടി കാത്ത് നിൽക്കുകയായിരുന്നു മോഹനും റാമും )

റാം : എന്താ ഏട്ടാ ഈ ആലോചിക്കുന്നത്
മോഹൻ : രാവിലെ എനിക്ക് ഒരു കോൾ വന്നിരുന്നു കോളേജിൽ നിന്ന് ഞാൻ നിന്നോട് അത് പറഞ്ഞില്ല എന്നേ ഉള്ളൂ
റാം : എന്താ വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ കുട്ടികൾ
മോഹൻ : പ്രശ്നം ഉണ്ടാക്കിയത് നമ്മുടെ മക്കൾ ആണെങ്കിൽ എനിക്ക് ഇത്ര ടെൻഷൻ അടിക്കേണ്ട അവസ്ഥ ഉണ്ടാവില്ല
റാം : പിന്നെ ആരാ പ്രശ്നം ഉണ്ടാക്കിയത്
മോഹൻ : ഇന്ന് രാവിലെ കോളേജിൽ വച്ച് അനുമോൾ അവരുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുമായി ഒരു വഴക്ക് ഉണ്ടായി
റാം : എന്നിട്ട് അവർ ഇത് നമ്മളോട് എന്താ പറയാഞ്ഞെ
മോഹൻ : അത് പറയാതിരിക്കാൻ അവർക്ക് അവരുടേതായ കാരണം ഉണ്ട്
റാം : അതെന്താ അങ്ങനെ ഒരു കാരണം മോഹൻ : ഇന്ന് അനുവുമായി വഴക്ക് ഉണ്ടാക്കിയ കുട്ടി ആരാണെന്ന് നിനക്ക് മനസ്സിലായോ
റാം : എനിക്ക് എങ്ങനെ അറിയാനാ ഏട്ടാ ഇന്ന് വീണ്ടും കോളേജിൽ പ്രശ്നം ഉണ്ടായത് പോലും ഏട്ടൻ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്
മോഹൻ : ഇതിന് മുൻപ് കോളേജിൽ വച്ച് ദീപ്തിയും അനുവും ഒരു കുട്ടിയുമായി വഴക്ക് ഉണ്ടാക്കിയില്ലെ ആ കുട്ടിയുമായി തന്നെയാണ് വീണ്ടും അവർ വഴക്ക് ഉണ്ടാക്കിയത്
റാം : അല്ല ഏട്ടാ ഇതേ കുട്ടിയുമായി വഴക്ക് ഉണ്ടാക്കിയതിന് അല്ലേ മറ്റേ അർജുൻ ആ ജോണിനെയും കൂട്ടരേയും തല്ലിയത്
മോഹൻ : അതെ ആ കുട്ടിയുമായി തന്നെയാണ് വീണ്ടും അനുമോൾ വഴക്ക് ഉണ്ടാക്കിയത്
റാം : എന്നിട്ട് എന്ത് പറ്റി അവൻ വീണ്ടും വന്നു കോളേജിൽ പ്രശ്നം ഉണ്ടാക്കിയോ
മോഹൻ : അവൻ അല്ല അവൾ
റാം : അവളോ
മോഹൻ : അതെ അവൾ തന്നെ
ഇന്ന് അനുമോൾ വഴക്ക് ഉണ്ടാക്കിയപ്പോൾ ആ നായിൻ്റെ മോൾ നമ്മുടെ അനുവിനെ കോളേജിൽ കുട്ടികളുടെ മുൻപിൽ വച്ച് മുഖത്തടിച്ചു നാണം കെടുത്തിയിരിക്കുന്നു
റാം : എന്താ ഏട്ടാ ഈ കേൾക്കുന്നത് നമ്മൾ പോലും അവരെ ഇത് വരെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലും ഇല്ല അപ്പോഴാണോ ആ കൂത്തിച്ചി മോൾ നമ്മുടെ കുട്ടിയെ തല്ലിയത് അവളെ വെട്ടി നുറുക്കേണ്ടെ
മോഹൻ : ഇത് അറിഞ്ഞ നിമിഷം തൊട്ടു ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ് നീ ഈ പറഞ്ഞത്
റാം : എന്നിട്ടെന്തേ ചെയ്യാഞ്ഞെ ഒരു വാക്ക് പറഞ്ഞാൽ അവള് ഈ ഭൂമിയിൽ ഉണ്ടായിരുന്നതിന് തന്നെ തെളിവില്ലാതെ അവളെ തീർക്കാൻ നമുക്ക് ആളുകൾ ഇല്ലേ
അവരോട് ഒന്ന് പറഞ്ഞാ മതിയല്ലോ
മോഹൻ : അത് നീ പറയാതെ തന്നെ എനിക്ക് അറിയാവുന്ന കാര്യമല്ലേ പിന്നെ ഞാൻ അത് ചെയ്യാതിരുന്നതിന് പിന്നിൽ വേറെ കുറച്ച് കാര്യങ്ങളുണ്ട് അതിൽ ഒരു വ്യക്തത കിട്ടാൻ വേണ്ടി കൂടിയാണ് നമ്മുടെ ഈ യാത്ര
റാം : ഏട്ടൻ പറഞ്ഞു വരുന്നത് അർജ്ജുനെ കുറിച്ചാണോ
മോഹൻ : അതെ അവനെ കുറിച്ച് തന്നെയാണ്
അന്ന് കോളേജിൽ വച്ച് നടന്ന പ്രശ്നത്തെ കുറിച്ച് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് മനസ്സിലാവാതെ പോയ കുറച്ച് കാര്യങ്ങളുണ്ട്
റാം : എന്താ അത്
മോഹൻ : ഈ അർജുൻ നമ്മുടെ ദീപു നാട്ടിൽ വന്നപ്പോൾ അവൻ്റെ കൂടെ വന്നവൻ അല്ലേ അവൻ എന്തിന് കോളേജിലെ ആ പെൺകുട്ടിയെ സഹായിക്കണം
റാം : അത് അവൻ ചിലപ്പോൾ അപ്പോഴത്തെ സാഹചര്യത്തിൽ ഇടപ്പെട്ടത്ത് ആവാം
മോഹൻ : അങ്ങനെ ആണെങ്കിൽ ഇന്ന് അവൻ്റെ പേരിൽ വഴക്ക് ഉണ്ടായപ്പോൾ എന്തിന് ആ കുട്ടി നമ്മുടെ അനുവിനെ തല്ലി എനിക്ക് എന്തോ ചില സംശയങ്ങൾ ഉണ്ട്
റാം : അല്ല ഇന്ന് അവൻ്റെ പേരിൽ ആണ് പ്രശ്നം ഉണ്ടായത് എന്ന് ഏട്ടൻ എങ്ങിനെ അറിഞ്ഞു
മോഹൻ : അന്നത്തെ ആ പ്രശ്നത്തിന് ശേഷം ഞാൻ കുറച്ച് പേരെ അതായത് ആ കോളേജിൽ പഠിക്കുന്ന സ്റ്റുഡൻ്റ്സിനെ തന്നെ എന്ത് ഉണ്ടായാലും എന്നെ അറിയിക്കണം എന്ന് പറഞ്ഞു ക്യാഷ് കൊടുത്ത് നിർത്തിയിട്ടുണ്ട് അവർ നമ്മുടെ മക്കളുടെ കൂടെ അവർ അറിയാതെ തന്നെ ഫോളോ ചെയ്യുന്നുണ്ട് അവർ ആണ് ഈ വിവരം എന്നെ അറിയിച്ചത് അതിന് ശേഷം അനു അവിടെ നിന്നും കാർ എടുത്തു പുറത്തേക്ക് പോയി എന്നും അവർ പറഞ്ഞു പിന്നെ എന്താ ഉണ്ടായത് എന്നു അവർക്ക് അറിയില്ല പിന്നെ ആ മറ്റവളുടെ പേര് അശ്വതി കൃഷ്ണ എന്നാണെന്നും അവർ പറഞ്ഞു
റാം : ഈ അർജുനും അശ്വതിയും തമ്മിൽ അതിന് മുൻപരിചയം ഒന്നും ഉണ്ടാവാൻ വഴി ഇല്ലല്ലോ ആ പെണ്ണ് ഏതോ കോളനിയിൽ അല്ലേ അർജുൻ അത്യാവശ്യം സ്റ്റാൻഡേർഡ് ആയി നടക്കുന്ന ഒരു പയ്യൻ അല്ലേ അങ്ങനെ ഉള്ള അവന് അവളുമായി എന്താ ബന്ധം
മോഹൻ : അത് എനിക്കും അറിയില്ല അതാണ് നമ്മൾ കണ്ട് പിടിക്കേണ്ടത് ഇപ്പൊ നമ്മൾ അവരുടെ പ്രശ്നത്തിൽ കയറി ഇടപ്പെട്ടാൽ നമുക്ക് അർജുനെ കുറിച്ച് അന്വേഷിക്കാൻ ഉള്ള അവസരം ഉണ്ടാവില്ല പിന്നെ നമ്മുടെ കുട്ടികൾക്കും അറിയില്ല നമ്മൾ ഈ കാര്യങ്ങള് അറിഞ്ഞത് അത് കൊണ്ട് ഇപ്പൊ ഇതിങ്ങനെ പോകട്ടെ ബാക്കി നമുക്ക് പോയി വന്നിട്ട് നോക്കാം
റാം : ഏട്ടന് അർജുനെ കുറിച്ച് എന്തെങ്കിലും ഡൗട്ട് ഉണ്ടോ
മോഹൻ : ഉണ്ട് റാം അതിന് വ്യക്തത കിട്ടണമെങ്കിൽ നമ്മുടെ ഈ യാത്ര തടസം ഒന്നും ഇല്ലാതെ കഴിഞ്ഞ് കിട്ടണം

Leave a Reply

Your email address will not be published. Required fields are marked *